പെണ്ണുങ്ങൾ ആണുങ്ങളുടെ വേഷം ധരിക്കുന്നതിന്റെ വിധിയെന്താണ്?*
ഉത്തരം:
സഊദി അറേബ്യയുടെ ഗ്രാന്റ് മുഫ്തിയും ലജ്നത്തുദ്ദാഇമയുടെ തലവനുമായിരുന്ന ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:_
ആണിന്റെ വേഷം ഒരു പെണ്ണ് ധരിക്കാൻ പാടില്ല.
അത് ഭർത്താവിന്റെ വസ്ത്രമായാലും, അല്ലാത്തവരുടെ വസ്ത്രമായാലും ശരി.
ആണിന്റെ വേഷം ധരിക്കുന്ന പെണ്ണിനേയും പെണ്ണിന്റെ വേഷം ധരിക്കുന്ന ആണിനേയും അല്ലാഹു ശപിച്ചിട്ടുണ്ട് എന്ന് സ്വഹീഹായ ഹദീഥിൽ വന്നിട്ടുണ്ട്.
അപ്പോൾ, ഒരു പെണ്ണ് പെണ്ണിന്റെ വേഷവും ഒരു ആണ് ആണിന്റെ വേഷവുമാണ് ധരിക്കേണ്ടത്.
ആണിന് പ്രത്യേകമായിട്ടുള്ള വേഷം ഒരു പെണ്ണ് ധരിക്കാൻ പാടില്ല; അത് അവളുടെ വസ്ത്രത്തിന് അടിയിലാണെങ്കിൽ പോലും.
അതുപോലെത്തന്നെ, പെണ്ണിന് മാത്രം പ്രത്യേകമായ വസ്ത്രങ്ങൾ ഒരു ആണും ധരിക്കാൻ പാടില്ല; അത് അവന്റെ മേൽവസ്ത്രത്തിന്റെ താഴെയാണെങ്കിലും ശരി.
പ്രസ്തുത ഫത്‌വയുടെ അറബി വായിക്കാൻ:
ശൈഖ് അസീസ് ഫർഹാൻ അൽ അനിസി (ഹഫിള്വഹുല്ലാഹ്) പറയുന്നു:_
പുരുഷന്മാർ സ്ത്രീകളോട് സാദൃശ്യപ്പെടലും സ്ത്രീകൾ പുരുഷൻമാരോട് സാദൃശ്യപ്പെടലും ഹറാമാണ്, വൻപാപമാണ്.
ആണുങ്ങളോട് സാദൃശ്യപ്പെടുന്ന പെണ്ണുങ്ങളെയും പെണ്ണുങ്ങളോട് സാദൃശ്യപ്പെടുന്ന ആണുങ്ങളെയും അല്ലാഹുവിന്റെ റസൂൽﷺ ശപിച്ചിട്ടുണ്ട്.
_(ബുഖാരി: 5885)_
ഒരു കാര്യം പ്രവർത്തിച്ചവൻ കോപത്തിനോ ശാപത്തിനോ ഇരയാണെന്നോ, അല്ലെങ്കിൽ ദുനിയാവിൽ തന്നെ അതിന് പ്രതിക്രിയ ഉണ്ടെന്നോ, അതുമല്ലെങ്കിൽ പരലോകത്ത് നരകം കൊണ്ട് താക്കീത് ചെയ്യപ്പെട്ടതാണെന്നോ വന്നിട്ടുണ്ടെങ്കിൽ ആ പ്രവൃത്തി വൻപാപമാണ് എന്നത് അറിയപ്പെട്ട കാര്യമാണ്.
ശബ്ദത്തിലും വസ്ത്രത്തിലും ശരീരത്തിലും ചലനങ്ങളിലും ഒരു ആണ് പെണ്ണിനോട് സാദൃശ്യപ്പെടുന്നത് ഹറാമാണ്.
അതുപോലെത്തന്നെ, ഇക്കാര്യങ്ങളിൽ ഒരു പെണ്ണ് പുരുഷനോട് സാദൃശ്യപ്പെടലും ഹറാമാണ്.
പെണ്ണിന്റെ നടത്തം അനുകരിക്കുന്ന പുരുഷനെയും പുരുഷന്റെ നടത്തം അനുകരിക്കുന്ന സ്ത്രീയെയും നബിﷺ ശപിച്ചിട്ടുണ്ട്.
പുരുഷന്മാരോട് സാദൃശ്യപ്പെടുന്ന സ്ത്രീകൾ, പ്രവാചകൻﷺയുടെ നാവിലൂടെ ശപിക്കപ്പെട്ടവരാണ്.
(ബുഖാരി: 5886)
_പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ:
വിവർത്തകൻ:
ആണിന്റെ വേഷം ധരിക്കുന്ന പെണ്ണും പെണ്ണിന്റെ വേഷം ധരിക്കുന്ന ആണും, അല്ലാഹുവിനെ സൂക്ഷിച്ച് കൊളളട്ടെ._
_സോഷ്യൽ മീഡിയയിൽ ഇന്ന് കണ്ട സുന്ദരമായ ഒരു വരി ഇവിടെ ചേർത്ത് വെക്കുകയാണ്:_
_'പിടക്കോഴിക്ക് പൂവും വാലും തുന്നിക്കൊടുക്കലും പൂവൻ കോഴിയെ മുട്ടയിടാൻ നിർബന്ധിക്കലുമല്ല പുരോഗമനം.'_
_ആരോ വലിക്കുന്ന ചരടിന്റെ കൂടെ ഉറഞ്ഞ് തുള്ളുന്ന പാവകൾ ഒരു സങ്കടക്കാഴ്ച തന്നെയാണ്._
_അല്ലാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ..._
ആശയ വിവർത്തനം
മുജാഹിദ് പറവണ്ണ
(ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)
Sameer Konnakath , 23 Sep 2022
എല്ലാവരിലേക്കും എത്തിക്കുമല്ലോ?