നാം എത്ര സുന്ദരന്മാർ...!!!
•┈┈•✿✿•┈┈•
ഈസബ്നു മൂസ...!!!
അയാൾക്ക് ഭാര്യയോട് വലിയ സ്നേഹമായിരുന്നു.
അദ്ദേഹം ഭാര്യയോട് പറഞ്ഞു: ചന്ദ്രനോളം ഭംഗി
നിനക്കില്ലെങ്കിൽ നിന്നെ ഞാൻ മൂന്നു തവണയും
ത്വലാഖ് ചൊല്ലിയിരിക്കുന്നു..
ഭാര്യയോടുളള സ്നേഹം കൊണ്ട് അദ്ദേഹം
നടത്തിയ ഒരു പരാമർശമായിരുന്നു ഇത്.
പക്ഷെ, അതു കേട്ട ഭാര്യ വല്ലാതെ ദുഖിച്ചു.
അവർ മനസ്സിലാക്കിയത് എന്റെ ഭർത്താവ്
എന്നെ ത്വലാഖ് ചൊല്ലിയിരിക്കുന്നു.
ചന്ദ്രനോളം എനിക്ക് ഭംഗിയില്ലല്ലോ...
അദ്ദേഹത്തിന്റെ കൂടെയുളള താമസം മതിയാക്കി
അവൾ വീട്ടിലേക്ക് മടങ്ങി.
•┈┈•✿✿•┈┈•
ഭാര്യ വീടു വീട്ടു പോയത് മനസ്സിലാക്കിയ
ഈസബ്നു മൂസ ഭരാണാധികാരിയുടെ അടുക്കൽ
പരാതിയുമായി എത്തി.
സംഭവിച്ചതെല്ലാം അദ്ദേഹം പറഞ്ഞു.
ഭരണാധികാരി മൻസൂർ തന്റെ കൊട്ടാരത്തിലെ
പണ്ഡിതന്മാരെ വിളിച്ചു വരുത്തി. എന്താണ്
ഈ വിഷയത്തിലുളള വിധി എന്നു അന്വേഷിച്ചു.
എല്ലാവരും പറഞ്ഞു ത്വലാഖ് നടന്നിരിക്കുന്നു.
ഒരാൾ ഒന്നും മിണ്ടാതെ ഇരുന്നു. അദ്ദേഹം ചോദിച്ചു:
എന്താണ് താങ്കൾ മിണ്ടാതിരിക്കുന്നത്? പറയാനുളളത് പറയുക.
അപ്പോൾ അദ്ദേഹം വിശുദ്ധ ക്വുർആനിലെ
സൂറത്തു തീനിലെ ഒരു ആയത്ത് ഓതി.
അല്ലാഹു പറഞ്ഞിരിക്കുന്നു; തീർച്ചയായും മനുഷ്യനെ
നാം ഏറ്റവും നല്ല പാകതയിലായി സൃഷ്ടിച്ചിരിക്കുന്നു. (തീൻ-4)
അമീറുൽ മുഅ്മീനീൻ, മനുഷ്യനാണ് ഏറ്റവും
നല്ല സൃഷ്ടി. മനുഷ്യനെക്കാൾ നല്ലതായി മറ്റൊന്നുമില്ല.
അതു കൊണ്ട് തന്നെ ഇവിടെ ത്വലാഖ് നടന്നിട്ടില്ല.
ഭരണാധികാരി ഈസബ്നു മൂസയോട് പറഞ്ഞു;
കാര്യം ഇദ്ദേഹം പറഞ്ഞതു പോലെയാണ്.
ഭാര്യയെ വിളിച്ചു വീട്ടിലേക്ക് പോവുക...
(ഇമാം ഖുർത്തുബി അടക്കമുളള മുഫസ്സിറുകൾ ഉദ്ധരിച്ചത്)
•┈┈•✿✿•┈┈•
ഈ ദുനിയാവിലെ ഏറ്റവും സൌന്ദര്യമുളള സൃഷ്ടി മനുഷ്യനാണ്.
ഇരു കാലിൽ തല ഉയർത്തി ജീവിക്കുന്നവൻ,
ബുദ്ധിയും വകതിരിവുമുളളവൻ, കാര്യങ്ങളെ
മനസ്സിലാക്കി പ്രതികരിക്കാൻ കഴിയുന്നവൻ...
കേൾവിയും കാഴ്ച്ചയും ഏറ്റവും നല്ല രീതിയിൽ
ഉപയോഗപ്പെടുത്താൻ സാധിക്കുന്നവൻ...
കളളവും ചതിയും എന്തെന്നറിയാത്തവരായിരുന്നു നാം.
തെളിഞ്ഞ മനസ്സോടെ ഈ ഭൂമിയിലേക്ക് പിറന്നു വീണവർ…
ശുദ്ധ പ്രകൃതിയിൽ ജനിച്ചു വീണവർ....
•┈┈•✿✿•┈┈•
നമ്മുടെ ആത്മീയ സൌന്ദര്യം നാം നശിപ്പിക്കരുത്.
ശിർക്കും ബിദ്അത്തും അധാർമികതയും അരാജകത്വവും
നമ്മുടെ ഭംഗി നശിപ്പിക്കും.
പാപങ്ങൾ മനസ്സിനെ കളങ്കമുളളതാക്കും...
ജനനം മുതൽ മരണം വരെ സൌന്ദര്യമുളളവരായി ജീവിക്കുക;
എങ്കിൽ മരണത്തിനപ്പുറമുളള ലോകത്തും എന്നും
യുവത്വമുളളവരായി എല്ലാ സുഖങ്ങളും അനുഭവിച്ചു ജീവിക്കാം.
അല്ലാഹു അനുഗ്രഹിക്കട്ടെ...
اَلسَّلاَمْ عَلَيْــــــــــــــــــــكُمْ وَ رَحْمَةُ اللہِ وَبَرَكَاتُهُ നന്നായിട്ടുണ്ട്.
Safiya , 09 Dec 2022
Alhamdulillah