അല്ലാഹു അക്ബർ
ആയിരകണക്കിനു പള്ളികളിൽ നിന്നും അഞ്ചു നേരം അന്തരീക്ഷത്തിൽ ഉയർന്ന് കേൾക്കുന്ന ശബ്ദം. അല്ലാഹു അക്ബർ.! കോടികണക്കിന് വിശ്വാസികൾ ഒരോ ദിവസവും പല തവണ ഉരുവിടുന്ന ശബ്ദം. അല്ലാഹു അക്ബർ...! രണ്ടു പെരുന്നാൾ സുദിനങ്ങളിൽ വിശ്വാസികൾ ഉറക്കെ പറയുന്ന ശബ്ദം. അല്ലാഹു അക്ബർ...! കറുത്ത കാപ്പിരിയായ ബിലാലിന്റെ മാറ ത്ത് കല്ല് വെച്ച് കഴുത്തിൽ കയറിട്ട് അങ്ങാടി കുട്ടികൾ ഉപദ്രവിച്ചപ്പോൾ അദ്ദേഹം ഉറക്കെ വിളിച്ച മുദ്രവാക്യം . അല്ലാഹു അക്ബർ...! ഇബ്രാഹിം നബി (അ) യെ അഗ്നികുണ്ഡത്തി ലേക്ക് വലിച്ചെറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മനസ്സിന് കരുത്തേ കിയ വാചകം. അല്ലാഹു അക്ബർ...! ഫറോവയുടെ കൊട്ടാരത്തിലേക്ക് തല ഉയർത്തി കടന്നു ചെല്ലാൻ മൂസാ നബി (അ) ക്ക് കരുത്ത് നൽകിയ ശബ്ദം. അല്ലാഹു അക്ബർ...!
അല്ലാഹു അക്ബർ ഇന്ന്?
ചരിത്രത്തിൽ തുല്ല്യതയില്ലാത്ത വിപ്ലവങ്ങൾക്ക് കരുത്ത് പകർന്ന അല്ലാഹു അക്ബർ എന്ന മുദ്രാവാക്യവും നമ്മളും തമ്മി ലുള്ള ബന്ധമെന്താണ്? ജീവിതത്തിന്റെ എല്ലാ മേഖലയിലും നമുക്ക് അല്ലാഹുവാണോ വലിയവൻ.? ആണെന്ന് മനസ്സ് പറ യുന്നുണ്ടോ? വിവാഹ രംഗത്ത് അല്ലാഹു നമുക്ക് വലിയവനായിരുന്നോ? സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചവരെ അല്ലാ ഹുവാണോ നിങ്ങൾക്ക് വലിയവൻ? പലിശക്ക് പണം വാങ്ങി വീടുവെച്ചവരെ, അല്ലാഹുവാണോ നിങ്ങൾക്ക് വലിയവൻ? വാതിലടച്ച് ആരും കാണില്ലെന്ന് ഉറപ്പു വരുത്തി അശ്ലീലതകൾ ആസ്വദിക്കുന്നവരെ, നിങ്ങൾക്ക് അല്ലാഹുവാണോ വലിയ വൻ? അവിഹിത മാർഗത്തിലൂടെ പണം സമ്പാദിക്കുന്നവരെ, നിങ്ങൾക്ക് അല്ലാഹുവാണോ വലിയവൻ? മാതാപിതാക്കളെ പരിഗണിക്കാത്ത മക്കളെ, നിങ്ങൾക്ക് അല്ലാഹുവാണോ വലിയവൻ?
കേവലം നാവു കൊണ്ട് ഉരുവിടാനുള്ള മുദ്രവാക്യം മാത്രമല്ല അല്ലാഹു അക്ബർ. ജീവിതത്തിൽ എല്ലാ സ്ഥലത്തും നമുക്ക് അല്ലാഹു വലിയവനാകണം. പലിശയുടെ പണം മുന്നിൽ വരുമ്പോൾ അല്ലാഹു നിഷിദ്ധമാക്കിയതാണിത്. അവന്റെ കൽ പ്പന ഞാൻ തെറ്റിക്കില്ല... അവനാണ് വലിയവൻ എന്ന് പറയാൻ സാധിക്കണം...
ഇന്നലെകളിലെ അല്ലാഹു അക്ബർ...!
ഇന്നലെകളിൽ ജീവിച്ചവർക്ക് ജീവിതത്തിൽ അല്ലാഹുവായിരുന്നു വലിയവൻ. അവരെ ത്യാഗത്തിനും സമർപ്പണത്തി നും പ്രേരിപ്പിച്ച മുദ്ര വാക്യമാണ് അല്ലാഹു അക്ബർ. തന്റെ സമ്പത്ത് മുഴുവനും നബി (സ്വ) യുടെ മുന്നിൽ കൊണ്ട് പോയി വെക്കാൻ അബൂബക്കർ (റ) കരുത്ത് നൽകിയത് അല്ലാഹു അക്ബറെന്ന മുദ്രവാക്യമാണ്. ഏതോ പെണ്ണിന്റെ പേറ്റ് നോവെ ടുക്കാൻ സഹധർമ്മിണിയുടെ കൈപിടിച്ച് ഉമർ (റ) കടന്നു ചെന്നത് തന്റെ ജീവിതത്തിൽ അല്ലാഹുവാണ് വലിയവൻ എന്ന ചിന്തയുണ്ടായത് കൊണ്ടാണ്. റൂമ കിണർ വാങ്ങി വിശ്വാസികൾക്ക് ദാനം ചെയ്യാൻ ഉസ്മാൻ (റ) പ്രേരിപ്പിച്ച ഘടകവും മറ്റൊന്നല്ല. അല്ലാഹു അക്ബർ...!
അല്ലാഹുവാണ് വലിയവൻ...
പ്രിയപ്പെട്ടവരെ,,, ഒരായിരം തവണ അല്ലാഹു അക്ബർ എന്ന് ഉറക്കെയും പതുക്കെയും പറഞ്ഞവരാണ് നമ്മൾ. ബലിപെരു ന്നാളിന് നാം ഇനിയും തക്ബീർ മുഴക്കും. ഉദ്ഹിയ്യത്ത് അറുക്കുമ്പോൾ അല്ലാഹു അക്ബർ എന്ന് വിളിച്ച് പറയും. പറയുന്ന വാചകം മനസ്സിൽ തട്ടിയാണോ? ആത്മാർത്ഥമായാണോ? പരിശോധിക്കുക അല്ലാഹുവാകട്ടെ എല്ലാ സ്ഥലത്തും നമുക്ക് വലിയവൻ...
അല്ലാഹു അക്ബർ...!
00 Comments