പീസ് റേഡിയോ
ഇ മദ്രസ....
✿❁✿
ചില മക്കളങ്ങനെയാണ്.
മുതിർന്നവർക്ക് അറിവും തിരിച്ചറിവും സമ്മാനിക്കും. നാട്ടിലെ സ്കൂളും മദ്രസയും അടച്ചപ്പോൾ, പ്രവാസിയായ പിതാവിന്റെ
കൂടെ രണ്ടു മാസം താമസിക്കാനാണ്
ആ കുടുബം ഗൾഫിലെത്തിയത്.
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ചെറിയ മകൾ ബാപ്പയോട് ചോദിച്ചു: ഉപ്പാ, നിങ്ങൾ
ഉറങ്ങുന്നതിന് മുമ്പ് ആയത്തുൽ ക്വുർസിയ്യ് പാരായണം ചെയ്തോ?
✿❁✿
പിതാവ് ഒന്ന് അമ്പരന്നു.
അയാൾ മറുപടി പറയാതെ പതിയെ
ഒഴിഞ്ഞു മാറി. തൊട്ടടുത്ത ദിവസം
അദ്ദേഹം ആയത്തുൽ ക്വുർസിയ്യ് പഠിക്കാൻ ആരംഭിച്ചു. പിന്നീടുളള രാത്രികളിൽ അദ്ദേഹം
അത് പാരായണം ചെയ്യുന്നത് പതിവാക്കി.
തന്റെ മകൾ നൽകിയ അറിവും തിരിച്ചറിവും അദ്ദേഹത്തെ വല്ലാതെ സ്വാധീനി ച്ചിട്ടുണ്ട്.
✿❁✿
പ്രിയപ്പെട്ട രക്ഷിതാക്കളെ,
മക്കൾക്ക് അറിവും തിരിച്ചറിവും നൽകേണ്ട
സമയം നഷ്ടപ്പെടുത്തരുത്. അവർ
ഈ പ്രായത്തിൽ പഠിക്കേണ്ടതും
മനസ്സിലാക്കേണ്ടതു മായ ധാരാളം കാര്യങ്ങളുണ്ട്. അറിവ് പകരുക എന്നതില്‍ കവിഞ്ഞ്
'തിരിച്ചറിവ്' നല്‍കുന്നതിലാണ് മത
പഠനത്തിന്റെ വിജയം.
✿❁✿
നമ്മുടെ കുടുംബത്തിന് മതപരമായ
അറിവ് നൽകി അവരെ നരക മോചനത്തിന് പ്രാപ്തരാക്കുക എന്നത് നമ്മുടെ കടമയാണ്.
അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധ നമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍
കാത്തുരക്ഷിക്കുക. അതിന്റെ
മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ
മലക്കുകളുണ്ടായിരിക്കും.
അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തിൽ അവനോടവര്‍ അനുസരണക്കേട്
കാണിക്കുകയില്ല. അവരോട്
കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും''
(ക്വുർആന്‍ 66:6).
✿❁✿
കുട്ടികളെ വളർത്തുന്നതിലും
അവർക്ക് മാതൃക കാണിക്കുന്നതിലും
മുഹമ്മദ് നബി (സ്വ) നമുക്ക് വഴി കാണിച്ചു തന്നിട്ടുണ്ട്. നബി (സ്വ) ഒരു പരിപൂർണ
അധ്യാപകനായിരുന്നു.
സ്വഹാബികൾ പ്രവാചകനെ കേട്ടു
പഠിച്ചതിനേക്കാളേറെ കണ്ടു പഠിച്ചു.
അദ്ദേഹം കുട്ടികളോട് സലാം ചൊല്ലി. അവരോടൊപ്പം വിനോദങ്ങളിലേർപ്പെട്ടു.
അവരെ പരിഗണിക്കുകയും
അഭിനന്ദിക്കുകയും ചെയ്തു.
നമ്മുടെ കുട്ടികൾ നമ്മളെ കണ്ടു പഠിച്ചാൽ എന്തായിരിക്കും അവസ്ഥ.!!!
✿❁✿
അവരുടെ പെരുമാറ്റം, സ്വഭാവം, സംസ്കാരം…
എല്ലാം രൂപീകരിക്കുന്നതിൽ നമുക്ക്
വലിയ പങ്കുണ്ട് എന്നത് മറന്നു പോകരുത്.
ഇന്ന് ദീൻ പഠിച്ചു പുറത്തിറങ്ങുന്നവരിൽ
ചിലരുടെ അവസ്ഥ എന്താണ്?
പലർക്കും ക്വുർആൻ പാരായണം
ചെയ്യാനോ നമസ്‌കാരത്തിലെ
പ്രാർത്ഥനകളോ തെറ്റ്
കൂടാതെ ചൊല്ലാനോ അറിയില്ല.
✿❁✿
പരിശുദ്ധ മതത്തിന്റെ പ്രാഥമിക
കാര്യങ്ങൾ പോലും ജീവിതത്തിൽ
'പകർത്താതെ'യുള്ള ഈ ഗമനം
എന്താണ് നമുക്ക് നേടിത്തരിക.?
ഇന്ന് നമ്മൾ കാണുന്ന ത് മദ്‌റസയുടെ മുന്നിലെത്തുമ്പോൾ മാത്രം 'മുഖമക്കന'യണിയുകയും സ്‌കൂളിലും
കോളേജിലും അതഴിച്ചുവെക്കുകയും
ചെയ്യുന്ന പെൺകുട്ടികളെയാണ്.
അവർക്ക് എന്ത് തിരിച്ചറിവാണ്
മതപരമായ അറിവ് നൽകിയിട്ടുളളത്?
പ്രിയ രക്ഷിതാക്കളെ, മതപഠനമെന്നത്
കേവലം അധ്യാപകരോ വിദ്യാർഥികളോ
മാത്രം മനസ്സ് വെച്ചാല്‍ നടക്കുകയില്ല.
രക്ഷിതാക്കളുടെ ശക്തമായ പിന്തുണയും സഹകരണവും അനിവാര്യമായ
വിഷയമാണിത്. മാതാപിതാക്കൾ
അധ്യാപകരേക്കാൾ വലിയ മാതൃകായാകേണ്ടവരാണ്.
മദ്‌റസയുടെ നാലു ചുമരുകളെക്കാൾ,
വീടകം ശാന്തവും സ്‌നേഹ
നിര്‍ഭരവുമായിരിക്കണം. 'ശാസന'
കൊണ്ടല്ല സ്‌നേഹം കൊണ്ടാണ്
നമ്മുടെ കുട്ടികൾ പഠിച്ചു വളരേണ്ടത്.
✿❁✿
സ്കൂളും മദ്രസകളുമെല്ലാം അടഞ്ഞു
കിടക്കുന്ന സവിശേഷമായ ഈ
സാഹചര്യത്തിൽ നമ്മുടെ മക്കൾക്ക്
മതപരമായ അറിവിന്റെ വാതിലുകൾ
തുറക്കാൻ അവ സരമൊരുക്കണം.
അത്തരം നന്മകളുടെ വാതിലുകൾ
മക്കളുടെ മുമ്പിൽ തുറന്നു വെക്കുന്ന
സ്ഥിരം പഠന വേദിയാണ് പീസ്റേഡിയോയിൽ
നടന്നു വരുന്ന ‘ഇ മദ്റസ’. മദ്റസയിൽ പോയി
മതം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും, സ്ഥിരം മദ്രസകളിൽ പഠിക്കുന്നവർക്കും
ഒരു പോലെ ഉപകാരപ്പെടുന്ന രീതിയിലാണ്
പീസ് റേഡിയോ ‘ഇ മദ്റസ’
എന്ന സംവിധാനം
ക്രമപ്പെടുത്തിയിരിക്കുന്നത്.
ഇ-മദ്റസ 10 Days Vacation Course
✿❁✿
പീസ് റേഡിയോ വിദ്യാർത്ഥികൾക്ക്
വേണ്ടി പത്തു ദിവസത്തെ സ്പെഷൽ കോഴ്സ് നടത്തുകയാണ്. ഏപ്രിൽ 13 മുതൽ 23 വരെ. ഉത്തരമില്ലാതെ നീണ്ടു പോകുന്ന ഈ അവധിക്കാലത്തെ ധന്യമാക്കാൻ
ഈ സംവിധാനം എല്ലാ രക്ഷിതാക്കളും ഉപയോഗപ്പെടുത്തുക. പത്തു ദിവസത്തെ കോഴ്സിലൂടെ നമ്മുടെ മക്കൾക്ക് അറിവും തിരിച്ചറിവും സമ്മാനിക്കാൻ പരിശ്രമിക്കുക.
ഇന്ന് തന്നെ നമ്മുടെ കുട്ടികളുടെ
പേരുകൾ റജിസ്റ്റർ ചെയ്യുക.
നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ഉള്ളവരെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. എങ്കിലും പഠനം ആഗ്രഹിക്കുന്ന മറ്റു
കൂട്ടുകാർക്കും കോഴ്സിന്റെ ഭാഗമാകാം.
രജിസ്റ്റർ ചെയ്യുന്നതിന് പീസ് റേഡിയോ
കോഴ്സ് ഒപ്ഷനിൽ നിന്ന് ഇ മദ്‌റസ തിരഞ്ഞെടുത്ത് നിങ്ങളുടെ വിവരങ്ങൾ നൽകി
Register Now ക്ലിക്ക് ചെയ്യുക.
Peace radio (Android):
https://goo.gl/O7Prqu
Peace radio (iOS):
https://goo.gl/mwxqll
വിശദ വിവരങ്ങൾക്ക് ആദ്യ കമന്റ്
ചെക്ക് ചെയ്യുക
അല്ലാഹു അനുഗ്രഹിക്കട്ടെ
00 Comments