നീ, നീയാവുക...!
ജനങ്ങളുടെ കാര്യം അങ്ങനെയാണ്...!!!
നിന്നെ ദ്രോഹിച്ചവർക്ക് മാപ്പ് കൊടുത്താൽഅവർ പറയും, നീ ഭീരുവാണെന്ന്....
ദാനം ചെയ്താൽ .... അവർ പറയും, ജനങ്ങളെക്കാണിക്കാൻ വേണ്ടിയാണെന്ന്...
പണ്ഡിതന്റെ കൂടെ കൂടിയാൽ .... അവർ പറയും, അയാളുടെ അടുപ്പം ലഭിക്കാനാണെന്ന്....
പാപിക്ക് കൈ കൊടുത്താൽ..... അവർ പറയും, ഇവനും അവനെപ്പോലെയാണെന്ന്.
ഭാര്യയോട് നല്ല നിലയിൽ പെരുമാറിയാൽ ....അവർ പറയും, പെൺകോന്തനാണെന്ന്.
പാപത്തിൽ സഹകരിച്ചില്ലെങ്കിൽ.... അവർ പറയും, തീവ്രവാദിയെന്ന്....
കൈക്കൂലി വാങ്ങിയില്ലെങ്കിൽ..... അവർ പറയും, മണ്ടനാണെന്ന്.
പെണ്ണെ, നീ ഹിജാബ് ധരിച്ചാൽ... അവർ പറയും, ഫാഷനെക്കുറിച്ച് നിനക്ക് വലിയ ധാരണയില്ലെന്ന്...
മുഖം മറച്ചാൽ... അവർ പറയും, അഭംഗി അറിയാതിരിക്കാനാണെന്ന്...
ഭർത്താവിനെ അനുസരിച്ചാൽ.... അവർ പറയും, വ്യക്തിത്വം ഇല്ലാത്തവളെന്ന്.
നീ നീയാവുക.. അവർക്കൊപ്പിച്ച് നീ മാറരുത്...
അവരെ തൃപ്തിപ്പെടുത്താൻ വേണ്ടി നിന്റെ ആശയങ്ങളെ നീ കൈ വിടരുത്.
ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചാൽ,
അവരിലധികവും അല്ലാഹുവിനെക്കുറിച്ച് തൃപ്തരല്ലെന്ന് നിനക്ക് കാണാം.
പിന്നെ അവരെങ്ങനെ നിന്നെക്കുറിച്ച് തൃപ്തരാവും?
നബി (സ്വ) പറഞ്ഞു; ജനങ്ങളുടെ തൃപ്തി വകവെക്കാതെ അല്ലാഹുവിന്റെ തൃപ്തി മാത്രം ഉദ്ദേശിച്ചു കൊണ്ട് ആരെങ്കിലും
പ്രവർത്തിച്ചാൽ അവനെ അല്ലാഹുവിന്റെ തൃപ്തിയും ജനങ്ങളുടെ തൃപ്തിയും ലഭിക്കും. അല്ലാഹുവിന്റെ തൃപ്തി വകവെക്കാതെ ജനങ്ങളുടെ തൃപ്തി നേടിയെടുക്കാൻ ശ്രമിച്ചാൽ അല്ലാഹുവിന്റെ വെറുപ്പും ജനങ്ങളുടെ വെറുപ്പും അവന് ലഭിക്കുന്നതാണ്.
സ്നേഹപൂർവ്വം
സമീർ മുണ്ടേരി.
00 Comments