റബ്ബേ, സ്വീകരിക്കണേ...
റമദാൻനിലാവ്- 24
ഇബ്രാഹിം നബി (അ) യും മകൻ ഇസ്മാഈൽ (അ) യും തൌഹീദിന്റെ കേന്ദ്രമായ കഅബാലയം പണിതുയർത്തിയ ശേഷം അല്ലാഹുവോട് പ്രാർത്ഥിച്ചു. “അല്ലാഹുവേ, ഞങ്ങളിൽ നിന്നും ഇത് സ്വീകരിക്കണേ...”
അബുദ൪ദ്ദാഅ്(റ)പറഞ്ഞു: അല്ലാഹു എന്നില്‍ നിന്ന് ഒരു നമസ്കാരം സ്വീക രിച്ചുവെന്ന ഉറപ്പ് എനിക്ക് ലഭിക്കലാണ് ഈ ദുന്‍യാവും അതിലെ സകലതും എനിക്ക് ലഭിക്കുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടം. (കാരണം) അല്ലാഹു പറഞ്ഞിരിക്കുന്നു: തഖ്‌വയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു (ക൪മ്മങ്ങള്‍) സ്വീകരിക്കുകയുള്ളൂ. (ഖു൪ആന്‍: 5 /27)
അബ്ദില്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു: അല്ലാഹു എന്നില്‍ നിന്ന് ഒരു ക൪മ്മം സ്വീകരിച്ചുവെന്ന് ഞാന്‍ അറിയലാണ് ഭൂമി നിറയെ സ്വ൪ണ്ണം ലഭിക്കുന്നതിനേക്കാളും എനിക്കിഷ്ടം.
ജീവിതത്തിൽ നന്മകൾ ഏറെ പ്രവർത്തിക്കാൻ അവസരം ലഭിച്ചവരാണ് നാം. നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, മറ്റു പുണ്യങ്ങൾ.. ഇതെല്ലാം അല്ലാഹു സ്വീകരിച്ചിട്ടുണ്ടാവുമോ?
റബ്ബേ സ്വീകരിക്കണേ....
✿•••••✿•••••✿
പ്രവാചകന്മാരും സലഫുകളും കർമ്മങ്ങൾ സ്വീകരിക്കാൻ അല്ലാഹുവോട് നിരന്തരം ദുആ ചെയ്തിരുന്നു. നമ്മളും റബ്ബേ സ്വീകരിക്കണേ എന്ന പ്രാർ ത്ഥന നിരന്തരം നിർവഹിക്കണം.
“രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും” ഈ ആയത്ത് അവതരിച്ചപ്പോൾ ആയിശ (റ), എന്തിനാണ് ഇവ൪ ഭയപ്പെടുന്നത് എന്ന് നബി (സ്വ) യോട് ചോദിച്ചു. നബി (സ്വ) പറഞ്ഞു: സൽക൪മ്മങ്ങൾ പ്രവ൪ത്തിക്കുന്ന അവ൪ ഭയപ്പെട്ടത് തങ്ങളുടെ അമലുകൾ അല്ലാഹു സ്വീകരിക്കുമോ എന്നായിരുന്നു. (ഹദീസ്)
സൽകർമ്മങ്ങൾ സ്വീകരിക്കാൻ അല്ലാഹുവോട് ആത്മാർത്ഥമായി ദുആ ചെയ്യുക. റബ്ബേ സ്വീകരിക്കണേ....
മുഫ്ലിസാകരുത്.
✿•••••✿•••••✿
നബി (സ്വ) പറഞ്ഞു: നിങ്ങൾക്ക് മുഫ്ലിസ് ആരാണ് എന്നറിയുമോ?അവ൪ പറഞ്ഞു: മുഫ്ലിസ് എന്ന് പറഞ്ഞാൽ ദി൪ഹമോ, ഐഹിക വിഭവമോ ഇല്ലാത്തവനാണ്.നബി (സ്വ) പറഞ്ഞു: എന്നാൽ എന്റെ സമുദായത്തിലെ മുഫ്ലിസ് അന്ത്യനാളിൽ നോമ്പും നമസ്കാരവും, സദഖയുമായി വരുന്നവനാണ്. അവ൯ വരുന്നത് അക്രമം പ്രവ൪ത്തിച്ചും അന്യായമായി അന്യന്റെ സമ്പത്ത് ഭക്ഷിച്ചും മറ്റുളളവരെ ഉപദ്രവിച്ചും ചീത്ത വിളിച്ചുമാണ്. അങ്ങിനെ അവ൯ ഇരിക്കും. ഇതിനെല്ലാം അവന്റെ നന്മകളിൽ നിന്ന് പ്രതിക്രിയ ചെയ്യും. അവന്റെ പാപങ്ങൾ എല്ലാം തീരുന്നതിന് മുമ്പ് അവന്റെ നന്മകൾ തീ൪ന്ന് പോയാൽ അവ൯ അക്രമം പ്രവ൪ത്തിച്ചവരുടെ പാപങ്ങൾ എടുത്ത് അവന് കൊടുക്കും. പിന്നെ അവ൯ നരകത്തിൽ എറിയപ്പെടും. (ഹദീസ്) നമ്മുടെ കർമ്മങ്ങൾ പരലോകത്ത് നഷ്ടമാകുന്ന അവസ്ഥയുണ്ടാക്കരുത്.
മുത്തഖികളാവുക.
✿•••••✿•••••✿
ആമി൪ ബി൯ അബ്ദുൽ ഖൈസ് (റ) രോഗം ബാധിച്ച സമയത്ത് കരഞ്ഞു. എന്തിനാണ് താങ്കൾ കരയുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ
ഈ ആയത്താണ് എന്നെ കരയിപ്പിച്ചത്. തീ൪ച്ചയായും അല്ലാഹു ക൪മ്മ ങ്ങൾ സ്വീകരിക്കുന്നത് മുത്തഖീങ്ങളിൽ നിന്ന് മാത്രമാണ്. ഈ ആയത്ത് സലഫുകളുടെ കണ്ണ് നനച്ച ആയത്താണ്.
അബൂഉമാമ അൽബാഹിലിയ്യിൽ (റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: തീർച്ചയായും ഇഖ്ലാസോടെ (നിഷ്കളങ്കമായി) അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യുന്ന കർമ്മങ്ങളല്ലാതെ അവൻ സ്വീകരിക്കുകയില്ല. (നസാഇ)
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത വരാരോ അത്തരം സല്‍പ്രവര്‍ത്തനം നടത്തുന്ന യാതൊരാളുടെയും പ്രതി ഫലം നാം തീര്‍ച്ചയായും പാഴാക്കുന്നതല്ല.(ഖു൪ആന്‍:) വിട പറയുന്ന ഈ റമദാനിലെ നന്മകൾ എന്തെങ്കിലും അല്ലാഹു സ്വീകരിച്ചു എന്ന് നമുക്ക് ഒരു ഉറപ്പും ഇല്ല. അതു പോലെ നാം ചെയ്ത മറ്റു സൽകർ മ്മങ്ങളും. അതു കൊണ്ട് തന്നെ അല്ലാഹുവോട് പ്രാ൪ത്ഥിക്കുക.
റബ്ബേ സ്വീകരിക്കണേ.... അല്ലാഹു അനുഗ്രഹിക്കട്ടെ.
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
10/05/2021
00 Comments