ഞാൻ നമസ്കരിക്കട്ടെ!!!
വിശ്വാസിക്ക് ഒരു പ്രയാസം ഉണ്ടായാൽ അവൻ നമസ്കാരത്തിൽ അഭയം പ്രാപിക്കും. കാരണം അവനറിയാം, ഭൂമിയിലെ പ്രശ്നങ്ങൾക്കുളള പരിഹാരം ഉപരിലോകത്തു നിന്നുമാണെന്ന്.
ജുറൈജിന്റെ സംഭവം പോലെ….
അദ്ദേഹത്തിന് പലവിധ പ്രയാസങ്ങൾ നേരിട്ടു. വ്യഭിചാരാരോപണം, തന്റെതല്ലാത്ത കുഞ്ഞിനെ തന്നിലേക്ക് ചേർത്തി പറഞ്ഞ ത്..... അപ്പോൾ അദ്ദേഹം പറഞ്ഞത് “ഞാൻ നമസ്കരിക്കട്ടെ” എന്നായിരുന്നു.
അദ്ദേഹത്തിന്റെ രണ്ടു റകഅത്തു നമസ്കാരം കൊണ്ട് ഭൂമിയിലെ ഗൂഢാലോചന ഉപരിലോകത്ത് നിന്ന് അല്ലാഹു നിഷ്ഫലമാക്കി കള ഞ്ഞു. പരിശുദ്ധനായ ജുറൈജിന്റെ നിരപരാധിത്വത്തിന് മുലകുടി പ്രായത്തിലുളള കുഞ്ഞ് സാക്ഷ്യം വഹിച്ചു. ആ കുഞ്ഞ് സംസാരിച്ചു... എ ന്റെ പിതാവ് ജുറൈജല്ലെന്ന് വ്യക്തമാക്കി. സുബ്ഹാനല്ലാഹ്!!!!
ഖുബൈബ് ഇബ്നു അദീയ്യ് (റ) വിന്റെ സംഭവം പോലെ....
അദ്ദേഹം ഖുറൈശ് കുടുംബത്തിൽ പെട്ടവനായിരുന്നു. ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ ശത്രുക്കൾ അദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ നമസ്കരിക്കട്ടെ എന്നായിരുന്നു. കാരണം തന്റെ ജീവിതത്തിലെ അവസാനത്തെ കർമ്മമാക്കാ ൻ ഏറ്റവും നല്ലത് നമസ്കാരമാണെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നു. അങ്ങനെ അദ്ദേഹം രണ്ടു റകഅത്ത് നമസ്കരിച്ചു. ശേഷം ശത്രുക്ക ൾ അദ്ദേഹത്തെ കൊന്നു കളഞ്ഞു.
നബി (സ്വ) യെപ്പോലെ....
നമസ്കാര സമയമായാൽ നബി (സ്വ) ബിലാൽ (റ) വിനോട് പറയുമായിരുന്നു. “അരിഹ്നാ ബിഹാ യാ ബിലാൽ” നമസ്കാരം കൊണ്ട് ഞ ങ്ങൾക്ക് ആശ്വാസമേകൂ ബിലാൽ.
നമ്മൾ എവിടെ?
നമസ്കാരം കൊണ്ട് നമുക്ക് ആശ്വാസം ലഭിക്കുന്നുണ്ടോ? അതോ എങ്ങനെയെങ്കിലും അതൊന്നു ചെയ്തു തീർത്ത് രക്ഷപ്പെടാനാണോ നാം ശ്രമിക്കുന്നത്? അറിയുക, ഉപരിലോകത്തേക്ക് നബി (സ്വ) യെ കൊണ്ടു പോയി നാഥൻ നമുക്ക് സമ്മാനിച്ച മഹത്തായ ആരാധനയാണ് നമസ്കാരം. പരലോകത്ത് കർമ്മങ്ങളിൽ ആദ്യമായി റബ്ബ് ചോദ്യം ചെയ്യുന്ന കാര്യമാണത്. ഭക്തിയോടെയുളള നമസ്കാരമാണ് നമ്മു ടെ പാരത്രിക വിജയം തീരുമാനിക്കുന്നത്. നീ നമസ്കരിക്കുക, ഭക്തിയോടെ..... നിനക്ക് വേണ്ടി മറ്റുളളവർ നമസ്കരിക്കുന്നതിന് മുമ്പ്...
അല്ലാഹു അനുഗ്രഹിക്കട്ടെ.
00 Comments