ആയുധമില്ലാതെ യുദ്ധ ഭൂമിയിലേക്കിറങ്ങരുത്....
വിശ്വാസിയുടെ ആയുധമാണ് പ്രാർത്ഥന. അതിനെ നിസാരമായി കാണരുത്. പ്രാർത്ഥനയല്ലാതെ മറ്റൊന്നും വിധിയെ തടുക്കില്ലെ ന്ന് ഹദീസിൽ കാണാം. എന്നാൽ നമ്മുടെ അവസ്ഥ എന്താണ്? നാം ഏറ്റവും അവസാനം മുട്ടുന്ന വാതിൽ അല്ലാഹുവിന്റെതാ ണോ? ഉപജീവനം, രോഗശമനം, മക്കൾ, ഇണകൾ, സഹായം എന്നിവയെല്ലാം നമുക്ക് നൽകുന്നത് അല്ലാഹുവാണ്. നമുക്കു ചുറ്റുമുളളവർ ഒരു പക്ഷെ അതിന്റെ കാരണക്കാർ ആയേക്കാം....
നമ്മിൽ പലരും ഈ കാരണങ്ങളുമായി ബന്ധപ്പെടുന്നു. എന്നാൽ കാരണക്കാരനെ ഉപേക്ഷിക്കുകയും ചെയ്യുന്നു. കാരണങ്ങൾ സ്വീകരി ക്കൽ അനുവദനീയമാണ്, അല്ല നിർബന്ധം തന്നെയാണ്. എന്നാൽ കാരണങ്ങളെ അമിതമായി അവലംഭിക്കുന്നത് നാം സൂക്ഷിക്കണം.
മരുന്ന് രോഗ ശമനത്തിനുളള കാരണമാണ്. പക്ഷെ, രോഗം സുഖപ്പെടുത്തുന്നവൻ അല്ലാഹുവാണ്. ജോലി ഉപജീവനത്തിനുളള മാർഗമാ ണ്. എന്നാൽ ഉപജീവനം നൽകുന്നത് അല്ലാഹുവാണ്. വിവാഹം മക്കളെ ലഭിക്കാനുളള വഴിയാണ്. എന്നാൽ മക്കളെ നൽകുന്നത് അല്ലാഹുവാണ്.
ചികിത്സിച്ചിട്ടും അസുഖം ഭേദമാകാത്ത എത്രയെത്ര മനുഷ്യരുണ്ട്! ജോലി ചെയ്തിട്ടും പട്ടിണി മാറാത്ത എത്രയെത്ര മനുഷ്യരു ണ്ട്! വിവാഹം കഴിഞ്ഞിട്ടും മക്കളുണ്ടാവാത്ത എത്രയെത്ര ആളുകളുണ്ട്!
അല്ലാഹുവിനോട് ചോദിക്കുന്നത് അവനിഷ്ടമാണ്. എന്താണോ നാം ആഗ്രഹിക്കുന്നത് അത് നാം അല്ലാഹുവോട് ചോദിക്കുക. അല്ലാഹു നമ്മുടെ ഹൃദയങ്ങളിലേക്ക് നോക്കുമ്പോൾ നാം അവനെ വിട്ടു ഈ ഭൌതിക കാരണങ്ങളുടെ പിന്നാലെ പോകുന്നതായി കണ്ടാൽ അവ യിലേക്ക് അവൻ നമ്മെ വിട്ടു കൊടുക്കും. എന്നാൽ നമ്മുടെ ഹൃദയത്തിൽ അല്ലാഹുവിനെക്കാൾ വലുതായി മറ്റൊന്നും ഇല്ലെന്ന് കണ്ടാൽ ആ ഭൌതിക കാരണങ്ങളെ മുഴുവൻ അവൻ നമുക്ക് സൌകര്യപ്പെടുത്തിത്തരും.
ഇക്കാര്യത്തിൽ നമുക്ക് പ്രവാചകന്മാരിൽ മാതൃകയുണ്ട്.
ആദം (അ) യും ഭാര്യ ഹവ്വാ ബീവിയും പാപമോചനത്തിനായി അവർ അല്ലാഹുവോട് പ്രാർത്ഥിച്ചു. അവർക്ക് അല്ലാഹു പാപമോചനം നൽകി. നൂഹ് നബി (അ) തന്റെ ജനതയെക്കൊണ്ട് പൊറുതി മുട്ടിയപ്പോൾ അവരുടെ ഉപദ്രവങ്ങളിൽ നിന്ന് കാവൽ ചോദിച്ചു. അപ്പോ ൾ പ്രളയമുണ്ടായി. ആ ജനത മുങ്ങി നശിച്ചു. ഇബ്രാഹിം നബി (അ) തന്റെ കുടുംബത്തെ മണലാരണ്യത്തിൽ തനിച്ചാക്കി മടങ്ങിപ്പോരു മ്പോൾ ജന ഹൃദയങ്ങളെ ആ പ്രദേശത്തേക്ക് ആകർഷിക്കാൻ വേണ്ടി ദുആ ചെയ്തു. കാലമെത്ര കഴിഞ്ഞാലും മനുഷ്യ ഹൃദയങ്ങ ൾ ആഗ്രഹിക്കുന്ന കേന്ദ്രമായി മക്ക മാറി...
അറിയുക, ഈ ലോകം ഒരു യുദ്ധ ഭൂമിയാണ്. പരീക്ഷണങ്ങളും പ്രായസങ്ങളും ഉണ്ടായേക്കാം. പ്രാർത്ഥനയാണ് വിശ്വാസിയുടെ ആയു ധം. ബുദ്ധിമാനായ യോദ്ധാവ് ആയുധമില്ലാതെ യുദ്ധ ഭൂമിയിലേക്ക് ഇറങ്ങുകയില്ല. പ്രാർത്ഥനയാകുന്ന ആയുധം അണിയുക...
അല്ലാഹു അനുഗ്രഹിക്കട്ടെ....
00 Comments