നീ കാരണം ഒരാൾ... !
താങ്കൾ മുസ്ലിമല്ലേ? അതെ, എങ്കിൽ ജനങ്ങളോട് നീ സൌമ്യമായി പെരുമാറണം. അല്ലെങ്കിൽ മതമനുസരിച്ച് ജീവിക്കുന്നവരെക്കുറിച്ച് മോശമായ ചിന്തയായിരിക്കും മറ്റുളളവർക്ക് ലഭിക്കുക. മതബോധമുളളവരെല്ലാം പരുഷതയുളളവരെന്ന് ചിന്തിച്ച് അവർ തിന്മകളിൽ തന്നെ തുടർന്നേക്കാം. അനുകരിക്കാവുന്ന സ്വഭാവഗുണങ്ങൾ നമുക്കില്ലെങ്കിൽ അവർ നമ്മെ കേൾക്കാത്തതിൽ അവരെ ആക്ഷേപിച്ചിട്ട് കാര്യമില്ല. അല്ലാഹുവിന്റെ സൃഷ്ടികളിൽ അല്ലാഹുവിനെക്കുറിച്ച് വെറുപ്പ് ഉണ്ടാക്കുകയല്ല നാം ചെയ്യേണ്ടത്.
മാതൃക സൃഷ്ടിക്കുക...
നമസ്കാരത്തിനു വേണ്ടി പോകുന്ന താങ്കൾ പളളിയിൽ വരാതെ വഴിയിൽ കാണന്ന വ്യക്തിയെ സ്നേഹപൂർവ്വം ക്ഷണിച്ചാൽ ഒരു പക്ഷെ, അയാൾ പളളിയിൽ വന്നേക്കാം ... ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ ഹിജാബ് ധരിക്കാത്ത സ്ത്രീയോട് മാന്യമായി പെരുമാറുമ്പോൾ അവളെ അത് ഹിജാബ് ധരിക്കാൻ പ്രേരിപ്പിച്ചേക്കാം. അല്ലാഹുവിനെ അനുസരിച്ച് ജിവക്കുന്ന ഒരാളുടെ നല്ല വാക്കുകൾ ഒരു പാപിയെ അല്ലാഹുവിന്റെ മാർഗത്തിലേക്ക് എത്തിച്ചേക്കാം. ഒരു വേശ്യക്ക് സ്വദഖ നൽകിയാൽ അവൾ ഒരു പക്ഷെ, വേശ്യവൃത്തി ഉപേക്ഷിച്ചേക്കാം. ഒരു മോഷ്ടാവിന് സ്വദഖ നൽകിയാൽ അയാൾ മോഷണം ഉപേക്ഷിച്ചേക്കാം. ഒരു ദനികന് സ്വദഖ നൽകിയാൽ അയാളും ആ മാർഗം പിന്തുടർന്ന് സ്വദഖ നൽകിയേക്കാം.
അല്ലാഹു പറഞ്ഞു; യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമാ യി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റി യും നല്ലവണ്ണം അറിയുന്നവനത്രെ.
00 Comments