പക്ഷെ, ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു. (ഗുണപാഠ കഥകൾ - ഭാഗം : 5)
✿❁✿
ഒരു അറവുകാരന് തന്റെ അയൽവാസിപ്പെൺകുട്ടിയെ ഇഷ്ടമായിരുന്നു. ഒരിക്കൾ അവളുടെ കുടുംബം അവളെ മറ്റൊരു ഗ്രാമത്തിലേക്ക് പറഞ്ഞയച്ചു. അറവുകാരൻ അവളെ പിന്തുടർന്നു. അയാൾ അവളെ വശീകരിക്കാൻ ശ്രമിച്ചു. അവർ പറഞ്ഞു; വേണ്ട, നീ എന്നെ ഇഷ്ടപ്പെടുന്നതിനെക്കാൾ ഞാൻ നിന്ന് ഇഷ്ടപ്പെടുന്നുണ്ട്. പക്ഷെ, ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു.
•┈•✿❁✿•••┈•
അയാൾ പറഞ്ഞു; നീ അല്ലാഹുവിനെ ഭയപ്പെടുന്നു. പക്ഷെ, ഞാൻ ഭയപ്പെടുന്നില്ലല്ലോ? അയാൾക്ക് കുറ്റബോധം തോന്നി.
അയാൾ പശ്ചാതപിച്ചു മടങ്ങി. വഴിയിൽ വെച്ചു അയാൾക്ക് ദാഹം അനുഭവപ്പെട്ടു. അപ്പോൾ അവിടെ ബനൂ ഇസ്രാഈലിൽപ്പെട്ട ഒരു നബിയുണ്ടായിരുന്നു. അദ്ദേഹം ചോദിച്ചു: നിനക്ക് എന്തു പറ്റി? അയാൾ പറഞ്ഞു: എനിക്ക് ദാഹിക്കുന്നു. അദ്ദേഹം പറഞ്ഞു: വരൂ, ഗ്രാമത്തിൽ പ്രവേശിക്കുന്നതു വരെ ഒരു മേഘത്തണൽ ഇട്ടു തരാൻ നമുക്ക് അല്ലാഹുവോട് പ്രാർത്ഥിക്കാം.
•┈•✿❁✿•••┈•
അയാൾ പറഞ്ഞു: എനിക്ക് യാതൊരു സൽകർമ്മവുമില്ല. അദ്ദേഹം പറഞ്ഞു: ഞാൻ പ്രാർത്ഥിക്കാം. നീ ആമീൻ പറഞ്ഞാൽ മതി. അങ്ങനെ നബി പ്രാർത്ഥിച്ചു. അയാൾ ആമീൻ പറഞ്ഞു. അവർ ഗ്രാമത്തിലെത്തുന്നതുവരെ
ഒരു മേഘം അവർക്ക് തണലിട്ടു കൊടുത്തു.
അറവുകാരൻ അയാളുടെ സ്ഥലത്തേക്ക് പോയപ്പോൾ മേഘം അയാളുടെ കൂടെ പോയി. നബി മടങ്ങി വന്നു ചോദിച്ചു: നീ പറഞ്ഞില്ലേ നിനക്ക് ഒരു സൽകർമ്മവും ഇല്ലെന്ന്. ഞാനാണ് പ്രാർത്ഥിച്ചത്. നീ ആമീൻ പറയുകയാണ് ചെയ്തത്.
•┈•✿❁✿•••┈•
അങ്ങനെയാണ് നമുക്ക് മേഘത്തണൽ ലഭിച്ചത്. എന്നിട്ടതാ, മേഘം നിന്നെ പിന്തുടരുന്നു. എന്താണ് നിന്റെ കാര്യം? അയാൾ നടന്നതെല്ലാം പറഞ്ഞു അപ്പോൾ ആ നബി പറഞ്ഞു: അല്ലാഹുവിലേക്ക് പശ്ചാതപിച്ചു
മടങ്ങുന്നവന്റെ സ്ഥാനം വേറെ ഒരാൾക്കും ലഭിക്കുകയില്ല....
✿❁✿
ഗുണപാഠം: എല്ലാ മനുഷ്യരും തെറ്റ് ചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരിൽ ഉത്തമർ തൌബ ചെയ്യുന്നവരാണ്. (നബി വചനം)
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
ജുബൈൽ
Noormuhammed , 14 Feb 2023
ഇതിന്റെ തെളിവ് ?@