നിങ്ങൾ എങ്ങോട്ട് പോകുന്നു?
ഗുണപാഠ കഥകൾ (രണ്ട്)
✿❁✿
യർമൂക്ക് യുദ്ധ സമയത്ത്
മുസ്ലിം സൈന്യത്തിലെ
കുതിരപ്പടയാളികൾ
പിന്തിരിഞ്ഞോടിയപ്പോൾ
അക്കൂട്ടത്തിൽ അബൂസുഫ് യാനും
ഉണ്ടായിരുന്നു.
അവർ അണികൾക്ക് പിന്നിൽ
നിന്നിരുന്ന തങ്ങളുടെ
ഭാര്യമാരുടെ അടുത്തേക്കാണ് പോയത്. അക്കൂട്ടത്തിൽ അബൂസുഫ് യാന്റെ
ഭാര്യയും ഉണ്ടായിരുന്നു.
ഈ പുരുഷന്മാർ യുദ്ധ രംഗത്ത്
നിന്ന് വിരണ്ടോടി വരികയാണെന്ന്
സ്ത്രീകൾ മനസ്സിലാക്കി.
അവർ ഉറക്കെ വിളിച്ചു പറഞ്ഞു;
പുരുഷന്മാരെ, നിങ്ങൾ
എങ്ങോട്ടാണ് പോകുന്നത്?
നിങ്ങൾ വിരണ്ടോടുകയാണോ?
അല്ലാഹുവിന്റെ സൈന്യത്തിൽ
നിന്ന് നിങ്ങൾ
എവിടെ ഒളിക്കാനാണ്?
അല്ലാഹു നിങ്ങളെ കാണുന്നു.
നിങ്ങളവനെ സൂക്ഷിക്കുക.
അബൂസുഫ് യാന്റെ ഭാര്യ ഹിന്ദ്
താൻ താമസിക്കുന്ന കൂടാരത്തിന്റെ
തൂണ് എടുത്ത് തന്റെ ഭർത്താവിന്റെ
കുതിരയുടെ തലക്കടിച്ചു
കൊണ്ട് പറഞ്ഞു:
ഇബ്നു സഖ്ർ, മടങ്ങൂ,
പോയി ശത്രുവിനോട് യുദ്ധം ചെയ്യൂ.
അല്ലാഹുവിന്റെ തൃപ്തി നേടാൻ
വേണ്ടി താങ്കളെ
പ്രായശ്ചിത്തമായി നൽകൂ.
അവൻ താങ്കളുടെ പാപങ്ങൾ
പൊറുത്തു തരട്ടെ.
താങ്കൾ നബി (സ്വ) ക്ക്
എതിരിൽ ജനങ്ങളെ തിരിച്ചു
വിടുകയും അവിശ്വാസികളെയും
ബഹുദൈവ വിശ്വാസികളെയും സഹായിക്കുകയും ചെയ്തു കൊണ്ടിരുന്ന
ആ ദിവസങ്ങൾ ഓർക്കൂ.
അങ്ങനെ അദ്ദേഹം
യുദ്ധക്കളത്തിലേക്ക് മടങ്ങിപ്പോയി
ധീരമായി പോരാടി....
✿❁✿
ഗുണപാഠം:
തുടക്കത്തിലെ എതിരാളി
പിന്നീട് ചിലപ്പോൾ സഹായി ആയേക്കാം.
ഉപദേശങ്ങൾ നൽകേണ്ട
സമയത്ത് മടിച്ചു നിൽക്കരുത്.
നന്മ നിറഞ്ഞ ഉപദേശങ്ങൾ
സ്വീകരിക്കാനും പ്രാവർത്തികമാക്കാനുമുളളതാണ്.
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
00 Comments