രഹസ്യമാക്കൂ....
നബി (സ്വ) സ്വഹാബിമാരോട് പറഞ്ഞു; നിങ്ങൾക്ക് ആർക്കെങ്കിലും രഹസ്യമായി ഒരു സൽകർമ്മം ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യൂ. (ഹദീസ്) ഒരിക്കൽ മുസ്ലിംങ്ങൾ റോമക്കാരുമായുളള യുദ്ധത്തിന് പുറപ്പെട്ടു. ഇരു സൈന്യങ്ങളും കണ്ടു മുട്ടിയ സമയത്ത് റോമാ സൈന്യത്തിലുളള ഒരു പടായാളി മൽപിടുത്തത്തിന് ഒരുങ്ങി. മുസ്ലിം സൈന്യത്തിൽ പെട്ട മുഖം മൂടി ധരിച്ച ഒരാൾ അയാളെ നേരിടാൻ പുറപ്പെട്ടു. മൽപിടുത്തത്തിൽ റോമാൻ പടയാളി കൊല്ലപ്പെട്ടു. പിന്നീട് മറ്റൊരു റോമൻ പടയാളി മൽപിടുത്തത്തിന് ഒരുങ്ങി. അപ്പോഴും അതേ മുഖംമൂടി ധരിച്ച കൊലയാളി അയാളെയും കൊലപ്പെടുത്തി. മൂന്നാമതും ഇതു പോലെ ആവർത്തിച്ചു. മുസ്ലിം സൈന്യം അത് ആരാണ് എന്നറിയാൻ അയാൾക്കു ചുറ്റും ഒരുമിച്ചു കൂടി. അയാൾ തന്നെ തിരിച്ചറിയാതിരിക്കാൻ വേണ്ടി മുഖം മൂടി മുറുകെ പിടിച്ചു.
അബൂ ഉമർ എന്നറിയപ്പെടുന്ന ഒരാൾ മുഖം മൂടി നീക്കി. അത് അബ്ദുല്ലാഹിബ്നു മുബാറാക്ക് ആയിരുന്നു. അദ്ദേഹം അബൂഉമറിനോട് പറഞ്ഞു; അബൂ ഉമർ താങ്കൾ ഞങ്ങളെ മോശമാക്കും എന്നു കരുതിയില്ല.
തന്റെ ഈ പ്രവർത്തി തനിക്കും അല്ലാഹുവിനും ഇടയിൽ രഹസ്യമായിരിക്കാൻ അബ്ദുല്ലാഹിബ്നു മുബാറക്ക് ഉദ്ദേശിച്ചു. അബൂ ഉമർ തന്റെ മുഖം വെളിവാക്കിയത് മോശമായി അദ്ദേഹം കരുതി.
അത്രത്തോളമുണ്ടായിരുന്നു അവരുടെ ആത്മാർത്ഥത.!!!
തന്റെ പ്രവർത്തി ജനങ്ങൾ കാണുമെന്നും അവർ തന്നെ പുകഴ്ത്തുമെന്നും അവർ ഭയപ്പെട്ടു. നബി (സ്വ) സ്വഹാബിമാരോട് പറഞ്ഞു; നിങ്ങൾക്ക് ആർക്കെങ്കിലും രഹസ്യമായി ഒരു സൽകർമ്മം ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യൂ. (ഹദീസ്)
രഹസ്യമായ സൽകർമ്മം; സൃഷ്ടികളിൽ ഒരാളും അറിയാത്ത ഇബാദത്താണത്. രuസ്യങ്ങൾ വെളിപ്പെടുന്ന ദിവസം വരെ അത് ഒരു നിധിയായി അവശേഷിക്കും.
രഹസ്യമായ സൽകർമ്മം; ഫോട്ടോ എടുക്കാതെ ഒരു ദരിദ്രന്റെ കൈയ്യിൽ നീ വെച്ചു കൊടുക്കുന്ന സ്വദഖയാണത്. നിന്റെ ഭാര്യ പോലും അതറിയില്ല
രഹസ്യമായ സൽകർമ്മം; രാത്രിയുടെ ഇരുട്ടിൽ നിന്റെ കുടുംബ ഉറങ്ങുന്ന സമയത്ത് നീ നമസ്ക്കരിക്കുന്ന റകഅത്തുകളാണത്. ഒരാളും അറിയാതെ നിന്റെ വിരിപ്പിൽ നിന്നും എഴുനേറ്റ് നീ നിർവഹിക്കുന്നത്.
രഹസ്യമായ സൽകർമ്മം: ഒരാളും അറിയാതെ നീ പതിവായി പാരായണം ചെയ്യുന്ന ക്വുർആൻ ആയത്തുകളാണവ.
രഹസ്യമായ സൽകർമ്മം; നീ കാറോടിക്കുമ്പോൾ ഷോപ്പിംഗ് ചെയ്യുമ്പോൾ, നടക്കുമ്പോൾ ആരുമറിയാതെ ചൊല്ലുന്ന ദിക്റുകളും തസ്ബീഹുകളും ഇസ്തിഗ്ഫാറുകളുമാണവ.
രഹസ്യമായ സൽകർമ്മം; നരക ശിക്ഷയെക്കുറിച്ചുളള ഒരു വചനം ഓതുമ്പോൾ നിന്റെ കണ്ണിൽ നിന്നും ഉറ്റി വീഴുന്ന കണ്ണുന്നീർ തുളളിയാണത്. ആരുമറിയാതിരിക്കാൻ നീ അത് തുടച്ചു കളയുന്നു.
രഹസ്യമായ സൽകർമ്മങ്ങൾ വർദ്ധിപ്പിക്കൂ. കാരണം അല്ലാഹു അത് ഇഷ്ടപ്പെടുന്നു.
✍️✍️✍️
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
05/12/2022
അബ്ദുൽ അസീസ് , 05 Dec 2022
ഇതിനാണ് ജിഹാദ് എന്ന് പറയുക, ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ട വ്യക്ത മായ ഒരു ഹദീസ് ആണ് ഇത്, സർവശക്തൻ അനുഗ്രഹിക്കട്ടെ (ആമീൻ ).