ഹസനുൽ ബസ്വരിയും
അയൽവാസിയും
✿❁✿
ഗുണപാഠ കഥകൾ (03)
പ്രസിദ്ധ താബിഈ
പണ്ഡിതനായിരുന്ന
ഹസനുൽ ബസ്വരി (റഹി)
ക്ക് ക്രൈസ്തവനായ
ഒരു അയൽവാസിയുണ്ടായിരുന്നു.
അയാളുടെ വളർത്തു മൃഗങ്ങളെ
താമസിപ്പിക്കുന്ന ആലയിൽ
നിന്ന് ഹസനുൽ ബസ്വരി
(റഹി) യുടെ വീട്ടിലേക്ക്
മൂത്രം ഒഴുകാറുണ്ടായിരുന്നു.
അദ്ദേഹം അയൽവാസിയോട്
പരാതി പറയാതെ അത് വൃത്തിയാക്കിക്കൊണ്ടിരുന്നു.
ഏകദേശം ഇരുപത് വർഷത്തോളം
ഇതു തുടർന്നു.
┈•✿❁✿•••┈
ഒരിക്കൽ ഹസൻ (റഹി)
രോഗിയായപ്പോൾ ആ അയൽവാസി
സന്ദർശിക്കാനെത്തി.
അപ്പോഴാണ് അദ്ദേഹം ഈ വിവരം
അറിയുന്നത്. അയാൾ ചോദിച്ചു;
എത്ര കാലമായി താങ്കൾ
ഈ ഉപദ്രവം സഹിക്കുന്നു?
അദ്ദേഹം പറഞ്ഞു:
ഇരുപത് വർഷം.
ഹസനുൽ ബസ്വരി (റഹി) യുടെ
ഈ പ്രവർത്തനത്തിൽ
അത്ഭുതപ്പെട്ട
ആ ക്രൈസ്തവ സഹോദരൻ
പരിശുദ്ധ ഇസ്ലാം
സ്വീകരിക്കുകയുണ്ടായി...
┈•✿❁✿•••┈
ഗുണപാഠം; ക്ഷമയുടെ പര്യവസാനം മഹത്തരമായിരിക്കും.
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
00 Comments