സ്വലാത്ത് ചൊല്ലുക....
സൂറത്തു അഹ്സാബിൽ അല്ലാഹു പറഞ്ഞു; തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരു ണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തി യുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (അഹ്സാബ്:56)
എന്താണ് അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്ത്?
നബിയുടെ മേല്‍ അല്ലാഹുവിന്റെ സ്വലാത്ത് എന്നാൽ മഗ്ഫിറത്തും (പാപമോചനം) റഹ്മത്തുമാണെന്നു പണ്ഡിതന്മാർ വിവരിച്ചതു കാണാം. എന്നാൽ മലക്കു കളുടെ സ്വലാത്ത് നബി (സ്വ) ക്കു വേണ്ടി അല്ലാഹുവോട് ആദരവു തേട ലാണ്. നബി (സ്വ) ക്ക് വേണ്ടി നാം സ്വലാത്ത് ചൊല്ലുക എന്നു പറഞ്ഞാൽ മുഹമ്മദ് നബി (സ്വ) യെ നീ ആദരിക്കേ ണമേ എന്ന് പ്രാർത്ഥിക്കലാണ്.
നാം സ്വന്തത്തെക്കാൾ സ്നേഹിക്കേണ്ടത് മുഹമ്മദ് നബി (സ്വ) യെയാണ്. അദ്ദേഹത്തിന്റെ പേര് കേട്ടാൽ സ്വലാ ത്ത് ചൊല്ലുക എന്നത് നമ്മുടെ കടമയാണ്. പരലോകത്ത് നമുക്ക് ഏറെ പ്രതിഫലം ലഭിക്കുന്ന സൽക൪മ്മവുമാണത്. പക്ഷെ ഖേദകരം എന്ന് പറയട്ടെ, നബി (സ്വ) യുടെ പേരിൽ സ്വലാത്ത് ചൊല്ലാൻ മടി കാണിക്കുന്ന ഒരു കൂട്ടം ആളു കളായി നാം മാറിക്കൊണ്ടിരിക്കുന്നു.
സ്വലാത്ത് ചൊല്ലുന്നതിന്റെ മഹത്വം വിശദീകരിക്കുന്ന ഒരുപാട് ഹദീസുകൾ കാണാം. ഏതാനും ചിലത് ചുവടെ ചേ൪ക്കാം..
ഒരാൾ നബി (സ്വ) യോട് ചോദിച്ചു; നബിയെ, എന്റെ ദുആ മുഴുവൻ നിങ്ങൾക്കുളള സ്വലാത്തു ചൊല്ലലാക്കട്ടെ? അപ്പോൾ അദ്ദേഹം പറഞ്ഞു: എങ്കിൽ വിഷമതകളിൽ നിന്ന് താങ്കൾ സംരക്ഷിക്കപ്പെടും. (ഹദീഥ്)
അബൂബുര്‍ദയില്‍ നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരമുണ്ട്: എന്റെ ഉമ്മത്തികളില്‍ വല്ലവനും ഹൃദയത്തില്‍ തട്ടി നിഷ്കളങ്കമായി എന്റെ മേല്‍ സ്വലാത്തു ചൊല്ലിയാല്‍, അതുകാരണത്താല്‍ അല്ലാഹു അവനു പത്തു സ്വലാത്ത് നിര്‍വ്വഹിക്കുകയും അവനു പത്തു പദവികള്‍ ഉയര്‍ത്തുകയും പത്തു പുണ്യങ്ങള്‍ രേഖപ്പെടുത്തുകയും പത്തു തിന്മ കള്‍ മായ്ക്കുകയും ചെയ്യും. (നസാഈ)
ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാ ല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
എന്റെ ഉമ്മത്തിന്റെ സ്വലാത്ത് എല്ലാ വെള്ളിയാഴ്ച ദിനവും എനിക്കു പ്രദര്‍ശിപ്പിക്കപ്പെടും. അതിനാല്‍ ആരാണോ എന്റെ മേല്‍ ഏറ്റവും കൂടുതല്‍ സ്വലാത്ത് നിര്‍വ്വഹിക്കുന്നത് അവന്‍ എന്നോട് ഏറ്റവും അടുത്ത സ്ഥാനം അലങ്കരി ക്കുന്നവനായിരിക്കും. (ബൈഹഖി)
നബി (സ്വ) യുടെ പേരിൽ സ്വലാത്ത് ചൊല്ലിയാൽ ലഭിക്കുന്ന നേട്ടങ്ങളാണ് മുകളിലെ ഹദീസുകളിൽ നാം വായി ച്ചത്..
ഇനി ഏതെല്ലാം സമയത്ത് സ്വലാത്ത് ചൊല്ലണം എന്ന് കൂടി നമുക്ക് മനസ്സിലാക്കാം.
┈•✿❁✿•••┈
നമസ്കാരത്തിലെ ആദ്യത്തെയും അവസാനത്തെയും തശഹുദിൽ
ബാങ്കിന് ശേഷം.
വെള്ളിയാഴ്ച്ച സ്വലാത്ത് അധികരിപ്പിക്കുക
പ്രഭാത പ്രദോഷ പ്രാ൪ത്ഥനകളിൽ
നബി (സ്വ) യുടെ പേര് കേട്ടാൽ
പ്രാ൪ത്ഥന നി൪വഹിക്കുമ്പോൾ
പളളിയിൽ പ്രവേശിക്കുമ്പോഴും പളളിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴും.
മയ്യിത്ത് നമസ്കാരത്തിലെ രണ്ടാമത്തെ തക്ബീറിന് ശേഷം.
സ്വലാത്ത് ചൊല്ലാൻ പഠിപ്പിക്കപ്പെട്ട ഏതാനും സന്ദ൪ഭങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത് നമ്മുടെ ജീവിത്തി ൽ പല സന്ദ൪ഭങ്ങളും കടന്നു പോകുന്നത് സ്വലാത്ത് ചൊല്ലുവാനുളള സമയങ്ങളിലൂടെയാണ്. അശ്രദ്ധ കൊണ്ട് വലി യ പുണ്യമാണ് നമുക്ക് നഷ്ടപ്പെടുന്നത്. നബി (സ്വ) പറഞ്ഞു "ഞാന്‍ ഒരാളുടെ അടുക്കല്‍ പറയപ്പെട്ടു; അപ്പോ ള്‍ എന്റെ മേല്‍ സ്വലാത്തു ചൊല്ലാത്തവനാണ് പിശുക്കന്‍" സ്വയം പരിശോധിക്കുക..നാം പിശുക്കനാണോ?
പുണ്യം നഷ്ടപ്പെടുത്തുന്നവനാണോ?
┈•✿❁✿•••┈
നമ്മെ ഏറെ സ്നേഹിച്ച നമ്മുടെ തിരുനബി (സ്വ) യുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നവരിൽ ഉൾപ്പെടാൻ പരിശ്രമി ക്കുക. ആളുകളെ ബോധിപ്പിക്കാനല്ല. സ്വലാത്തിന്റെ പ്രത്യേക മജ്ലിസുകൾ വേണ്ട. അതിനൊരു മുൻമാതൃകയും ഇല്ല. അതു പോലെ നബി (സ്വ) പഠിപ്പിച്ചതും സ്വഹാബികൾക്ക് പരിചയമുളളതുമായ സ്വലാത്തുകളാണ് നാം ചൊ ല്ലേണ്ടത്.
ശിർക്കിന്റെ വരികളുളളതും ബിദ്അത്തുകൾ കടന്നു വരുന്നതുമായ സ്വലാത്തുകളെ ഉപേക്ഷിക്കാനും മനസ്സു കാണിക്കണം.നബി (സ്വ) പ്രത്യേകം പഠിപ്പിക്കാത്ത സ്ഥലങ്ങളിലും സന്ദർഭങ്ങളിലും നമ്മുടെ വകയായി സ്വലാ ത്തുകൾ എണ്ണവും വണ്ണവും നിശ്ചയിച്ചു ചൊല്ലുന്നതും ചൊല്ലിപ്പി ക്കുന്നതും ബിദ്അത്താണ് എന്നു മറന്നു പോക രുത്.
ഇബ്രാഹീമിയ സ്വലാത്തിന്റെ രൂപം ഇപ്രകാരമാണ്.
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ (بخاري)
അല്ലാഹു അനുഗ്രഹിക്കട്ടെ..
00 Comments