ഉമ്മാ, എനിക്കു വേണ്ടി പ്രാർത്ഥിക്കാമോ?
വല്ലാതെ കുസൃതി കാട്ടിയ തന്റെ മകനോട് ഉമ്മ പറഞ്ഞു അല്ലാഹു നിന്നെ ഇരു ഹറമുകളിലെയും ഇമാമാക്കട്ടെ. കാലം ഏറെ പിന്നിട്ടു. അന്നത്തെ ആ കുസൃ തി നിറഞ്ഞ ബാലൻ ഇന്ന് പരിശുദ്ധ ഹറമുകളുടെ ഇമാമും റഈസു (നേതാവ്) മായി ജോലി ചെയ്യുന്നു. ശൈഖ് അബ്ദു റഹ്മാൻ അസ്സുദൈസ്. ആ ഉമ്മ യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു...
ചെറുപ്പത്തിലേ കാഴ്ച്ച നഷ്ടപ്പെട്ട തന്റെ കുഞ്ഞിന് വേണ്ടി ആ ഉമ്മ പ്രതീക്ഷയോടെ ദുആ ചെയ്തു. പ്രാർത്ഥന വിഫലമായില്ല. അല്ലാഹു ആ കുട്ടിക്ക് കാഴ്ച്ച തിരിച്ചു കൊടുത്തു. ലോകം അറിയപ്പെടുന്ന മുഹദ്ദിസായി ആ കുഞ്ഞ് മാറി. വിശുദ്ധ ക്വുർആൻ കഴിഞ്ഞാൽ പിന്നെ മുസ്ലിം ലോകം ആ കുട്ടിയുടെ ഗ്രന്ഥ ത്തെയാണ് പ്രമാണമായി സ്വീകരിക്കുന്നത്. ഇമാം ബുഖാരി (റഹി) യായിരുന്നു കാഴ്ച്ച നഷ്ടമായ ആ കുട്ടി. അല്ലാഹു ആ ഉമ്മയുടെ തേട്ടവും സ്വീകരിച്ചു....
ഒരു നാടും നാട്ടുകാരം ആ ബാലന്റെ ശല്യം കാരണം അവനെയും അവന്റെ ഉമ്മയും ശപിച്ചു കൊണ്ടരിന്നു. ആളുകൾക്ക് അദ്ദേഹം വലിയ ശല്ല്യമായിരുന്നു. അതു കൊണ്ട് തന്നെ എല്ലാവരും അദ്ദേഹത്തെ വെറുത്തിരുന്നു. എല്ലാവരെയും കുറ്റം പറഞ്ഞപ്പോഴും ആ മാതാവ് മകന്റെ ഹിദായത്തിനു വേണ്ടി ദുആ ചെയ്തു. അല്ലാഹു അത് സ്വീകരിച്ചു. പിൽക്കാലത്ത് ഇന്ത്യയിലെ അറിയപ്പെട്ട പണ്ഡിതനായി ആ ബാലൻ മാറി. അബുൽ ഹസൻ അലി നദ് വി (റഹി). നാലു ഭാഷ കളിലായി 170 ൽ അധികം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു.അദ്ദേഹത്തിന്റെ ചരിത്രം രേഖപ്പെടുത്തിയവരെല്ലാം പറയുന്നത് അദ്ദേഹം മഹത്വമുളളവനായി മാറിയത് ഉമ്മയുടെ ദുആ കാരണമായാണ്.
കൈക്ക് തളർച്ച ബാധിച്ച ഒരു വൃദ്ധനെ ഉമർ (റ) കണ്ടുഅദ്ദേഹം ചോദിച്ചു. താങ്കളുടെ കൈക്ക് എന്തു പറ്റിയതാണ്? അയാൾ പറഞ്ഞു; ജാഹിലിയ കാലത്ത്
എന്റെ ഉപ്പ എനിക്കെതിരെ പ്രാർത്ഥിച്ചതാണ്. അങ്ങനെ എന്റെ കൈ തളർന്നു പോയി.ഇതു കേട്ട ഉമർ (റ)പറഞ്ഞു; ജാഹിലിയ കാലത്തെ പ്രാർത്ഥനയുടെ അവസ്ഥ ഇതാണെങ്കിൽ ഇസ്ലാമിൽ എന്തായിരിക്കും?
ജാബിറിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ സ്വന്തത്തിനെതിരെ ശാപപ്രാ൪ത്ഥന നടത്തരുത്. നിങ്ങൾ നിങ്ങളുടെ മക്കൾക്കെതിരെ പ്രാ൪ ത്ഥിക്കരുത്. നിങ്ങളുടെ സമ്പത്തിനെതിരെയും പ്രാ൪ത്ഥിക്കരുത്. അല്ലാഹു പ്രാ൪ത്ഥന സ്വീകരിക്കാന്‍ ഇടയുള്ള സമയത്ത് നിങ്ങള് ആ൪ക്കെതി രെയും പ്രാ൪ത്ഥന നടത്തരുത്(മുസ്ലിം)
മാതാപിതാക്കളെ....
മക്കൾ ശണ്ഠ കൂടിയാൽ ഒരു നിമിഷത്തെ ദേഷ്യത്തിൽ ഉമ്മ പറയും; അല്ലാഹു നിങ്ങളോട് പ്രതികാരം ചെയ്യട്ടെ. ഈ വാക്കുകൾ ഉത്തരം കിട്ടുന്ന സമയവു മായി യോജിച്ചു വന്നാൽ എന്തായിരിക്കും അവസ്ഥ? അല്ലാഹുവിന്റെ പ്രതികാരം നമ്മിൽ ആർക്കാണ് താങ്ങാൻ കഴിയുക? അല്ലാഹു നിങ്ങളുടെ ഹൃദയത്തെ നന്നാക്കട്ടെ എന്ന് എന്തു കൊണ്ട് പറഞ്ഞു കൂടാ? നീ ഒരിക്കലും നന്നാവില്ല എന്നതിന് പകരം അല്ലാഹു നിന്നെ നന്നാക്കട്ടെ എന്ന് എന്തു കൊണ്ട് പറഞ്ഞു കൂടാ? നിങ്ങൾ തുലഞ്ഞു പോകട്ടെ എന്നതിന് പകരം അല്ലാഹു നിങ്ങൾക്ക് നന്മ വരുത്തട്ടെ എന്ന് എന്തു കൊണ്ട് പറഞ്ഞു കൂടാ?
പ്രിയപ്പെട്ട മാതാപിതാക്കളെ, ഞങ്ങൾക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. നിങ്ങളുടെ പ്രാർത്ഥനകളുടെ മഹത്വം ഞങ്ങൾക്കറിയാം... പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നവരാണ് നിങ്ങൾ. ഞങ്ങൾക്ക് അനുകൂലമായി, ഞങ്ങളുടെ നന്മക്ക് വേണ്ടി മാത്രം നിങ്ങൾ പ്രാർത്ഥിക്കണെ.... നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്കെതിരിലായാൽ അത് താങ്ങാനുളള കരുത്ത് ഇരു ലോകത്തും ഞങ്ങൾക്കില്ല...
00 Comments