അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

നിങ്ങൾ ധൃതി പിടിക്കുകയാണ്.

നിങ്ങൾ ധൃതി പിടിക്കുകയാണ്.

നരകം ദേഹേച്ഛകൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു.സ്വർഗം അനിഷ്ടകരമായ കാര്യങ്ങൾ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു.  സ്വർഗത്തിലേക്കുളള വഴി പ്രയാസ ങ്ങൾ നിറഞ്ഞതാണ്. അല്ലാഹു എളുപ്പമാക്കിക്കൊടുത്തവർക്കൊഴികെ. ഈ മതത്തിന്റെ ആളുകൾ പലതരത്തിലുളള പരീക്ഷണങ്ങൾ അനുഭവിക്കേണ്ടി വരും എന്ന ത് അല്ലാഹുവിന്റെ  തീരുമാനമാണ്. അവരെ പ്രതിരോധിക്കാൻ അല്ലാഹു അശക്തനല്ല. എന്നാൽ അല്ലാഹു അക്രമികളെ അവരുടെ വഴിക്ക് വിട്ടിരിക്കു കയാണ്. പരീക്ഷണങ്ങളിലൂടെ വിശ്വാസിക്ക് പദവികൾ ഉയർത്തിക്കൊടുക്കുകയുമാണ്.

മുഹമ്മദ് നബി ()

വഹ് യ് ലഭിച്ച് പരിഭ്രാന്തനായ അദ്ദേഹത്തെയും കൊണ്ട് ഖദീജ (റ) വറഖത്തുബ്നു നൌഫലിന്റെ അടുത്തേക്ക് പോയപ്പോൾ അദ്ദേഹം പറഞ്ഞു; നിന്നെ നിന്റെ ജനത പുറത്താക്കുമ്പോൾ ഞാൻ ജീവനോടെ ഉണ്ടെങ്കിൽ തീർച്ചയായും നിന്നെ സഹായിക്കും. നബി () അത്ഭുതത്തോടെ ചോദിച്ചു; അവർ എന്നെ പുറത്താ ക്കുകയോ? അദ്ദേഹം പറഞ്ഞു;  നീ കൊണ്ടു വന്ന കാര്യവുമായി വന്ന ഒരാൾക്കും ശത്രുക്കൾ ഉണ്ടാകാതിരുന്നിട്ടില്ല.

പ്രവാചകന്മാർ...

നോക്കൂ, ഇബ്രാഹിം (അ) തീയിൽ എറിയപ്പെട്ടു. യഹ് യാ (അ) ഈർച്ച വാളു കൊണ്ട് മുറിക്കപ്പെട്ടു. മൂസാ നബി (അ) നാടു വിട്ട് ഓടിപ്പോകേണ്ടി വന്നു. ഈസാ ന ബി (അ) ക്ക് കടുത്ത പരീക്ഷണങ്ങൾ നേരിടേണ്ടി വന്നു. വിശ്വാസികൾ നേരിടുന്ന ഈ പരീക്ഷണങ്ങൾ എല്ലാം നീണ്ട ഒരു ചങ്ങലയിലെ കണ്ണികൾ മാത്രമാണ്. പലരുടെയും ത്യാഗങ്ങൾ നിറഞ്ഞ ജീവിതം കൊണ്ടാണ് ഇസ്ലാം പ്രചരിപ്പിക്കപ്പെട്ടത്.

സലഫുകൾ

ഉമയത്ത് ബ്നു ഖലഫ് ബിലാൽ (റ) വിനോട് ചെയ്തത് അറിഞ്ഞവരാണ് നാം. ഖബ്ബാബ് (റ) പറയുന്നു;  നബി (സ്വ) കഅബയുടെ തണലിൽ ഒരു പുതപ്പ് തലയി ണയായി വെച്ച് കിടക്കുന്ന സമയത്ത് ഞങ്ങൾ അദ്ദേഹത്തോട് പരാതി പറഞ്ഞു; താങ്കൾ ഞങ്ങൾക്ക് വേണ്ടി അല്ലാഹുവോട് സഹായം തേടുന്നില്ലേ?നബി (സ്വ) പറഞ്ഞു; നിങ്ങൾക്ക് മുമ്പുളള സമുദായത്തിൽ ഒരു മനുഷ്യനുണ്ടായിരുന്നു. ഭൂമിയിൽ ഒരു കുഴിയുണ്ടാക്കി, അതിൽ അയാളെ ഇറക്കി ഈർച്ച വാൾ കൊണ്ട് രണ്ടു കഷണങ്ങളാക്കി.  ഇരുമ്പിന്റെ ചീർപ്പു കൊണ്ട് എല്ലിൽ നിന്നും മാംസം വേർപ്പെടുത്തിയിട്ടുണ്ട്. അതൊന്നും അവരെ മതത്തിൽ നിന്ന് പിന്തിരിപ്പിച്ചിട്ടില്ല. അല്ലാഹു ഈ ദീനിനെ സഹായിക്കും. ഒരു യാത്രക്കാരന് സ്വൻആ മുതൽ ഹളറ മൌത്ത് വരെ നിർഭയനായി സഞ്ചരിക്കാനാവും. അല്ലാഹുവിനെയും, പിന്നെ തന്റെ ആടുക ളെ ചെന്നായ പിടിക്കും എന്നതുമല്ലാതെ മറ്റൊന്നും അവൻ ഭയപ്പെടേണ്ടി വരികയില്ല. എന്നാൽ നിങ്ങൾ ധൃതി പിടിക്കുകയാണ്.

ഇന്ന്.....

മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്താനും അക്രമിക്കാനും പലരും ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നു. അധികാരമുളളവർ അധികാരമുപയോഗിച്ചും ഭരണമില്ലാത്തവർ ഒളി ഞ്ഞു നിന്നും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. നാം ധൃതി കാണിക്കരുത്. ഫിർഔനെയും കൂട്ടരെയും മുക്കി നശിപ്പിച്ച നാഥൻ,  ഇബ്രാഹിം നബി (അ) യെ അഗ്നിയിൽ നിന്ന് തണുപ്പേകി രക്ഷപ്പെടുത്തിയ റബ്ബ്. സൌർ  ഗുഹാമുഖം ചിലന്തി വല കൊണ്ട് അടച്ച് ശത്രുക്കളിൽ നിന്ന് മുഹമ്മദ് നബി (സ്വ) യെ  കാത്തു രക്ഷിച്ച പടച്ചവൻ. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. മരണില്ലാത്തവൻ, എല്ലാത്തിനും കഴിയുന്നവൻ. പ്രതീക്ഷ കൈ വിടാതെ ജീവിതം മുന്നോട്ട് നയിക്കുക.

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ