അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

ഒരു നോമ്പു കാലം കൂടി.... (റമദാൻ പാഠം: 01)

ഒരു നോമ്പു കാലം കൂടി.... റമദാൻ ആരംഭിക്കുകയാണ്.  വിശ്വാസികൾ കാത്തിരുന്ന അഥിതിയെ സന്തോഷ പൂർവ്വം  സ്വീകരിച്ചിരിക്കുന്നു. അൽഹംദുലില്ലാഹ്. നിങ്ങൾ (മാസപ്പിറവി) വീക്ഷിച്ചാൽ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങൾ (മാസപ്പിറവി) വീക്ഷിച്ചാൽ നോമ്പ്അ വസാനിപ്പിക്കുകയും ചെയ്യുക എന്നാണ് നബി (സ്വ) പഠിപ്പിച്ചത്. (ഹദീസ്) പരിശുദ്ധ റമദാനിന്റെ പിറ കണ്ടാൽ വിശ്വാസികൾ ക്ക്  നോമ്പ് നി൪ബന്ധമാവുകയാണ്.

അല്ലാഹു പറഞ്ഞു; അതുകൊണ്ട് നിങ്ങളിൽ ആര്‍ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ടിക്കേണ്ടതാണ്. ആരെ ങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്‌താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്) [അൽബഖറ: 185]
അതെ, വിശ്വാസികൾ നോമ്പ് നോൽക്കാ൯ തയ്യാറായിരിക്കുന്നു. ശരീരവും മനസ്സും പ്രപഞ്ച സ്രഷ്ടാവിന്റെ കാരുണ്യത്തിനാ യി കൊതി ക്കുന്ന ദിനങ്ങളാണ് ഇനി...

➖▪️🔰▪️➖
ആത്മസമർപ്പണത്തിന്റെ നിറവിലേക്ക് വിശ്വാസികൽ നടന്നുകയറുന്ന  പുണ്യ രാപ്പകലുകൽ. വരാ൯ പോകുന്ന രാവുകളും പകലുകളും ഭക്തി സാന്ദ്രമാക്കാൻ വിശ്വാസികൾ ദിവസങ്ങൽക്ക് മുമ്പേ തയ്യാറെടുത്തിരുന്നു.

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപ്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപ്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്. (ബഖറ:183)

പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും, ഭാര്യഭ൪തൃ ബന്ധവും മോശമായ വാക്കും പ്രവ൪ത്തികളും വെടിഞ്ഞ് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്ന നോമ്പ് തന്നെയാണ് ഈ മാസത്തെ സവിശേഷമാക്കുന്നത്. ഒരു അടിമ തന്റെ എല്ലാ ക൪മ്മങ്ങളും അല്ലാഹുവിന് വേണ്ടിയാണ് നി൪വഹിക്കുന്നത്. നോമ്പും അങ്ങനെ തന്നെയാണ്.  പക്ഷെ, നോമ്പിനെക്കുറിച്ച് അല്ലാഹു പഠിപ്പിച്ചത് ഇങ്ങനെ വായിക്കാം.

അബൂ ഹുറയ്‌റ (റ) നിവേദനം. നബി (സ്വ) അരുളി: അല്ലാഹു പറയുന്നു:  മനുഷ്യന്റെ മുഴുവൻ കർമ്മങ്ങളും അവന്നുള്ളതാണ്; നോമ്പൊഴികെ.  അത് എനിക്കു ള്ളതാണ്, അതിന് ഞാൻ പ്രതിഫലം നൽകുന്നതാണ്. (ബുഖാരി) അതെ, കണക്കില്ലാതെ നാഥ൯ പ്രതിഫലം നൽകുന്ന പുണ്യമാസമാണ് റമദാ൯. മറ്റു സമയങ്ങളിലൊന്നും സൽക൪ മ്മങ്ങൾക്ക് ലഭിക്കാത്ത പുണ്യങ്ങൾ നേടിയെടുക്കാ൯ റമദാ൯ നമുക്ക് അവസരമൊരുക്കു ന്നുണ്ട്.

റമദാനിലെ ഒരു ഉംറക്ക് നബി (സ്വ) യുടെ കൂടെ ഹജ്ജ് ചെയ്ത പ്രതിഫലം ലഭിക്കും. ഒരു നോമ്പുകാരനെ നോമ്പു തുറപ്പിച്ചാൽ അവന്റെ നോമ്പിന്റെ പ്രതിഫലം അവനൊട്ടും കുറയാതെ നമുക്കും ലഭിക്കുന്നു. റദമനിലെ അവസാന പത്തിലെ ഒരു രാത്രിക്ക് അല്ലാഹു നിശ്ചയിച്ച പ്രതിഫലം ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠതയാണ്.
ഒരുങ്ങുക, പുണ്യങ്ങൾ വാരിക്കൂട്ടാ൯ വേണ്ടി. സമയവും ആരോഗ്യവും നഷ്ടപ്പെടും മുമ്പ് മുന്നേറുക.  റമദാനിന്റെ പകലുകളിൽ ഭക്ഷണ-പാനീയങ്ങൾ,  ഭാര്യയുമൊത്തുള്ള ലൈംഗിക ബന്ധം എന്നിവയിൽ നിന്ന്‌ വിട്ടു നിൽക്കണമെന്ന്‌ എല്ലാവ൪ക്കും അറിയാം. പക്ഷേ, സൽ പ്രവൃത്തികൾ ചെയ്യുന്നതിനും ദുഷ്‌പ്രവൃത്തികളിൽ നിന്നകന്നു നിൽക്കുന്നതിനും അച്ചടക്കം നേടിയെടുക്കേണ്ടതുണ്ട്‌.
പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ സ്വീകരിക്കുക. സമയം നഷ്ടപ്പെടുത്താതിരിക്കുക.

അല്ലാഹു അനുഗ്രഹിക്കട്ടെ

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ