പാപമോചനത്തിന്റെ നാളുകൾ (റമദാൻ പാഠം; 03)
ഒരിക്കൽ നബി (സ്വ) സ്വഹാബികളുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോൾ പ്രായം ചെന്ന്, മുതുക് വളഞ്ഞ്, കൺപോളകൾ തൂങ്ങിയ ഒരു വൃദ്ധ ൻ വന്നു. വടി കുത്തിപ്പിടിച്ചാണ് അയാൾ വന്നത്. അദ്ദേഹം ചോദിച്ചു; നബിയെ, ഒരാൾ ഒന്നു പോലും വിട്ടുകളയാതെ എല്ലാ പാപങ്ങളും ചെയ്തിട്ടു ണ്ട്. അയാളുടെ പാപങ്ങൾ ഭൂമിയിലെ മുഴുവൻ ആളുകൾക്കും വീതിച്ചു നൽകിയാൽ അവരെല്ലാം പാപികളായി മാറും. അത്രമാത്രം പാപം ചെയ്ത ഒരു വ്യക്തിക്ക് തൌബ ഉണ്ടോ?
അപ്പോൾ നബി (സ്വ) ചോദിച്ചു; അയാൾ മുസ്ലിമായിട്ടുണ്ടോ? അതല്ല, ഒരിക്കലും പൊറുക്കപ്പെടാത്ത പാപമായ ശിർക്കിൽ തന്നെയാണോ ഇ പ്പോഴും...? അദ്ദേഹം പറഞ്ഞു; അതെ, മുസ്ലിമായിട്ടുണ്ട്. നബി (സ്വ) പറഞ്ഞു; അല്ലാഹു അയാൾക്ക് പൊറുത്തു കൊടുക്കും. അനസ് (റ) പറയുകയാ ണ്. പാപങ്ങൾ പൊറുക്കപ്പെടും എന്നു കേട്ടപ്പോൾ ആ വൃദ്ധൻ ഉറക്കെ പറയാൻ തുടങ്ങി. അല്ലാഹു അക്ബർ, അല്ലാഹു അക്ബർ... ഞങ്ങളുടെ കണ്ണിൽ നിന്നും മറയുന്നതു വരെ അദ്ദേഹത്തിന്റെ ശബ്ദം ഞങ്ങൾ കേട്ടു...
നാം പാപികളാണോ?
എനിക്കല്ലാഹു പൊറുത്തു തരുമോ എന്നു ചോദിക്കുന്നവരാണ് നമ്മിൽ പലരും. അവർക്കുളള മറുപടിയാണ് മുകളിൽ കൊടുത്ത ഹദീസ്. അല്ലാഹു പറയുന്നു. (നബിയെ) ഞാൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്മാരെ വിവരമറിയിക്കുക. (ഹിജ്റ്: 49)
പശ്ചാതപിക്കാനുളള മഹത്തായ അവസരമാണ് റമദാൻ. ഈ അവസരം നഷ്ടപ്പെടുത്തുന്നവരിൽ നാം ഉൾപ്പെടരുത്. നബി (സ്വ) പറയുന്നു. ഒരു റമദ്വാൻ ലഭിച്ചിട്ട് പാപം പൊറുക്കപ്പെടാത്തവന് നാശം. (തിർമുദി)
പ്രിയപ്പെട്ടവരെ, നാം പശ്ചാതപിക്കുക. അതിലേക്ക് ധൃതിപ്പെടുക. പശ്ചാതാപത്തിന്റെ വാതിൽ തുറന്നു തന്നു എന്നുളളത് അല്ലാഹുവിന്റെ മഹ ത്തായ അനുഗ്രഹമാണ്. ഇബ്നുൽ ജൗസി (റഹി) പറഞ്ഞു: പാപങ്ങൾ പാപിയുടെ കഴുത്തിലെ ചങ്ങലയാണ്, പാപമോചനവും, പശ്ചാത്താപവും കൊണ്ടല്ലാതെ അതഴിക്കുക സാധ്യമല്ല. അനസ് (റ) വില്‍ നിവേദനം:നബി ﷺ പറഞ്ഞു: ‘ആദം സന്തതികളില്‍ മുഴുവനും തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരും’.(ഇബ്നു മാജ)
തൗബയുടെ ശർത്വുകൾ
എങ്ങനെയാണ് നാം തൌബ ചെയ്യേണ്ടത്? തെറ്റു ചെയ്ത ഒരു വ്യക്തി ആ തെറ്റുകളിൽ നിന്നും മോചനം ആഗ്രഹിച്ച് തൌബ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. തൌബ ചെയ്യുന്നവർ പാലിക്കേണ്ട നിബന്ധനകൾ പണ്ഡിതന്മാർ ഇപ്രകാരം പഠിപ്പിച്ചിട്ടുണ്ട്. പാപത്തിൽ നിന്നും വിട്ടു നിൽക്കണം. ചെയ്തു പോയ തെറ്റിനെ കുറിച്ചുളള ഖേദമുണ്ടാവണം. ഇനി ആ തെറ്റുകൾ ആവർത്തിക്കില്ലെന്ന തീരുമാനം വേണം. മനുഷ്യ രുമായി ബന്ധപ്പെട്ടതാണെങ്കിൽ അവകാശങ്ങൾ തിരിച്ചു നൽകണം. എന്നിട്ട് ആത്മാർത്ഥമായി അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങണം.
പ്രിയപ്പെട്ടവരെ, പശ്ചാതപിച്ച് മടങ്ങാൻ സന്നദ്ധരാവുക. നാളെയാവാം എന്ന് വിചാരിക്കണ്ട. എപ്പോൾ മരിക്കും എന്ന് പറയാൻ സാധ്യമല്ല. പി ന്നീട് ചെയ്യാം എന്ന ചിന്ത നാം ഉപേക്ഷിക്കണം. പാപം ചെയ്താൽ മാത്രമാണ് പശ്ചാതാപം എന്നും കരുതണ്ട. എത്ര നന്മകൾ ചെയ്താലും നാം പശ്ചാതപിക്കണം. റവാത്തിബുകളിൽ വീഴ്ച്ച വരുത്തിയിട്ടുണ്ടെങ്കിലും പശ്ചാതപിക്കുക. തറാവീഹുകളും, രാത്രി നമസ്ക്കാരങ്ങളും പാഴാക്കിയതി നെക്കുറിച്ച് ഓർത്ത് പശ്ചാതപിക്കുക. പിശുക്കിനെ കുറിച്ചോർത്ത്, കോപത്തെക്കുറിച്ച് ചിന്തിച്ച്, അസുയയെക്കുറിച്ച് ആലോചിച്ച്, വിലപ്പെട്ട സമയം കളഞ്ഞതിനെക്കുറിച്ചാലോചിച്ച് പശ്ചാതപിക്കുക. പാപങ്ങൾ പൊറുക്കപ്പെട്ട് പരിശുദ്ധരായി അല്ലാഹുവിനെ കണ്ടുമുട്ടാൻ ആത്മാർത്ഥ മായി പരിശ്രമിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ....
00 Comments