അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

അല്ലാഹുവിന്റെ ഇഷ്ടങ്ങൾക്ക് സ്ഥാനം നൽകുക. (ഭാഗം- 4)

അല്ലാഹുവിന്റെ
ഇഷ്ടങ്ങൾക്ക് സ്ഥാനം നൽകുക.
(ഭാഗം- 4)
┈•✿❁✿•••┈

അല്ലാഹുവിന്റെ ഇഷ്ടം നേടാനും
അല്ലാഹുവിനോട് ഇഷ്ടം കൂടാനും നാം
അനുവർ ത്തിക്കേണ്ട നാലാമത്തെ കാര്യമാണ് മറ്റെന്തിനേക്കാളും അല്ലാഹുവിന്റെ
ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുക എന്നത്.

സ്വന്തം ഇച്ഛകളോട് പൊരുതുക....
➖✿❁✿➖
ഇബ്നുതൈമീയ (റഹി) പറഞ്ഞു; മുസ്ലിം അല്ലാഹുവിനെ ഭയപ്പെടുകയും ഇച്ഛകളിൽ
നിന്ന് സ്വന്തത്തെ വിലക്കുകയും വേണം.
മനസ്സിന്റെ ഇച്ഛകൾക്ക് ശിക്ഷയില്ല. അതിനെ പിൻപറ്റുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് ശിക്ഷ ലഭിക്കുക.
മനസ്സ് കൊതിക്കുമ്പോൾ അവൻ അതിനെ വിലക്കണം. അത് ഇബാദത്തിലൂടെയും സൽകർമ്മങ്ങളിലൂടെയുമാണ് സാധ്യമാവുക.
ഹസനുൽ ബസ്വരി (റഹി) യോട് ഒരാൾ ചോദിച്ചു; അബൂസഈദ്, ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് ഏതാണ്? അദ്ദേഹം പറഞ്ഞു; നിന്റെ ഇച്ഛകളോട്
നീ ചെയ്യുന്ന ജിഹാദ്.

നബി (സ്വ) പറഞ്ഞു; "അല്ലാഹുവിന്റെ കാര്യത്തിൽ സ്വന്തത്തോട് ജിഹാദ് ചെയ്യു ന്നവനാണ്
മുജാഹിദ് " (തിർമുദി)

തിന്മയിലേക്ക് ക്ഷണിക്കുന്നവരോട് ജിഹാദ്
ചെയ്യാൻ നാം കൽപ്പിക്കപ്പെട്ടതു പോലെ സ്വന്തത്തോട് ജിഹാദ് ചെയ്യാനും കൽപ്പിക്കപ്പെട്ടിട്ടുണ്ട്. സ്വന്തത്തോടുളള ജിഹാദാണ് ഏറ്റവും അത്യാവശ്യം. അത് ഫർദ് ഐനാണ് (വ്യക്തിപരമായ നിർബന്ധം). ശത്രുക്കളോടുളള ജിഹാദ് ഫർദ് കിഫായയാണ്.
(സാമൂഹിക ബാധ്യത). തിന്മകളിലേക്ക് മനസ്സ് പ്രേരിപ്പിക്കുമ്പോൾ ക്ഷമിക്കൽ ഏറ്റവും
ശ്രേഷ്ഠമായ സൽകർമ്മമാണ്.
അതാണ് യഥാർത്ഥ ജിഹാദ്.

അല്ലാഹു പറഞ്ഞു; ആർ അതിരു കവിയുകയും ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ (അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെ യാണ് സങ്കേതം. അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്ന്)
സ്വര്‍ഗം തന്നെയാണ് സങ്കേതം.
(നാസിആത്ത് – 38, 41)
➖✿❁✿➖

ഇച്ഛകളോട് പൊരുതാനുളള ഏതാനും ചില മാർഗങ്ങൾ ഇബ്നുൽ ജൌസി (റഹി) വിവരിക്കുന്നുണ്ട്.

ഒന്ന്; ഈ നൈമിഷികമായ ഇച്ഛകൾക്ക് വേണ്ടിയല്ല നാം സൃഷ്ടിക്കപ്പെട്ടത് എന്ന ചിന്ത.

രണ്ട്; ഇച്ഛകളുടെ ഐഹികവും പാരത്രികവുമായ അനന്തര ഫലങ്ങളെക്കുറിച്ച് ചിന്തിക്കുക.

മൂന്ന്; ഇച്ഛകൾക്ക് അടിമപ്പെട്ടു പോയവരെക്കുറിച്ച് ചിന്തിക്കുകയും അവരുടെ സ്ഥാ നത്ത് നമ്മെ സങ്കൽപ്പിക്കുകയും ചെയ്യുക.

നബി (സ്വ) പറഞ്ഞു; നിങ്ങളുടെ മേൽ ഞാൻ ഏറ്റവും അധികം ഭയപ്പെടുന്നത് വയറിന്റെയും ലൈംഗികാവയവത്തിന്റെയും ഇച്ഛകളെയും വഴിപിഴപ്പിക്കുന്ന എല്ലാ ഇച്ഛകളെയും ആണ്.
അലി (റ) പറഞ്ഞു; നിങ്ങളുടെ മേൽ ഞാൻ ഏറ്റവും അധികം ഭയപ്പെടുന്നത് ഇച്ഛ കളെ പിൻപറ്റുന്നതും ദുനിയാവിനെ അമിതമായി സ്നേഹിക്കുന്നതുമാണ്. ഇച്ഛകളെ പിൻപറ്റൽ സത്യത്തിൽ നിന്നു തടയുന്നു. ദുനിയാവിനോടുളള സ്നേഹം പരലോ കത്തെ മറപ്പിക്കുന്നു.
➖✿❁✿➖

"താങ്കൾ അല്ലാഹുവിനെ സൂക്ഷിക്കുക"
അങ്ങേയറ്റം ആഗ്രഹിച്ച പെൺകുട്ടിയെ തന്റെ ആവശ്യ പൂർത്തീകരണത്തിന് ലഭിച്ച സമയത്ത്
ആ പെൺകുട്ടി പറഞ്ഞ വാക്കാണിത്. അതു കേട്ടു അല്ലാഹുവിനെ ഭയപ്പെട്ടു തന്റെ ആഗ്രഹത്തെ മാറ്റി വെച്ചു എന്നു പറഞ്ഞു കൊണ്ടാണ് ഗുഹയിൽ അകപ്പെട്ടപ്പോൾ അദ്ദേഹം തങ്ങ ളനുഭവിക്കുന്ന പ്രയാസത്തിൽ നിന്ന് രക്ഷക്ക് വേണ്ടി പ്രാർത്ഥിച്ചത്.

ജനങ്ങളുടെ ഇഷ്ടത്തേക്കാൾ അല്ലാഹുവിന്റെ ഇഷ്ടത്തിന് പ്രധാന്യം നൽകുക
➖✿❁✿➖

പരലോകത്ത് നമ്മെ പരാജയത്തിലേക്ക് കൊണ്ടു പോകുന്നവരിൽ നിന്ന് അക ന്നു നിൽക്കുകയും അല്ലാഹുവിന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യൽ നമ്മുടെ കടമയാണ്. അല്ലാഹുവിന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം
കൊടുക്കുന്ന വ്യക്തിയായി മാറിയാൽ നന്മ കൽപ്പിക്കുന്നവരും തിന്മ വിരോധിക്കുന്ന വരുമായി മാറുവാൻ നമുക്ക് സാധിക്കും. അത് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുളള കാര്യമാണ്. കാരണം അല്ലാഹുവിലേക്കുളള വഴി കാണിച്ചു കൊടുക്കുന്നവനാണ് പ്രബോധകൻ.
ഇച്ഛകളിൽ നിന്ന് മനസ്സിനെ പിടിച്ചു
വെക്കാൻ അല്ലാഹു ആവശ്യപ്പെടുന്നുണ്ട്.
➖✿❁✿➖

അല്ലാഹു പറഞ്ഞു: ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗ ത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്. (അൻആം 153)

അല്ലാഹുവിനോടുളള സ്നേഹവും പിശാചിനോടുളള വിധേയത്വവും ഒരാളുടെ മനസ്സിൽ ഒരുമിച്ചു കൂടുകയില്ല. പിശാച് ശ്രമിക്കുന്നത് മനുഷ്യ
മനസ്സിനെ നശിപ്പിക്കാനാണ്.

അല്ലാഹു പറഞ്ഞു: തീര്‍ച്ചയായും പിശാച്
നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍
അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക.
അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത്
അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി
മാത്രമാണ്. (ഫാത്വിർ - 6)

അബുദർദാഅ് (റ) പറഞ്ഞു; പ്രഭാതമായാൽ ഒരു മനുഷ്യന്റെ ഇച്ഛയും പ്രവർത്ത നവും അറിവും ഒരുമിച്ചു കൂടും. അവന്റെ പ്രവർത്തനം ഇച്ഛക്ക് അനുസരിച്ചാണെ ങ്കിൽ അന്നേ ദിവസം അവന് മോശം ദിവസമാണ്. അവന്റെ പ്രവർത്തനം
അറിവിന് അനുസരിച്ചാണെങ്കിൽ അവന്
നല്ല ദിവസമായിരിക്കും.
➖✿❁✿➖

മനുഷ്യന്റെ മനസ്സ് തെറ്റിന് പ്രേരിപ്പിക്കുന്നതാണ്. എന്നാൽ തെറ്റുകളിലേക്ക് പ്രവേശിക്കുന്ന സാഹചര്യങ്ങളെ ഇല്ലാതെയാക്കുവാനാണ് നാം ശ്രമിക്കേണ്ടത്. ഉദാഹരണത്തിന് അന്യ പുരുഷനും സ്ത്രീയും ഒരു സ്ഥലത്ത് തനിച്ചാവുന്നത്
വ്യഭിചാരം എന്ന തിന്മക്കുളള സാഹചര്യമാണ്.

തെറ്റു ചെയ്യാനുളള സാഹചര്യം ഒത്തു വന്നിട്ടും അല്ലാഹുവിനെ ഭയന്ന് ആ തിന്മ പ്രവർത്തിക്കാതെ മാറി നിന്ന യൂസുഫ് നബി (അ) യുടെ ജീവിത ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, തെറ്റ് ചെയ്യാനുളള പ്രേരണകളിൽ നിന്ന് അല്ലാഹുവിനെ
ഭയന്ന് അകന്നു നിൽക്കണമെന്നാണ്.

പ്രിയപ്പെട്ടവരെ,
സ്വന്തം ഇച്ഛകളെ അല്ലാഹുവിന് വേണ്ടി മാറ്റി വെക്കുക. അതിലൂ ടെ അല്ലാഹുവിന്റെ ഇഷ്ടവും അവന്റെ സമ്മാനമായ സ്വർഗവും
നേടിയെടുക്കാൻ പരിശ്രമിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ...
✍✍✍✍
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ