പണ്ഡിതനെ ഉപദേശിച്ച സ്ത്രീ.....
ഖാസിം ഇബ്നു മുഹമ്മദ് (റഹി) പറഞ്ഞതായി ഇമാം മാലിക് (റഹി) യുടെ മുവത്വയിൽ കാണാം. എന്റെ ഭാര്യ മരണപ്പെട്ടു. എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി മുഹമ്മദ് ബ്ൻ കഅബ് അൽ ക്വുറദി (റഹി) വന്നു പറഞ്ഞു; ബനു ഇസ്രായില്യരുടെ കൂട്ടത്തിൽ പണ്ഡിതനായ ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന് തന്റെ ഭാര്യയെ വലിയ ഇഷ്ടമായിരുന്നു. അവൾ മരണപ്പെട്ടു.
ഭാര്യയുടെ വേർപാടിൽ മനം നൊന്ത് അദ്ദേഹം വീട്ടിൽ തന്നെ ചടഞ്ഞിരിക്കാൻ തുടങ്ങി. ഒരാളെയും വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല. ഇക്കാര്യം കേട്ടറിഞ്ഞ ഒരു സ്ത്രീ അവിടെയെത്തി. എനിക്ക് അദ്ദേഹത്തോട് ഒരു ഫത് വ ചോദിക്കാനുണ്ട് എന്നു പറഞ്ഞു; കുറെ നേരത്തെ പരിശ്രമത്തിന് ശേഷം ആ പണ്ഡിതനോട് സംസാരിക്കാൻ അവർക്ക് അനുവാദം ലഭിച്ചു. അവർ ചോദിച്ചു; ഞാൻ എന്റെ അയൽവാസിയോട് ഒരു ആഭരണം കടം വാങ്ങിയിരുന്നു. കുറെ കാലം ഞാനത് അണിഞ്ഞു നടന്നു. ഇപ്പോൾ അവർ അത് തിരിച്ചു ചോദിക്കുന്നു. ഞാൻ കൊടുക്കേണ്ടതുണ്ടോ? അദ്ദേഹം പറഞ്ഞു; തീർച്ചയായും അവർ പറഞ്ഞു; അത് (ആഭരണം) കുറെ കാലം എന്റെ അടുത്തായിരുന്നു. അദ്ദേഹം പറഞ്ഞു; കുറെക്കാലം ഉപയോഗിക്കാൻ തന്നു എന്നതു കൊണ്ട് തന്നെ അത് തിരിച്ചു കൊടുക്കാൻ നീ ഏറെ ബാധ്യസ്ഥയാണ്. അവർ പറഞ്ഞു; അല്ലാഹു താങ്കളോട് കരുണ ചെയ്യട്ടെ. അല്ലാഹു താങ്കൾക്ക് കടമായി തന്നിട്ട് പിന്നീട് തിരിച്ചെടുത്തതിന്റെ പേരിൽ ദു;ഖിച്ചിരിക്കുകയാണോ? അല്ലാഹുവല്ലേ താങ്കളെക്കാൾ അതിനർഹൻ.... ആ സഹോദരിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ കണ്ണു തുറപ്പിച്ചു....
00 Comments