സ്വർഗം മരീചികയോ?
ചിലർ വിചാരിക്കുന്നത് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ്. കഷ്ടപ്പെടുന്നവർക്ക് വെറുതെ ആശ്വസിക്കാനുളള ഒരു സങ്കൽപ്പം മാത്രമാണെന്നാണ്. മരുഭൂമിയിൽ സഞ്ചരിക്കുന്നവൻ വെളളമാണെന്ന് വിചാരിച്ച് മരീചിക തേടി പോകുന്നതു പോലെ...
എന്നാൽ....
ചരിത്രത്തിൽ ഒരു മഹതിയുണ്ട്. അവർ ഈജിപ്തിലെ രാജ്ഞിയായിരുന്നു. ജനങ്ങൾ ആരാധിച്ചു കൊണ്ടിരുന്ന രാജാവിന്റെ ഭാര്യ. അവർ എന്തു കൽപ്പിച്ചാലും അനുസരിക്കാൻ ആളുണ്ടായിരുന്നു. എപ്പോൾ വിളിച്ചാലും വിളികേൾക്കാനും...
എന്നിട്ടും....
അല്ലാഹുവിന്റെ അടുക്കലുളളതാണ് ഉത്തമവും നിലനിൽക്കുന്നതുമെന്ന് അവർ തിരിച്ചറിഞ്ഞു. ഈ ലോകത്ത് വെളളം ലഭിക്കാത്തതു കൊണ്ടല്ല സ്വർഗത്തി ലെ നദികളിൽ അവർ വിശ്വസിച്ചത്. വിശന്നിട്ടല്ല സ്വർഗീയ ഫലങ്ങൾ അവർ കൊതിച്ചത്. ഈ ലോകത്തെ അവരുടെ വീട് ഇടുങ്ങിയതു കൊണ്ടല്ല സ്വർ ഗീയ ഭവനം അവർ ചോദിച്ചത്...
എന്നാൽ....
യഥാർത്ഥ ഐശ്വര്യം ഹൃദയത്തിന്റെ ഐശ്വര്യമാണെന്ന് അവർ മനസ്സിലാക്കി. യഥാർത്ഥ സമ്പത്ത് റബ്ബുമായുളള ബന്ധമാണെന്നും... സ്വർഗവുമായി താര തമ്യം ചെയ്യുമ്പോൾ ഏതു വീടും ഇടുങ്ങിയതാണ്. അതു കൊണ്ട് തന്നെയാണ് അവർ ഫിർഔനോട് പറഞ്ഞത് നിന്റെ സമ്പത്ത് മുഴുവൻ എടുത്തോളൂ ... എന്നെ എന്റെ റബ്ബിലേക്ക് വിടൂ..
അതെ,... സ്വർഗം മരീചികയല്ലെന്ന് തിരിച്ചറിഞ്ഞ് ജീവിച്ചവർ ആ വഴിയെ നമുക്കും മുന്നോട്ടു പോകാം. നാഥൻ അനുഗ്രഹിക്കട്ടെ....
00 Comments