അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

ശഅബാൻ മാസം

ശഅബാൻ മാസം

ലോകത്തുളള വിശ്വാസികൾ ശഅബാൻ മാസത്തെ സ്വീകരിച്ചിരിക്കുന്നു. ശഅബാൻ മാസത്തിന് രണ്ട് പ്രത്യേകതകൾ ഹദീസു കളിൽ നമുക്ക് കാണാം.
ഒന്ന്: ശഅബാൻ മാസത്തിൽ അല്ലാഹു അവന്റെ ദാസന്മാ൪ക്ക് പൊറുത്തു കൊടുക്കും
രണ്ട് : നബി (സ്വ) റദമാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നോമ്പ് അനുഷ്ഠിച്ചത് ശഅബാൻ മാസത്തിലാണ്.

പാപമോചനം
┈•✿❁✿•••┈
മുആദ് ബ്നു ജബൽ (റ) വിൽ നിന്ന് നിവേദനം: റസൂൽ (സ) പറഞ്ഞു: “ശഅബാൻ പതിനഞ്ചിന്റെ രാവിൽ അല്ലാഹു തന്റെ സൃഷ്ടി കളിലേക്ക് നോക്കുകയും മുശ്രിക്കോ, തർക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികൾക്കും അവൻ പൊറുത്ത് കൊടുക്കുകയും ചെയ്യും.” [ത്വബ്റാനി: 20/108, ഇബ്നു ഹിബ്ബാൻ: 12/481]


നോമ്പ് അധികരിപ്പിക്കുക

ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: “നബി (സ) ചിലപ്പോൾ തുടർച്ചയായി നോമ്പ് നോൽക്കാ റുണ്ടായിരുന്നു. എത്രത്തോളമെന്നാൽ, ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങൾ പറയുമായിരുന്നു. അതുപോ ലെ അദ്ദേഹം നോമ്പ് നോൽക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാൽ, ഇനി അദ്ദേ ഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങൾ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്റെ റസൂൽ പരിപൂർണമാ യി നോമ്പെടുത്തത് ഞാൻ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാൽ പിന്നെ) ശഅബാൻ മാസത്തേക്കാൾ കൂടുതൽ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാൻ കണ്ടിട്ടില്ല.[മുത്തഫഖുൻ അലൈഹി]


ഇവിടെ നാം പ്രത്യേകം മനസ്സിലാക്കേണ്ടത് റമദാൻ മാസത്തിൽ മാത്രമാണ് പൂ൪ണമായും നോമ്പ് എടുക്കാൻ അനുവാദമുളളത്. ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) റമളാന് ഒഴികെ മറ്റൊരു മാസവും പൂർണമായി നോമ്പ് നോറ്റിട്ടില്ല [മുത്തഫഖുന് അലൈ ഹി]. ആയിശ (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്. “അദ്ദേഹം റമളാനല്ലാത്ത മറ്റൊരു മാസവും പൂർണമായി നോമ്പ് നോറ്റിട്ടില്ല. [സ്വഹീഹ് മുസ്‌ലിം: 746].

എന്തു കൊണ്ട് ശഅബാനിൽ നോമ്പ്?


നബി (സ്വ) എന്തു കൊണ്ടാണ് ശഅബാൻ മാസത്തിൽ നോമ്പ് അധികരിപ്പിച്ചത് എന്ന് സംശയിക്കുന്നവരുണ്ടാകാം. നബി (സ്വ) യുടെ കാലത്തും ഈ സംശയം സ്വഹാബികൾക്കുണ്ടായി. അവരത് നബി (സ്വ) യോട് ചോദിക്കുക യും ചെയ്തു. ഉസാമത്ത് ബ്നു സൈ ദ് (റ) ചോദിച്ചു: നബിയെ, നിങ്ങൾ ശഅബാനിൽ നോമ്പ് നോൽക്കുന്നത് പോലെ മറ്റൊരു മാസത്തിലും നോമ്പ് എടുക്കുന്നില്ലല്ലോ? അപ്പോൾ അദ്ദേഹം പറഞ്ഞു: റജബിനും റമദാനിനും ഇടയിൽ ജനങ്ങൾ അശ്രദ്ധരാകുന്ന ഒരു മാസമാണത്. കർമ്മങ്ങൾ അല്ലാഹു വിലേക്ക് ഉയർത്തപ്പെടുന്ന മാസമാണത്. നോമ്പുകാരൻ ആയിരിക്കെ എന്റെ കർമ്മങ്ങൾ ഉയർത്തപ്പെടാൻ ഞാൻ ആഗ്രഹി ക്കുന്നു. [നസാഇ: 2357].

അതു കൊണ്ടു തന്നെ ഈ മാസത്തിലെ രാപകലുകൾ സൽകർമ്മങ്ങളിൽ വിനിയോഗിക്കണം. ഈ ദിവസങ്ങളിൽ നോമ്പെടുക്ക ൽ പ്രയാസമാണ്. കാരണം പകൽ കൂടുതലും ശക്തമായ ചൂടുമാണ്. എന്നാൽ വിശ്വാസികൾ പ്രതിഫലം പ്രതീക്ഷിച്ച്
അതെല്ലാം ക്ഷമിക്കും.
മഹാനായ മുആദ് (റ) മരണം സമീപത്തെത്തിയപ്പോൾ ഇപ്രകാരം പറയുകയുണ്ടായി. “അപ്രത്യക്ഷനാക്കുന്ന സന്ദർശകനായ മരണ ത്തിന് സ്വാഗതം, അല്ലാഹുവേ, ഞാൻ നിന്നെ ഭയപ്പെട്ടിരുന്നു. ഇന്ന് ഞാൻ നിന്നിൽ പ്രതീക്ഷയർപ്പിക്കുകയാണ്. ഈ ദുനിയാവിൽ മരങ്ങൾ കൃഷി ചെയ്യാനും നദികൾ ഒഴുക്കാനും വേണ്ടി അധികകാലം ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടി ല്ലെന്ന് നിന ക്കറിയാം. നോമ്പിന്റെ പകലിലെ ദാഹത്തിനും തണുപ്പുളള രാത്രിയിലെ നമസ്കാരത്തിനും സമയം ഉപയോഗപ്പെടുത്താനും അറി വിന്റെ സദസുകളിൽ പണ്ഡിതന്മാരുടെ അടുക്കൽ ചെല്ലാനുമാണ് ഞാൻ ആഗ്രഹിച്ചത്.”


ശഅബാനും ബിദ്അത്തുകളും.

ഏതാനും ദുർബല ഹദീസുകൾ മുന്നിൽ വെച്ച്, മുസ്ലിം സമൂഹത്തിലെ ചിലർ മതം പഠിപ്പിക്കാത്ത പലതും ഇന്ന് ചെയ്തു കൊണ്ടിരി ക്കുന്നുണ്ട്. ദുർബലമായ ഹദീസുകളുടെ അടിസ്ഥാനത്തിൽ രാത്രി നമസ്കാരങ്ങളും ദുആകളും നിർവഹിക്കുന്നുണ്ട്. ഇത് അനുവദ നീയമല്ല. കാരണം ഇബാദത്തുകൾക്ക് വ്യക്തമായ തെളിവ് വേണം. സമൂഹത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു ദു൪ബല ഹദീ സാണ് താഴെ നൽകുന്നത്.

ശഅബാൻ 15 ന്റെ രാത്രിയിൽ നിങ്ങൾ നമസ്ക്കരിക്കുക, പകലിൽ നോമ്പ് എടുക്കുക. അന്നേ ദിവസം അല്ലാഹു ഒന്നാം ആകാ ശത്തിലേക്ക് ഇറങ്ങി വന്ന് ചോദിക്കും. പാപമോചനം തേടുന്നവരുണ്ടോ? ഞാൻ അവന് പൊറുത്തു കൊടുക്കും. ഉപജീവനം തേടു ന്നവരുണ്ടോ? ഞാൻ അവന് രിസ്ഖ് നൽകും. പരീക്ഷിക്കപ്പെടുന്നവരുണ്ടോ? ഞാൻ അവന് ആഫിയത്ത് നൽകും. ചോദിക്കുന്നവ നുണ്ടോ? ഞാൻ അവന് നൽകും. പ്രഭാതോദയം വരെ അങ്ങ നെ പലതും ചോദിക്കും.  (ശൈഖ് അൽബാനി (റഹി) പറഞ്ഞു: ഇത് കെട്ടിച്ച മച്ച ഹദീസാണ്)
മറ്റൊരു ദു൪ബല ഹദീസ് ഇതാണ്. അഞ്ച് രാത്രികളിലെ പ്രാർത്ഥന തളള പ്പെടുകയില്ല. റജബിലെ ആദ്യത്തെ രാത്രി, ശഅബാൻ 15 ന്റെ രാത്രി, വെളളിയാഴ്ച്ച രാവ്, ഈദുൽ ഫിത്റിന്റെ രാവ്, യൌമുന്നഹറിന്റെ രാവ്. (ശൈഖ് അൽബാനി (റഹി) പറഞ്ഞു: ഇത് കെട്ടിച്ചമച്ച ഹദീസാണ്)


ബറഅത്ത് നോമ്പ്

ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തിൽ ശഅബാൻ 15 ന്റെ രാത്രി നമസ്ക്കരിക്കുന്നു, പകലിൽ നോമ്പ് എടുക്കുന്നു. അത് ബിദ്അത്താണ്. ശഅബാൻ പതിനഞ്ചിന് പ്രത്യേകമായുള്ള നോമ്പ്, ബറാഅത്ത് നോമ്പ് എന്ന പേരിൽ പൊതുവേ ആളുകൾ പറഞ്ഞു വരാറുള്ള നോമ്പാണിത്. ആ നോമ്പ് നോൽക്കുന്നവ൪ തെളിവായി കൊണ്ടുവരുന്ന ഹദീസ് ഇപ്രകാര മാണ്. ശഅബാൻ പാതിയായാൽ (അഥവാ പതിനഞ്ചായാൽ) അതിന്റെ രാവ് നിങ്ങൾ നിന്ന് നമസ്കരിക്കുകയും, അതിന്റെ പകൽ നിങ്ങൾ നോമ്പെടുക്കുകയും ചെയ്യുക”.
ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസാണ്. അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ്. ഈ ഹദീസ് ദു൪ബലമാണ്, സ്വീകാര്യമല്ല എന്ന് ഇമാം ഇബ്നുൽ ജൗസി (റ) ,ബൈഹഖി, ഇമാം അബുൽ ഖത്താബ് ബ്നു ദഹിയ, ഇമാം അബൂശാമ അശാഫിഈ തുടങ്ങിയവരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.


ഈ മാസത്തിൽ ശ്രദ്ധിക്കുക


ഈ മാസവുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങൾ പ്രത്യേകം മനസ്സിലാക്കണം.
ഒന്ന്: കഴിഞ്ഞ റമദാനിൽ ഏതെങ്കിലും നോമ്പ് നഷ്ടപ്പെട്ടതുണ്ടെങ്കിൽ അത് പെട്ടെന്ന് നോറ്റു വീട്ടണം.
രണ്ട്: റമദാന്റെ തൊട്ടു മുമ്പുളള ദിവസം (ശഅബാൻ 29 നോ 30 നോ) നോമ്പെടുക്കരുതെന്ന് തെളിവുകൾ വന്നിട്ടുണ്ട്. റമദാനി ന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് നിങ്ങൾ നോമ്പെടുക്കരുത്. (നബി വചനം) റമദാൻ ആണെങ്കിലോ എന്ന് ഭയപ്പെട്ടു കൊണ്ടാണ് ഇങ്ങനെ നോമ്പെടുക്കുന്നത്. അത് ഒഴിവാക്കേണ്ടതാണ്. എന്നാൽ സ്ഥിരമായി സുന്നത്തു നോമ്പെടുക്കുന്നവന് നോമ്പെടുക്കാം.

പ്രിയപ്പെട്ടവരെ, സോഷ്യൽ മീഡിയകളിലൂടെ ധാരാളം ദുർബല ഹദീസുകൾ പലരും പ്രചരിപ്പിക്കുന്നുണ്ട്. നാം ഷെയ൪ ചെയ്യുന്ന തും പ്രചരിപ്പിക്കുന്നതും മതം പഠിപ്പിച്ചതാണ് എന്ന് ഉറപ്പു വരുത്താൻ നമുക്ക് ബാധ്യതയുണ്ട്. ഈ മാസത്തിൽ നബി (സ്വ) യുടെ മാതൃക പിന്തുടരാനും, തെളിവുകളുടെ പിൻബല മില്ലാതെ ഉണ്ടാക്കിയ ബിദ്അത്തുകളെ ഒഴിവാക്കാനും അല്ലാഹു നമ്മെ അനു ഗ്രഹിക്കട്ടെ..
✍✍✍✍
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ