അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

അന്നു ഞാൻ ജീവിച്ചിരുന്നെങ്കിൽ

അന്നു ഞാൻ ജീവിച്ചിരുന്നെങ്കിൽ....!!!!

┈┈✿✿┈┈

ജുബൈർ ഇബ്നു നുഫൈർ (റഹി) പറയുന്നുഒരു ദിവസം ഞങ്ങൾ മിഖ്ദാദ്ബ്നു അസ് വദ് (റ) വിന്റെ കൂടെ ഇരിക്കുകയായിരുന്നു. അതിലൂടെ കടന്നു പോയ ഒരാൾ പറഞ്ഞു; നബി (സ്വ) യെ കണ്ട ഈ രണ്ടു കണ്ണുകൾക്ക് മംഗളാശംസകൾ... അല്ലാഹുവാണ് സത്യം, താങ്കൾ കണ്ടത് ഞങ്ങൾ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്.  മിഖ്ദാദ് (റ) കഠിനമായി കോപിച്ചു. അദ്ദേഹം പറഞ്ഞുഅല്ലാഹു തനിക്ക് കാണിച്ചു തരാത്ത ഒരു കാര്യം കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരാളുടെ അവസ്ഥ എന്താണ്?അത് കണ്ടിരുന്നെങ്കിൽ അയാളുടെ അവസ്ഥ എന്തായിരിക്കും എന്ന് അയാൾക്കു തന്നെ അറിയില്ല. അല്ലാഹുവാണ് സത്യം…!നബി (സ്വ) യെ കണ്ട ഒരുപാട് ആളുകളുണ്ട്. അവരെ അല്ലാഹു നരകത്തിൽ മുഖം കുത്തി വീഴ്ത്തിയിട്ടുണ്ട്. കാരണം അവർ അദ്ദേഹത്തിന് ഉത്തരം നൽകിയില്ല. അദ്ദേഹത്തിൽ വിശ്വസിച്ചതുമില്ല...

┈┈✿✿┈┈

നിങ്ങൾ നിങ്ങളുടെ റബ്ബിനെ മനസ്സിലാക്കി എന്നതിൽ, നിങ്ങളുടെ നബി (സ്വ) കൊണ്ടു വന്നതിൽ വിശ്വസിച്ചു എന്നതിൽ, മറ്റുളളവർ പരീക്ഷിക്കപ്പെട്ട കാര്യത്തിൽ  നിങ്ങൾ രക്ഷപ്പെട്ടു എന്നതിൽ നിങ്ങൾ അല്ലാഹുവിനെ സ്തുതിക്കുന്നില്ലേ?  നബിമാർ നിയോഗിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും കഠിനമായ അവസ്ഥയിലാണ് മുഹമ്മദ് നബി (സ്വ) നിയോഗിക്കപ്പെട്ടത്. ജാഹിലിയ കാലഘട്ടം... ; ബിംബാരാധനയെക്കാൾ മെച്ചപ്പെട്ടതൊന്നും അവർ ദീനായി കണ്ടിരുന്നില്ല. അപ്പോഴാണ് സത്യവും അസത്യവും  വേർതിരിച്ചു കൊണ്ട് അദ്ദേഹം വരുന്നത്. നബി (സ്വ) യെ കണ്ടിരുന്നെങ്കിൽ എന്നു നാം ആഗ്രഹിക്കാറുണ്ട്. അങ്ങനെ എങ്കിൽ ഖുറൈശികൾ അദ്ദേഹത്തെ ഉപദ്രവിച്ച സമയത്ത് നമുക്കദ്ദേഹത്തെ സംരക്ഷിക്കാമായിരുന്നു. ത്വായിഫുകാർ കല്ലെറിഞ്ഞപ്പോൾ നമ്മുടെ ശരീരം കൊണ്ട് ആ കല്ലുകളെ തടുക്കമായിരുന്നു. ഹിജ്റയുടെ നാളിൽ അദ്ദേഹത്തിന് കവൽക്കാരനും കൂട്ടുകാരനുമാകാമായിരുന്നു. ഉഹ്ദിൽ അദ്ദേഹത്തിന്റെ രക്തം ഒഴുകാതെ അദ്ദേഹത്തെ സംരക്ഷിക്കാമായിരുന്നു. ജൂത സ്ത്രീ നൽകിയ വിഷം പുരണ്ട മാംസം അദ്ദേഹത്തെ ഭക്ഷിപ്പിക്കാതെ നമുക്ക് ഭക്ഷിക്കാമായിരുന്നു. ഇങ്ങനെയൊക്കെ ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല. അത് വിശ്വാസത്തിന്റെ അടയാളമാണ്. നബി (സ്വ) യോടുളള സ്നേഹമാണ്.

┈┈✿✿┈┈

എന്നാൽ നാം മനസ്സിലാക്കണം... നാം ജീവിച്ചിരിക്കാൻ ഏറ്റവും അനുയോജ്യമായ കാലത്താണ് അല്ലാഹു നമ്മെ സൃഷ്ടിച്ചിട്ടുളളത്.  മുസ്ലിമായി ജനിച്ചു എന്നുളളതാണ് ഏറ്റവും വലിയ അനുഗ്രഹം. അല്ലെങ്കിൽ ഇസ്ലാം സ്വീകരിക്കാൻ അവസരം ലഭിച്ചു എന്നുളളത്... !

മറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ... നാം നബി (സ്വ) യുടെ കാലഘട്ടത്തിൽ ഖുറൈശി തറവാട്ടിൽ ജനിച്ചു. മാതാപിതാക്കൾ നമ്മെ വിഗ്രഹാരാധകരായി വളർത്തി. ഹുബ് ലിനെയും, ലാത്തിനെയും മനാത്തിനെയും നാം ദിവ്യന്മാരായി കണ്ടു. അങ്ങനെ കളളു കുടിയനും പലിശ ഭുജിക്കുന്നവനും പെൺമക്കളെ കുഴിച്ചു മൂടുന്നവനുമായി നാം വളർന്നു.

┈┈✿✿┈┈

പിന്നീട് ബിംബാരാധനയെ എതിർക്കുന്ന ഒരാൾ നിയോഗിക്കപ്പെട്ടു എന്നു നാം കേൾക്കുന്നു. ആ സമയത്ത് അദ്ദേഹത്തെ സ്വീകരിക്കാതെ ജീവിച്ചാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ? അതിനാൽ മുസ്ലിമായി ജീവിക്കാൻ സാധിച്ചതിൽ അല്ലാഹുവിനെ സ്തുതിക്കുക....  ഈ ഹിദായത്ത് നമുക്ക് പ്രയാസമില്ലാതെ ലഭിച്ചതാണ്. ഹിദായത്തു നേടാൻ മാതാപിതാക്കളെ എതിർക്കേണ്ടി വന്ന സഅദ്ബനു അബീവക്വാസിനെ പോലെയല്ല നാം...!!! സ്വത്തു മുഴവനും വിട്ടു കൊടുത്ത സുഹൈബു റൂമിയെപ്പോലെയുമല്ല നാം….!!! അവരെല്ലാം നേരിട്ടത് കടുത്ത പരീക്ഷണങ്ങളായിരുന്നു.പലരും വീണുപോകുന്ന തരത്തിലുളള പരീക്ഷണങ്ങൾ... ഒരു അഅ്റാബിയുടെ പ്രാർത്ഥന എത്ര മനോഹരം!!!അല്ലാഹുവേ, ഞങ്ങൾ ചോദിക്കാതെ തന്നെ ഞങ്ങൾക്ക് നീ ഇസ്ലാമിനെ തന്നു. ഞങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്ന സ്വർഗത്തെ നീ ഞങ്ങൾക്ക് തടയരുതെ....പ്രിയരെ, ലഭിച്ച ജീവിതം ധന്യമാക്കുക. വിശ്വാസവും സൽകർമ്മങ്ങളുമായി മുന്നോട്ടു പോവുക, റബ്ബ് കനിയട്ടെ.

സ്നേഹ പൂർവ്വം

സമീർ മുണ്ടേരി

06/12/2022

 

 

 

 

 

 

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ