ക്വുർആൻ പാരായണം; നാം എവിടെ?
അതൊരു മനോഹര നിമിഷമായിരുന്നു. ഒരിക്കലുമത് മറക്കാനാവില്ല. പാക് ക്രിക്കറ്റ് താരം വിശുദ്ധ ക്വുർആൻ ഇംഗ്ലീഷ് പരിഭാഷ സമ്മാനിച്ചതിനെക്കുറിച്ച് ഓസ്ട്രേലി യൻ ക്രിക്കറ്റ് താരം മാത്യു ഹൈഡന്റെ വാക്കുകളാണിത്. ഞങ്ങൾ ദിവസവും ക്വുർആനിൽ നിന്നും ചെറിയ ഭാഗങ്ങൾ വായിക്കാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർ ക്കുന്നുണ്ട്. അല്ലാഹു അദ്ദേഹത്തിന് ഹിദായത്തിന്റെ വെളിച്ചം സമ്മാനിക്കട്ടെ. ക്വുർആനിനെ ദൈവിക ഗ്രന്ഥമായി അംഗീകരിക്കാത്തവർ പോലും അത് വായിക്കാനും പഠിക്കാനും സമയം കണ്ടെത്തുന്ന വർത്തമാന കാലത്ത് മുസ്ലിം സമൂഹത്തിലെ നമ്മുടെ അവസ്ഥ എന്താണ്?
ഇന്നലെകളിൽ....
അബൂബക്കര്‍(റ) തന്റെ വീടിന്റെ മുറ്റത്ത് ഒരു മസ്ജിദ് നിര്‍മിക്കുകയും ജനങ്ങളില്‍ നിന്ന് അകന്ന് അവിടെ നമസ്‌കരിക്കുകയും ക്വുര്‍ആന്‍ പാരായണം നടത്തുകയും ചെയ്യുമായിരുന്നു. ആ സമയം മുശ്‌രിക്കുകളായ സ്ത്രീകളും അവരുടെ കുട്ടികളും അവിടെ തടിച്ചുകൂടി അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കുമായിരുന്നു. അബൂബക്കര്‍ (റ) ക്വുര്‍ആന്‍ പാരായണം ചെയ്താല്‍ കരയുമായിരുന്നു. പാരായണം ചെയ്യുമ്പോള്‍ തന്റെ കണ്ണില്‍നിന്ന് ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ അദ്ദേഹത്തിന് അടക്കിനിര്‍ത്താ നാകുമായിരുന്നില്ല. സത്യനിഷേധികളായ നേതാക്കന്മാരെ ഇത് ഭയപ്പെടുത്തിയിരുന്നു. (ബുഖാരി)
ക്വുർആനിലെ ഏതു ആയത്താണ് നമ്മുടെ കണ്ണുകൾ നിറച്ചതെന്ന് ചോദിച്ചാൽ എന്തായിരിക്കും നമ്മുടെ മറുപടി? ഏതു ആയത്താണ് നമ്മെ സ്വാധീനിച്ചത് ഏതെല്ലാം ആയത്തുകളാണ് തെറ്റുകളിൽ നിന്നും നമ്മെ തടഞ്ഞു നിർത്തുന്നത്? ഏതെല്ലാം ആയത്തുകളാണ് നന്മയിൽ മത്സരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്?
ക്വുർആൻ അവതരിച്ച മാസം
ഇത് ക്വുർആൻ അവതരിച്ച മാസം. ഈ മാസത്തിലെ എല്ലാ രാത്രിയിലും ജിബ്രീൽ വന്ന് നബി (സ്വ) ക്ക് ക്വുർആൻ ഓതിക്കൊടുത്തിരുന്നു. പാരായണം ചെയ്തവർക്ക് വേണ്ടി ഈ ഗ്രന്ഥം പരലോകത്ത് ശുപാർശ ചെയ്യുന്നു. ഒരു അക്ഷരം ഓതിയാൽ പത്തിരട്ടി പ്രതിഫലം ലഭിക്കുന്ന വേദഗ്രന്ഥമാണിത്. എന്നാൽ നാം ക്വുർആൻ പാരായണത്തിന്റെയും പഠനത്തിന്റെയും മേഖലയിൽ എവിടെ? നമ്മിൽ പലരും വര്‍ഷത്തിലൊരിക്കല്‍, റമദാന്‍ മാസത്തിൽ മാത്രം ക്വുര്‍ആനിനെ സമീപിക്കുന്നവ രാണ്. റമദാൻ കഴിയുന്നതോടെ ക്വുർആൻ അടച്ചു വെക്കുകയും ചെയ്യന്നു.
വെളിച്ചവും വഴികാട്ടിയുമാണ് ക്വുർആൻ
ജനങ്ങൾക്ക് മാർഗദീപമായും വഴികാട്ടിയായും അല്ലാഹു ഇറക്കിയ ഗ്രന്ഥമാണ് ക്വുർആൻ. അല്ലാഹു പറഞ്ഞു; 'തീർച്ചയായും ഈ ക്വുർആൻ ഏറ്റവും ശരിയായ തിലേക്ക് വഴി കാണിക്കുന്നു. (ക്വുർആൻ. 17:9). കേവലം പാരായണം ചെയ്യുക എന്നതിലുപരി അത് പഠിക്കലും പ്രാവർത്തികമാക്കലും നമ്മുടെ മേൽ അനിവാര്യമാണ്.
പഠിക്കുന്നവരും പാരായണം ചെയ്യുന്നവരുമാവുക.
നബി (സ്വ) പറഞ്ഞു: ‘’നിങ്ങളിൽ ഏറ്റവും ഉത്തമർ ക്വുർആൻ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ്.’’ പഠനത്തിന്റെയും പാരായണത്തിന്റെയും ശ്രേഷ്ഠതയായി നബി (സ്വ) പഠിപ്പിച്ചത് നോക്കൂ. ‘’നിങ്ങളാരെങ്കിലും പ്രഭാതത്തിൽ പള്ളിയിലേക്ക് പുറപ്പെടുകയും അവിടെ നിന്നും രണ്ട് ആയത്തുകൾ പഠിക്കുകയോ പാരായണം ചെയ്യുക യോ ചെയ്താൽ അത് നിങ്ങൾക്ക് രണ്ട് പെണ്ണൊട്ടകങ്ങൾ ലഭിക്കുന്നതിനെക്കാൾ ഉത്തമമാണ്. മൂന്ന് ആയത്തുകൾ മൂന്ന് ഒട്ടകത്തെക്കാളും നാല് ആയത്തുകൾ നാല് ഒട്ടക ത്തെക്കാളും ഓരോ എണ്ണവും ഓരോ ഒട്ടകം ലഭിക്കുന്നതിനെക്കാളും ഉത്തമമാകുന്നു'’ (മുസ്‌ലിം). ക്വുർആൻ പഠിക്കാനും പകർത്താനും
ധാരാളം സംവിധാനങ്ങൾ നമ്മുടെ മുന്നിലുണ്ട്. പ്രിയപ്പെട്ടവരെ, ഈ റമദാനിൽ കഴിവിന്റെ പരമാവധി ക്വുർആൻ പാരായണത്തിനും പഠനത്തിനും സമയം കണ്ടെത്തു ക. അല്ലാഹു അനുഗ്രഹിക്കട്ടെ....
Arif muhammad , 23 Sep 2022
Very very interesting article