തൊഴിലാളി ദിനം
മെയ് ഒന്ന്, ലോകം തൊഴിലാളി ദിനം ആചരിക്കുന്ന ദിവസമാണ്. തൊഴിലിന് മഹത്വമുണ്ടെന്ന് വിശദീ കരിക്കേണ്ട ആവശ്യമില്ല. പരിശുദ്ധ ഇസ്ലാം തൊഴിലിനെയും തൊഴിലാളിയെയും കുറിച്ച് സംസാരിച്ച മതമാണ്. പകലിനെ നാം നിങ്ങൾക്ക് ജീവസന്ധാരണ വേളയാക്കുകയും ചെയ്തിരിക്കുന്നു. (നബ്അ്-11) വെളളിയാഴ്ച്ച ദിവസം ആരാധനകൾക്ക് വേണ്ടി പളളിയിലേക്ക് നിങ്ങളെ വിളിക്കപ്പെട്ടാൽ പളളിയിൽ വരണമെന്നും എന്നാൽ ആരാധന അവസാനിച്ച് കഴിഞ്ഞാൽ അവിടെ തന്നെ ചടഞ്ഞിരിക്കണമെന്നും അല്ല ഇസ്ലാം പഠിപ്പിച്ചത്. അല്ലാഹു പറഞ്ഞു: പ്രാര്ത്ഥിന നിര്വ്വിഹിക്കപ്പെട്ടു കഴിഞ്ഞാൽ ഭൂമിയിൽ നിങ്ങൾ വ്യാപരിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ തേടിപ്പിടിക്കുകയും ചെയ്യുക (ജുമു അ 10)
നബി (സ്വ) പറഞ്ഞു ഒരാളും സ്വന്തം കരങ്ങൾ പ്രവര്ത്തിച്ചതിൽ നിന്ന് ഭക്ഷിക്കുന്നതിനേക്കാൾ ഉത്ത മമായ ഒരു ഭക്ഷണവും ആഹരിക്കുന്നില്ല.നിശ്ചയം പ്രവാചകന്‍ ദാവൂദ് (അ) തന്റെ കൈകൊണ്ട് അ ധ്വാനിച്ചതിൽ നിന്നാണ് ഭക്ഷിച്ചിരുന്നത് (ബുഖാരി)
അദ്ധ്വാനിക്കുന്നവ൪ക്ക് കരുത്ത് പകരുന്ന പ്രവാചക വചനമാണിത് അല്ലാഹു നിയോഗിച്ച പല പ്രവചാ കന്മാരും ആടിനെ മേയ്ക്കുന്നത് തൊഴിലായി സ്വീകരിച്ചിരുന്നു. സകാരിയ്യ നബി (അ) ആശാരിയായി രുന്നു എന്ന് നബി (സ്വ) വിശദീകരിച്ചതും കാണാം.
തൊഴിലും നബിയും...
നബി (സ്വ) യുടെ അടുക്കൽ സമ്പത്ത് ചോദിച്ചു വന്ന ഒരു വ്യക്തിയെ ചരിത്രം പരിചയപ്പെടുത്തുന്നു ണ്ട്. മുത്ത് നബി (സ്വ) അയാൾക്ക് മഴു വാങ്ങി കൊടുക്കുകയും അദ്ദേഹം അതുപോയഗിച്ച് വിറക് വെട്ടി തന്റെ ജീവിതം നയിക്കുകയും ചെയ്തു.
ഇസ്ലാം തൊഴിൽ ഏത് എന്നല്ല നോക്കൂന്നത്. മറിച്ച് ചെയ്യുന്ന ജോലി നിഷിദ്ധമാകരുത്. നിഷിദ്ധമായ മാ൪ഗത്തിലൂടെ സമ്പാദിക്കുന്നത് ഇസ്ലാം എതി൪ക്കുന്നുണ്ട്. നബി (സ്വ) പറഞ്ഞു: അന്ത്യനാളിൽ ഏറ്റ വും ഖേദിക്കുന്നവൻ അനുവദനീയമല്ലാത്ത മാ൪ഗത്തിലൂടെ ധനം സമ്പാദിച്ച് നരകത്തിൽ പ്രവേശിക്കു ന്നവനായിരിക്കും (ബുഖാരി)
ചില തൊഴിലുകളെ മോശമായത് എന്നും മറ്റു ചിലത് നല്ലത് എന്നും ഇന്ന വിഭാഗം ഇന്ന തൊഴിൽ മാത്ര മേ ചെയ്യാവൂ എന്നൊക്കെ ചില വ്യവസ്ഥകൾ നമ്മുടെ നാട്ടിലുണ്ട്. മുമ്പ് കാലത്തെ അപേക്ഷിച്ച് വലിയ മാറ്റങ്ങൾ ആ മേഖലകളിൽ വന്നിട്ടുണ്ട് എന്നത് സത്യമാണ്. ഏ. സി റൂമിൽ ഇരുന്ന് ജോലി ചെയ്യുന്നവ നും വെയിൽ കൊണ്ട് പാടത്ത് പണിയെടുക്കുന്നവനും കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകനും കെട്ടിട ങ്ങളും റോഡുമെല്ലാം പണിയുന്ന എഞ്ചിനീയറും കോടതികളിൽ വാദിക്കുന്ന അഭിഭാഷകനും സമൂഹ നിലനില്പ്പിനായി ഒരു പോലെ അധ്വാനിക്കുന്നവരാണ്. അതു കൊണ്ട് തന്നെ അവര്ക്കിടയിൽ വേര്തിരിവിന് തൊരു അടിസ്ഥാനവുമില്ല. നല്ലതായ ഏതു തൊഴിലിനും വേര്തിരിവ് കല്പ്പിക്കേണ്ട തില്ല എന്ന നിലയിലേക്ക് ചിന്തിക്കാനും സമൂ ഹത്തെ അത് ബോധ്യപ്പെടുത്താനും നമുക്കാവണം.
തൊഴിലാളിയും മുതലാളിലും..
തൊഴിൽ മേഖലയിൽ പല തരത്തിലുളള പ്രയാസങ്ങൾ തൊഴിലാളികൾ അനുഭവിക്കുന്നുണ്ട്. ഈ അടു ത്ത് നാം വായിച്ച വാ൪ത്തയാണ് വസ്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവ൪ക്ക് ഇരിക്കാനുളള അവകാശ ത്തിന് വേണ്ടിയുളള ച൪ച്ചകൾ. ചെയ്ത ജോലിക്ക് ശമ്പളം കൊടുക്കാതെ തൊഴിലാളിയെ കഷ്ടപ്പെടു ത്തുന്നവരുമുണ്ട്. നബി (സ്വ) പഠിപ്പിച്ചത് തൊഴിലാളിക്ക് താൻ ചെയ്ത ജോലിയുടെ വിയ൪പ്പ് വറ്റുന്നതിന് മുമ്പ് കൂലി കൊടുക്കണമെന്നാണ്. ഇത് മുസ്ലിം സഹോദരങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കീഴി ൽ ജോലി ചെയ്യുന്നവ൪ ശമ്പളം ലഭിക്കാതെ ബുദ്ധി മുട്ടുന്ന അവസ്ഥയുണ്ടാകരുത്. രാവും പകലും മഴ യും മഞ്ഞുമേറ്റ് ഒരു സമൂഹത്തിന്റെ നി൪മ്മിതിയിലാണ് തൊഴിലാളികൾ . അതു കൊണ്ട് തന്നെ അവ൪ സമൂഹത്തിന്റെ ആദരവ് അ൪ഹിക്കുന്നുണ്ട്. ഈ ലോകത്തെ ചലിപ്പിക്കുന്നവരാണ് തൊഴിലാ ളികൾ. അവരെ ആദരിക്കുക. എല്ലാ തൊഴിലാളികൾക്കും ആശംസകൾ...
00 Comments