അടയാളങ്ങൾ ബാക്കിയാക്കുക..
┈•✿❁✿•••┈
വ൪ഷങ്ങൾക്ക് മുമ്പ് സഊദി അറേബ്യയിൽ ജോലിക്ക് വന്ന സമയത്ത് സ്ഥിരമായി ഓഫീസിൽ വന്നിരുന്ന ഒരു അറബി സഹോദര൯ . (അബൂ അബ്ദില്ല എന്ന് നമുക്കദ്ദേഹത്തെ വിളിക്കാം) അദ്ദേഹം വരാറുളളത് വീൽ ചെയറിലാണ്. ദഅവാ സെ൯റിന് താഴെ വീൽ ചെയ൪ വെച്ച് ഏറെ പ്രയാസപ്പെട്ടാണ് അദ്ദേഹം മുകളിലേക്ക് വരുന്നത്. ഏറെ പ്രയാസം തോന്നിയ കാഴ്ചയാണത്.
➖🔹🔹➖
ഇപ്പോൾ അദ്ദേഹം ഓഫീസിൽ വരാറില്ല. ചിലപ്പോഴെല്ലാം ജുബൈൽ പരിസരങ്ങളിൽ വീൽ ചെയറിൽ സഞ്ചരിക്കുന്നത് കാണാം. ചെന്ന് സലാം പറഞ്ഞാൽ ചേ൪ത്ത് പിടിച്ച് ആശ്ലേഷിക്കും. അദ്ദേഹം ഒരിക്കൽ പറഞ്ഞു; ഞാ൯ നിങ്ങൾക്ക് ഒരു കാഴ്ച കാണിക്കാം. അപ്പോഴാണ് നിങ്ങൾക്ക് ലഭിച്ച അനുഗ്രഹം ബോധ്യമാവുക..
➖🔹🔹➖
അല്ലാഹു നമുക്ക് തന്ന അനുഗ്രഹം അദ്ദേഹത്തെ കാണുമ്പോൾ തന്നെ ബോധ്യ മാകുന്നുണ്ട്. എന്തായിരിക്കും അദ്ദേഹം പറഞ്ഞ കാഴ്ച? ഞങ്ങൾക്ക് അത്ഭുതവും ആശ്ചര്യവുമാ യിരുന്നു.. ആറാമത്തെയോ ഏഴാമത്തെയോ വയസിൽ അപകടം പറ്റി എഴുന്നേറ്റ് നടക്കാ൯ ആവാതെ ഒരേ ബെഡിൽ വ൪ഷങ്ങളായി കിടക്കുന്ന
വ്യക്തിയെയാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. നടക്കാ൯ കഴിയാതെ വീൽ ചെയറിന്റെ സഹായത്താൽ സഞ്ചരിച്ച് ഇസ്ലാമിക പ്രബോധന രംഗത്ത് തന്നാൽ കഴിയുന്ന സേവനം ചെയ്യുന്ന ആ സഹോദര൯ ആവേശവും ഊ൪ജ്ജവും സ്വീകരിച്ചത് തന്നെക്കാൾ താഴെയുളളവരെ സന്ദ൪ശിച്ചും അവ൪ക്ക് സേവനങ്ങൾ ചെയ്തും അത് മറ്റുളളവരെ ബോധ്യപ്പെടുത്തിയുമാണ്. അല്ലാഹു ചെയ്തു തന്ന ഏറ്റവും വലിയ അനുഗ്രഹങ്ങൾ ഹിദായത്തും ആഫിയത്തുമാണ് എന്ന് നാം തിരിച്ചറിയുന്ന നിമിഷമാണ് ഇത്തരത്തിലുളള കാഴ്ചക ൾ..
ബലഹീനതകൾ ഉളളപ്പോൾ പോലും ജീവിതത്തിൽ അടയാളങ്ങൾ ബാക്കിയാക്കാ൯ അവ൪ക്ക് കഴിയുന്നു. മരുഭൂമിയിൽ ഒരു ഒട്ടകം നടന്നു പോയാൽ, വാഹനം ഓടിച്ചാൽ അടയാളങ്ങൾ ബാക്കിയാവും. ശാന്തമായി നിൽക്കുന്ന കുളത്തിലേക്ക് ഒരു കല്ലിട്ടാൽ അതിന്റെ അടയാളങ്ങൾ നമുക്ക് കാണാ൯ കഴിയും.. അല്ലാഹുവിന്റെ വിശാലമായ ഈ ഭൂമിയിൽ കണ്ണും കാതും കൈകളും എല്ലാ അനുഗ്രഹവും അനുഭവിച്ച് ജീവിച്ചിട്ടും എന്ത് അടയാളമാണ് നാം ബാക്കിയാക്കുന്നത്?
ശൈഖ് നാസ്വിറുദ്ധീ൯ അൽബാനി തന്റെ ജീവിതത്തിൽ ബാക്കിയാക്കിയ അടയാളങ്ങൾ ഇന്ന് നാം കാണുകയാണ്. പരിശുദ്ധമായ മക്കയിലെയും മദീനയിലെയും മിമ്പറിൽ വെച്ച് അല്ലാഹുവി൯റെ പ്രവാചകന്റെ ഒരു തിരു വചനം ഉദ്ധരിക്കുമ്പോൾ കൂടെ പറയുന്നു. ഈ ഹദീസ് ശൈഖ് നാസ്വിറുദ്ധീ൯ അൽ ബാനി സ്വഹീഹെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്...
സഊദി അറേബ്യയിലെ ഉനൈസയിലൂടെ നാം സഞ്ചരിക്കുമ്പോൾ ശൈഖ് ഉസൈമീ൯ (റഹി) ബാക്കി വെച്ച അടയാളങ്ങൾ നമുക്ക് കാണാം. ശൈഖ് ഇബ്നു ബാസ് (റഹി) യുടെ ഫത് വകൾ അദ്ദേഹം ബാക്കി വെച്ച അടയാളങ്ങളാണ്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയയും മറ്റു പണ്ഡിതന്മാരും രചിച്ച ഗ്രന്ഥങ്ങ ൾ അവരുടെ അടയാളങ്ങളാണ്.
നമ്മുടെ നാട്ടിലടക്കം തല ഉയ൪ത്തിപ്പിടിച്ച് നിൽക്കുന്ന പളളികളും ഇസ്ലാമിക സ്ഥാപനങ്ങളും ഇന്നലെകളിൽ കഴിഞ്ഞു പോയ പലരും ബാക്കി വെച്ച അടയാളമാണ്. ഉമ൪ മൌല വിയുടെ സൽസബീലും അമാനീ മൌലവിയുടെ ക്വു൪ ആ൯ പരിഭാഷയും കെ പി മൌലവിയുടെയും ഡോക്ട൪ ഉസ്മാ൯ സാഹിബിന്റെയും പുസ്തകങ്ങളും അവരുടെ അടയാളങ്ങളായി ഇന്നും നാം കാണുന്നുവെങ്കിൽ എന്തുണ്ട് പ്രിയപ്പെട്ടവരെ നാം മരിച്ചാൽ ബാക്കിയാവുന്ന അടയാളം.. ??????
എഴുത്തുകാരെ, എഴുതാനറിഞ്ഞിട്ടും എഴുതാ൯ ശ്രമിക്കാതെ സമയമാകുന്ന അനുഗ്രഹത്തെ കൊന്ന് കളയുന്നവരായി നാം മാറുന്നുണ്ടോ? പരിഭാഷകരെ, വിചാരിച്ചാൽ ഏതാനും ദിവ സങ്ങൾ കൊണ്ട് തന്നെ അറബിയിലും മറ്റു ഭാഷകളിലു മുളള ഗ്രന്ഥങ്ങൾ നമ്മുടെ മാതൃ ഭാഷയിലേക്ക് മാറ്റാനുളള കഴിവുണ്ടായിട്ടും അതു ഉപയോഗിക്കാതെ ജീവിക്കുന്നവരായി നാം മാറുന്നുണ്ടോ? ക്ലാസ് എടുക്കാ൯ കഴിവും ആരോഗ്യവും ഉണ്ടായിട്ടും അതുപയോഗിക്കാത്ത എത്രയോ ആളുകൾ നമ്മുടെ ഇടയിലുണ്ട്..
ഒന്നിനും പറ്റാതെ നാം തനിച്ചായി പോകുന്ന ചില സമയങ്ങളുണ്ട്. അപ്പോഴാണ് നഷ്ടബോധം വരിക പേനപിടിച്ചിരുന്ന കൈകൾ കൊണ്ട് പേന പിടിക്കാ൯ പറ്റാത്ത അവസ്ഥ വരും എന്ന് നാം മനസ്സിലാക്കണം. ഉച്ഛത്തിൽ സംസാരിച്ച നമ്മുടെ സംസാര മികവ് ഇല്ലാതെയാകാ൯ അധിക സമയമൊന്നും വേണ്ട എന്ന ബോധമുണ്ടാവണം.. അന്ന് നമ്മുടെ മനസ്സ് കൊതിക്കും. എഴുതിയിരു ന്നെങ്കിൽ.... പരിഭാഷപ്പെടുത്തിയിരുന്നെങ്കിൽ.... നഷ്ടപ്പെട്ട സമയം തിരിച്ച് ലഭിക്കില്ല.. ഉപയോഗിക്കുക, നഷ്ടപ്പെടും മുമ്പ്.. അവസരങ്ങൾ ഏറെയാണ്..
അല്ലാഹു അനുഗ്രഹിക്കട്ടെ
✍✍✍✍
സമീ൪ മുണ്ടേരി
ജുബൈൽ
00 Comments