അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

രഹസ്യ ജീവിതം...

രഹസ്യ ജീവിതം...
 

അല്ലാഹുവിന് ഏറ്റവും ഇഷ്ടമുളള കാര്യമാണ് രഹസ്യജീവിതം പരിശുദ്ധമാക്കുക എന്നത്. രഹസ്യ ജീവിതം നന്നായാൽ മാത്രമേ പരസ്യ ജീവിതം നന്നാവുകയൊളളൂ. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) പറഞ്ഞു: രഹസ്യ ജീവിതം നന്നായാൽ അല്ലാഹു പരസ്യ ജീവിതം നന്നാക്കും. (മജുമൂഉൽ ഫതാ വ) ഇബ്നുൽ ജൌസി (റഹി) പറഞ്ഞു: ഒരാളുടെ രഹസ്യ ജീവിതം നന്നായാൽ അവന്റെ മഹത്വത്തി ന്റെ സുഗന്ധം എല്ലായിടത്തും പരക്കും.

രഹസ്യ ജീവിതം മോശമാണെങ്കിൽ പരസ്യ ജീവിതം  നന്നായിട്ട് കാര്യമില്ല. പ്രകടമാകുന്ന കർമ്മങ്ങൾ ഹൃദയത്തിലുളളതിന്റെ അടയാളമാണ്. ഇബ്നുൽ ഖയ്യിം (റഹി) പറയുന്നു: നമ്മുടെ മനസ്സിലുളളതാണ് കർമ്മങ്ങളായി പുറത്തുവരിക.നബി (സ്വ) പറഞ്ഞു: അറിയുക ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്.
അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് മോശമായാൽ ശരീരം മുഴുവൻ മോശമായി അറിയു ക അതാണ് ഹൃദയം.

ശൈഖ് ഇബ്നു ഉസൈമിൻ (റഹി) പറയുന്നു: രഹസ്യ ജീവിതം നന്നായാൽ നീ നന്മ കൊണ്ട് സന്തോഷി ക്കുക.

യഥാർത്ഥ ബുദ്ധിമാൻ തന്റെ രഹസ്യ ജീവിതം നന്നാക്കാൻ വേണ്ടി അദ്ധ്വാനിക്കുന്നവനായിരിക്കും. ഇബ്നു ഹിബ്ബാൻ (റഹി) പറഞ്ഞു: രഹസ്യ ജീവിതം നന്നാക്കുവാൻ പരിശ്രമിക്കുക, അവന്റെ അനക്ക ത്തിലും അടക്കത്തിലും ഹൃദയത്തെ സൂക്ഷിക്കുക എന്നിവ ബുദ്ധിമാന്റെ ലക്ഷണമാണ്.
മുഹമ്മദ് നബി (സ്വ) എപ്പോഴും ഹൃദയ ശുദ്ധിക്ക് വേണ്ടി തേടുമായിരുന്നു. അല്ലാഹുവേ, എന്റെ മന സ്സിന് സൂക്ഷ്മത നൽകേണമേ, അതിനെ ശുദ്ധമാക്കണെ, നിയല്ലാതെ അതിനെ ശുദ്ധമാക്കുന്നവനില്ല. നിയാണ് അതിന്റെ ഉടമയും രക്ഷാധികാരിയും. (മുസ്ലിം)

തങ്ങളുടെ രഹസ്യ ജീവിതം നന്നാക്കാൻ മുൻഗാമികൾ പരിശ്രമിച്ചിരുന്നു. അവർ കണ്ടുമുട്ടുമ്പോൾ ഇക്കാര്യത്തെക്കുറിച്ച് പരസ്പരം ഉപദേശിക്കുമായിരുന്നു. ഇമാം മുഹമ്മദ് ബിൻ ഉബൈദില്ലാ ബിൻ സഈ ദ് (റഹി) പറയുന്നു: നല്ലവരായ മുൻഗാമികൾ കണ്ടുമുട്ടുമ്പോൾ മൂന്ന് കാര്യങ്ങൾ പരസ്പരം ഉപദേശിക്കു മായിരുന്നു. പരസ്പരം കാണാത്ത സന്ദർഭങ്ങളിൽ അവർ എഴുത്തിലൂടെ ഉപദേശിക്കുമായിരുന്നു.
ഒന്ന് : ആരെങ്കിലും പരലോകത്തിന് വേണ്ടി പ്രവർത്തിച്ചാൽ അവന്റെ ഇഹലോകത്തിന്റെ കാര്യ ത്തിന് അല്ലാഹു മതിയാകും.
രണ്ട് : ആരെങ്കിലും അല്ലാഹുവിനും തനിക്കും ഇടയിലുളളത് നന്നാക്കിയാൽ ജനങ്ങളുടെ കാര്യത്തിൽ അവന് അല്ലാഹു മതിയാകും.
മൂന്ന് : ആരെങ്കിലും രഹസ്യ ജീവിതം നന്നാക്കിയാൽ അല്ലാഹു അവന്റെ പരസ്യ ജീവിതം നന്നാക്കും.
തന്റെ രഹസ്യ ജീവിതം നന്നായാൽ അല്ലാഹുവിനെ സു്തുതിക്കുകയും നിലനിർത്താൻ വേണ്ടി പ്രാർത്ഥിക്കുകയും വേണം.


സമൂഹത്തിൽ ചിലരുണ്ട്. അവരുടെ സ്വകാര്യ ജീവിതം വളരെ മോശമാണ്. ജനങ്ങൾക്കിടയിൽ അവർ നല്ലവരായി അറിയപ്പെടുന്നു. അങ്ങനയെങ്കിൽ അവർ ആത്മ പരിശോധന നടത്തട്ടെ. അവർ അല്ലാഹു വിലേക്ക് ഖേദിച്ച് മടങ്ങട്ടെ. കാരണം രഹസ്യങ്ങൾ വെളിപ്പെടുന്ന ഒരു ദിവസം വരാനുണ്ട്. (ത്വാരിഖ:9)
ഇമാം ത്വബ്രി ഈ അയത്തിനെ വിശദീകരിച്ചു കൊണ്ട് പറഞ്ഞു: അടിമകളുടെ രഹസ്യങ്ങൾ പരിശോ ധിക്കപ്പെടുന്ന ദിവസമാണത്.
ഈ ലോകത്ത് വെച്ച് ജനങ്ങളുടെ കണ്ണിൽ നിന്ന് മറഞ്ഞു കിടന്ന കാര്യങ്ങൾ അന്നേദിവസം പുറത്ത് വരും ഈ ലോകത്ത് വെച്ച് ധാരാളം കാര്യങ്ങൾ ആരുമറിയാതെ പോകും. പക്ഷെ പരലോകത്ത് നന്മ യുളളവന്റെ നന്മയും തിന്മയുളളവന്റെ തിന്മയും വെളിപ്പെടും.എല്ലാ കാര്യവും പരസ്യമാവും.
ശൈഖ് ഇബ്നു ഉസൈമിൻ (റഹി) പറയുന്നു: ഹൃദയങ്ങളിലുളള കാര്യങ്ങളുടെ അവധി അന്ത്യദിനമാണ്.
അന്ന് രഹസ്യങ്ങൾ വെളിപ്പെടും മനസ്സുകളിലുളളത് പുറത്ത് കൊണ്ട് വരപ്പെടും. അതു കൊണ്ട് ഏറ്റ വും ആദ്യം നാം നമ്മുടെ മനസ്സിനെ ശുദ്ധമാക്കണം. പിന്നെ പ്രവർത്തനങ്ങളെയും. അല്ലാഹു അനു ഗ്രഹിക്കട്ടെ....

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ