അദ്ധ്വാനം നിധിയാണ്.
(ഗുണപാഠ കഥകൾ- 04)
✿❁✿
ഒരാൾക്ക് ഒരു തോട്ടമുണ്ടായിരുന്നു.
അയാളും മക്കളും അവിടെ ജോലി
ചെയ്തു സന്തോഷത്തോടെ ജീവിച്ചു.
അദ്ദേഹത്തിന് പ്രായമായി.
തന്റെ മക്കളെയെല്ലാം വിളിച്ചു കൂട്ടി
അദ്ദേഹം അവർക്കൊരു വസ്വീയത്ത് നൽകി.
മക്കളെ, എന്റെ കാലം അവസാനിക്കുകയാണ്.
പിന്നെ നമ്മുടെ തോട്ടത്തിൽ ഒരു നിധിയുണ്ട്.
നിങ്ങൾ ആ നിധി അന്വേഷിക്കുക.
നിങ്ങൾക്കത് കിട്ടിയാൽ നിങ്ങൾ
സൌഭാഗ്യവാന്മാരാകും.
✿❁✿
പിതാവിന്റെ മരണ ശേഷം മക്കൾ
ആവേശത്തോടെ തോട്ടം കിളച്ചു
മറിക്കാൻ തുടങ്ങി. അക്കാരണത്താൽ
കൃഷി മുമ്പേത്തേതിനേക്കാളും
നന്നായി വിള നൽകി.
പക്ഷെ, അവർ അന്വേഷിച്ചു
കൊണ്ടേയിരുന്നു.
നിധി മാത്രം അവർക്ക്
കണ്ടെത്താൻ കഴിഞ്ഞില്ല.
✿❁✿
അക്കൂട്ടത്തിൽ ബുദ്ധിമാൻ പറഞ്ഞു;
നമ്മുടെ ഉപ്പ ഉദ്ദേശിച്ച നിധി സമ്പത്തല്ല.
അദ്ദേഹം ഉദ്ദേശിച്ചത് നമ്മൾ ഭൂമി
ഉഴുതു മറിക്കണമെന്നും അതിലൂടെ
മണ്ണ് നന്നാവണമെന്നുമാണ്.
അത് കഠിനാദ്ധ്വാനത്തിലൂടെയല്ലാതെ
സാധ്യമാവുകയില്ല. യഥാർത്ഥത്തിൽ
നാം തേടുന്ന നിധി അദ്ധ്വാനമാണ്.
✿❁✿
പിതാവ് പറഞ്ഞതിന്റെ പൊരുൾ
ആ മക്കൾക്ക് മനസ്സിലായി.
അവർ അദ്ദേഹത്തെക്കുറിച്ചോർത്ത്
സന്തോഷിച്ചു.
തോട്ടത്തിന്റെ കവാടത്തിൽ
അവർ ഇപ്രകാരം എഴുതിവെച്ചു.
അദ്ധ്വാനം നിധിയാണ്.
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
00 Comments