തോൽപ്പിക്കുക, അല്ലെങ്കിൽ ഒപ്പമെത്തുക...!
ദുനിയാവിന്റെ കാര്യത്തിൽ നീ നിന്നെക്കാൾ താഴെയുളളവരിലേക്ക് നോക്കൂ… അപ്പോൾ നിനക്ക് ആശ്വാസം കണ്ടെത്താൻ സാധിക്കും. ദീനിന്റെ കാര്യത്തിൽ നീ നിന്നെക്കാൾ മുകളിലുളളവരിലേക്ക് നോക്കൂ, അപ്പോൾ നിനക്ക് ആരാധനകൾ വർദ്ധിപ്പിക്കാൻ സാധിക്കും. ദുനിയാവിന്റെ കാര്യ ത്തിൽ നമ്മെക്കാൾ മുകളിലുളളവരിലേക്കും ദീനിന്റെ കാര്യത്തിൽ നമ്മെക്കാൾ താഴെയുളളവരിലേക്കും നോക്കുന്നതാണ് യഥാർത്ഥ പ്രശ്നം.
അങ്ങനെ നോക്കാൻ തുടങ്ങിയാൽ നമുക്ക് ദീനും ദുനിയാവും നഷ്ടപ്പെടും. കാരണം, ദുനിയാവിന്റെ കാര്യത്തിൽ നമ്മുടെ മുകളിലേക്കുളളവരിലേക്ക് നോക്കുമ്പോൾ നമ്മുടെ മനസ്സിൽ അസൂയ കടന്നു വരും. അസൂയയെക്കാൾ അപകടകരമാണ് അല്ലാഹുവിന്റെ വിധിയിലുളള അതൃപ്തി.
ദീനിന്റെ കാര്യത്തിലേക്ക് നമ്മെക്കാൾ കുറവുളളവരിലേക്ക് നോക്കിയാൽ നാം ചിന്തിക്കും; ഞാൻ ആരാധനകളിൽ ഇവരെക്കാൾ മുകളിലാ ണ്. ഞാൻ ഈ ചെയ്യുന്നതെല്ലാം അധികമാണ്!!!!
ഈ മനോഭാവമാണ് നമുക്കെങ്കിൽ ഓട്ട മത്സരത്തിൽ വികലാംഗനായ ഒരു മത്സാരർത്ഥിയെ തോൽപ്പിച്ചതിൽ അഭിമാനം കൊളളുന്ന ഒരാളെ പ്പോലെയാണ് നാം... ആ വിജയത്തിന് ഒരു അർത്ഥവുമില്ല. നമ്മെക്കാൾ ആരോഗ്യമുളളവരെ തോൽപ്പിക്കുന്നതാണ് യഥാർത്ഥ വിജയം. തോൽപ്പി ക്കാൻ കഴിഞ്ഞില്ലെങ്കിലും ചുരുങ്ങിയത് അവരോട് ഒപ്പമെത്താനെങ്കിലും ശ്രമിക്കണം....
00 Comments