ന്യൂനതകൾ ഓർമയിൽ സൂക്ഷിക്കരുത്.
തെളിവില്ലാതെ ഒരു വാർത്തയും വിശ്വസിക്കരുത്. മനുഷ്യർ അങ്ങനെയാണ്, ചിലർ പരസ്പരം ആരോപണം ഉന്നയിച്ചു കൊണ്ടേയിരിക്കും. തെറ്റുകാരനാ ണെന്ന് ഉറപ്പില്ലാത്ത ഒരാളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കരുത്. ആരെങ്കിലും പറഞ്ഞതു കേട്ട് ഒരു സ്ത്രീയുടെയും അഭിമാനം തകർത്തു കളയരുത് നബി (സ്വ) പറഞ്ഞത് എത്ര സത്യം!!! കേൾക്കുന്നതെല്ലാം പറയുക എന്നതു തന്നെ ഒരാൾക്ക് പാപമായിട്ട് മതിയാകുന്നതാണ്. (ഹദീസ്)
മനുഷ്യൻ അഭിമാന ബോധമുളളവനാണ്. അതു തകർത്തു കളയുന്നത് രക്തം ചിന്തുന്നതിന് തുല്ല്യമാണ്. ഒരാൾ തെറ്റുകാരനാണെന്ന് ഉറപ്പുണ്ടെങ്കിൽ പോ ലും അത് മറ്റുളളവരോട് പറയേണ്ടതില്ല. അബൂഹുറയ്‌റ (റ) യില്‍ നിന്ന് നിവേദനം; നബി (സ്വ) പറഞ്ഞു: ''...നിങ്ങള്‍ തെറ്റുകള്‍ രഹസ്യമായി അന്വേ ഷിക്കരുത്...'' (ബുഖാരി).
ഓർക്കുക!!
അല്ലാഹു തന്റെ അടിമകളുടെ തെറ്റുകൾ മറച്ചു വെക്കുന്നവനാണ്. നമ്മളും മറ്റുളളവരുടെ തെറ്റുകൾ മറച്ചു വെക്കുന്നത് അവൻ ഇഷ്ടപ്പെടുന്നു.. വ്യഭിചരിച്ച ഒരാ ളെ നബി (സ്വ) യുടെ അടുക്കലേക്ക് അയക്കുകയും തന്റെ തെറ്റുകൾ അറിയിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്ത ഹസ്സാൽ ഇബ്നു രിആബ് എന്ന വ്യക്തിയോട് നബി (സ്വ) ചോദിച്ചു. ഹസ്സാല്‍, നിങ്ങള്‍ക്ക് അയാളെ നിങ്ങളുടെ വസ്ത്രം കൊണ്ടു മറച്ചു പിടിച്ചു കൂടായിരുന്നുവോ? അതായിരുന്നു നിങ്ങള്‍ക്ക് ഉത്തമം (മുസ്തദ്‌റക്, ഹാകിം) അയാളുടെ പാപം പരസ്യപ്പെടുത്താതെ, അയാളോട് പശ്ചാതപിക്കാൻ ഉപദേശിക്കുകയായിരുന്നു താങ്കൾ ചെയ്യേണ്ടിയിരുന്നത് എന്നതാണല്ലോ ആ വാക്കുകളിൽ നിന്നും മനസ്സിലാകുന്നത്.
മനുഷ്യരുടെ ന്യൂനതകൾ ഓർത്തുവെക്കേണ്ടതില്ല. അതോർക്കുന്നതു കൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. മറ്റുളളവരുടെ തെറ്റുകൾ മറച്ചു വെക്കുന്നത് നമുക്ക് പ്രതിഫലം നേടിത്തരുന്ന കാര്യമാണ്. അബുദ്ദര്‍ദാഅ് (റ) വിൽ നിന്നും നിവേദനം. നബി (സ്വ) പറഞ്ഞു: ''തന്റെ സഹോദരന്റെ അഭിമാനത്തെ ആരെങ്കിലും പ്രതിരോധിച്ചാല്‍ ക്വിയാമത്ത് നാളില്‍ അല്ലാഹു അവന്റെ മുഖത്തുനിന്നും നരകത്തെ തടുക്കും'' (സുനനുത്തിര്‍മിദി)
എന്നാൽ വിവാഹാലോചന പോലെയുളള കാര്യങ്ങൾക്ക് വേണ്ടി അന്വേഷിക്കുമ്പോൾ നമുക്കറിയാവുന്ന കാര്യങ്ങൾ മറച്ചു വെക്കുന്നത് വഞ്ചനയാണ്. നമ്മൾ അങ്ങനെ ചെയ്താൽ ഒരു നല്ല സ്ത്രീ മോശപ്പെട്ട പുരുഷന്റെ കൂടെ ജീവിക്കേണ്ടി വന്നേക്കാം. നല്ല പുരുഷൻ മോശപ്പെട്ട സ്ത്രീയുടെ കൂടെയും ജീവിക്കേ ണ്ടി വന്നേക്കാം. അതിന് നാം കാരണക്കാരാവരുത്.
00 Comments