പരീക്ഷണം; നന്മ കൊണ്ടും തിന്മ കൊണ്ടും...
┈┈•✿❁✿•••┈
അല്ലാഹു തിന്മ കൊണ്ട് മാത്രമല്ല പരീക്ഷിക്കുക, നന്മ കൊണ്ടും പരീക്ഷിക്കും. തിന്മ കൊണ്ടുളള പരീക്ഷണത്തിലെ വിജയം ക്ഷമയാണ്. നന്മ കൊണ്ടുളള പരീക്ഷ ണത്തിലെ വിജയം നന്ദിയാണ്.
സുലൈമാൻ (അ)
ബൽക്വീസ് രാജ്ഞി വരുന്നു എന്നറിഞ്ഞപ്പോൾ സുലൈമാൻ (അ) മനുഷ്യരിലും ജിന്നുകളിലുംപെട്ട തന്റെ അണികളെ വിളിച്ചു കൂട്ടി. ബൽക്വീസിന്റെ സിംഹാസ നം യമനിൽ നിന്നും കൊണ്ടു വരാൻ ആവശ്യപ്പെട്ടു. കണ്ണിമ വെട്ടുന്ന നേരം കൊണ്ട് സിംഹാസനം തന്റെ കൊട്ടാരത്തിലെത്തിയപ്പോൾ അദ്ദേഹം അഹങ്കരിച്ചി ല്ല. അതൊരു പരീക്ഷണമാണെന്ന് മനസ്സിലാക്കി. അദ്ദേഹം പറഞ്ഞത്; ഇത് എന്റെ റബ്ബിന്റെ ഔദാര്യത്തിൽ പെട്ടതാണ്. ഞാൻ നന്ദി കാണിക്കുമോ, നന്ദികേട് കാണിക്കുമോ എന്ന് പരീക്ഷിക്കാൻ വേണ്ടി
സമ്പത്ത്....
സമ്പത്ത് നൽകി പരീക്ഷിക്കുമ്പോൾ തനിക്ക് വേണ്ടിയും മറ്റുളളവർക്ക് വേണ്ടിയും ആവശ്യമുളള രീതിയിൽ ചിലവഴിക്കലാണ് വിജയം. മറ്റുളളവർക്ക് നൽകാതെ, പിശുക്ക് കാണിച്ച് ദരിദ്രനെപ്പോലെ ജീവിക്കലാണ് പരാജയം.
ശക്തി...
ശക്തി നൽകി പരീക്ഷിക്കുമ്പോൾ നീതി നില നിർത്തുകയും ദുർബലരെ സഹായിക്കുകയും ചെയ്യലാണ് വിജയം. ആ ശക്തി ഉപയോഗിച്ച് മറ്റുളളവരോട് അതിക്രമം കാണിക്കലാണ് പരാജയം. നിന്റെ ശക്തിയിൽ നീ അഹങ്കരിക്കേണ്ടതില്ല. നിനക്ക് മേൽ അല്ലാഹുവിന്റെ ശക്തി നീ ഓർക്കുക.
കുടുംബം...
വിവാഹം വൈകുന്നത് ഒരു പരീക്ഷണമാണ്. നീ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അല്ലാഹു പരീക്ഷിക്കുകയാണ്. അനുയോജ്യമായ ഒരു ബന്ധം ലഭിക്കു ന്നതു വരെ നീ ക്ഷമിക്കുമോ അതല്ല, ഹറാമുകളിലേക്ക് പോകുമോ ? മക്കളുണ്ടാവാൻ വൈകുന്നത് ഒരു പരീക്ഷണമാണ്. നീ എന്താണ് ചെയ്യാൻ പോകുന്നത് എ ന്ന് അല്ലാഹു നോക്കുന്നു. ക്ഷമിക്കുകയും ചികിത്സ തേടുകയും ഇസ്തിഗ്ഫാർ വർദ്ധിപ്പിക്കുകയുമാണോ? അതല്ല, റബ്ബ് നിഷിദ്ധമാക്കിയ മാർഗങ്ങൾ തേടി പോകു കയാണോ?
ഓർക്കുക, സകരിയ്യ (അ) ക്ക് മക്കളുണ്ടാവാൻ വൈകി. മിഹ്റാബിലായിരിക്കെയാണ് അദ്ദേഹത്തിന് സന്തോഷ വാർത്ത വന്നത്. അറിയുക, സുജൂദിൽ ചോദിച്ചാ ൽ മിഹ്റാബുകളിൽ ഉത്തരം ലഭിക്കുന്ന ഒരു സമൂഹമാണ് നമ്മൾ....
00 Comments