അല്ലാഹു കൂടെയുണ്ടാകും!!!!
ഇരുട്ടിന്റെ മറവിലാണ് നബി (സ്വ) മക്കയിൽ നിന്ന് ഹിജ്റ പോകുന്നത്. തിരിച്ചു വരുന്നത് മക്കാ വിജയ ദിവസം പകൽ വെളിച്ചത്തിൽ നിർഭയ നായിട്ടാണ്.!
യൂസുഫ് നബി (അ) കുറ്റം ആരോപിക്കപ്പെട്ട് ജയിലിലായ യൂസുഫ് നബി (അ) പുറത്തു വരുന്നത് ഈജിപ്തിലെ മന്ത്രിയായിട്ടാണ്. !
അസ്ഹാബുൽ കഹ്ഫ് - അസ്ഹാബുൽ കഹഫ് (ഗുഹാ വാസികൾ) ആദർശം സ്വീകരിച്ചു എന്ന കാരണത്താൽ പീഢനം സഹിക്കാൻ കഴിയാതെ മലമുകളിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്. അല്ലാഹു അവരെ ഉറക്കിക്കളഞ്ഞു. അവർ ഉണർന്നപ്പോഴേക്കും അവസ്ഥ ആകെ മാറിയിരിക്കുന്നു. ആ പട്ടണ വാസികൾ സത്യമതം സ്വീകരിച്ചു കഴിഞ്ഞിരുന്നു.....
യൂനുസ് (അ) ദൌത്യ നിർവണത്തിനിടയിൽ നിരാശനായി നാടു വിട്ട യൂനുസ് (അ) ഒടുവിൽ എത്തിപ്പെട്ടത് മത്സ്യത്തിന്റെ വയറ്റിലായിരുന്നു. ഇരുട്ടുക ൾക്കുളളിൽ നിന്ന് അദ്ദേഹം തന്റെ റബ്ബിന്റെ വിളിച്ചു. നാഥൻ ആ വിളിക്കുത്തരമേകി. അത്ഭുതകരമായി അദ്ദേഹം രക്ഷപ്പെട്ടു.
ഇബ്രാഹിം നബി (അ) ഏകദൈവ വിശ്വാസം സ്വീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു എന്ന ഒറ്റക്കാരണത്താൽ നാട്ടുകാരും രാജാവും ഒരുക്കിയ അഗ്നികുണ്ഢത്തിലേക്ക് അദ്ദേഹത്തെ വലിച്ചെറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഹസ്ബിയല്ലാഹു വ നിഅമൽ വകീൽ എന്നായിരുന്നു. തീ അതി ന്റെ സ്വഭാവത്തിൽ നിന്ന് വിപരീതമായി അദ്ദേഹത്തിന് തണുപ്പും ആശ്വാസവുമായി മാറി... ഒരു പോറൽ പോലും ഏൽക്കാതെ അല്ലാഹു അദ്ദേഹ ത്തെ രക്ഷപ്പെടുത്തി....
ആയിശ (റ).... ചെയ്യാത്ത തെറ്റിന്റെ പേരിൽ (വ്യഭിചാരാരോപണം) നബി (സ്വ) പോലും ഉമ്മയോട് അകലം പാലിച്ച ദിനങ്ങൾ.എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് സ്വന്തം വീട്ടിൽ കരഞ്ഞു കലങ്ങിയ കണ്ണുമായി ജീവിക്കേണ്ടി വന്ന ദിനരാത്രങ്ങൾ. ഒടുവിൽ ഉപരിലോകത്ത് നിന്നും ആ സന്തോഷ വാർ ത്ത മണ്ണിലേക്കിറങ്ങി. ഉമ്മയുടെ നിരപരാധിത്വം അല്ലാഹു വ്യക്തമാക്കി... ആയിശ ഉമ്മ കണ്ണു തുടച്ചു. അവരുടെ മനം നിറഞ്ഞു...
വിശ്വാസത്തിന്റെ കരുത്ത്....
മുകളിലെ ചരിത്രങ്ങൾ വിശ്വാസിക്ക് നൽകുന്നൊരു പാഠമുണ്ട്. അടിയുറച്ച വിശ്വാസവും റബ്ബിൽ പ്രതീക്ഷയുമുളളവന് എന്നും അല്ലാഹുകൂടെയുണ്ടാകും വിശ്വാസം കരുത്തുറ്റതാക്കുക അവനിൽ ഭരമേൽപ്പിക്കുക, പ്രതീക്ഷയർപ്പിക്കുക നാഥൻ അനുഗ്രഹിക്കട്ടെ...
00 Comments