മൂന്ന് പ്രതിഭകൾ
•┈┈┈┈┈•✿❁✿•••┈┈┈┈•
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു:
ജനങ്ങളിൽ പ്രതിഭാശാലികൾ മൂന്നു പേരാണ്.
(അതല്ലെങ്കിൽ തെറ്റാത്ത നീരീക്ഷണത്തിന്റെ ഉടമകൾ മൂന്നു പേരാണ്)
ആരാണവർ? എന്തുകൊണ്ട് അവർ പ്രതിഭാശാലികളായി മാറി?
ഒന്ന്:- യൂസുഫ് നബി (അ) യെ വിലക്കുവാങ്ങിയ അസീസ്.
യഅഖൂബ് നബി (അ) യുടെ മുതിർന്ന
മക്കൾ അസൂയ കാരണം യൂസുഫ് എന്ന അവരുടെ അനുജനെ
പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിഞ്ഞു.
ആ വഴി വന്ന കച്ചവടക്കാർ അദ്ദേഹത്തെ രക്ഷപ്പെടുത്തി
ചന്തയിൽ കൊണ്ടു പോയി വിൽപ്പനക്ക് വെച്ചു.
അവിടെ വെച്ച് ഒരു പ്രമാണി
തന്റെ വീട്ടിലേക്ക് അദ്ദേഹത്തെ ജോലിക്കാരനായി,
സഹായിയായി വാങ്ങിക്കൊണ്ടുപോയി.
എന്നിട്ടദ്ദേഹം ഭാര്യയോട് പറഞ്ഞു:
ഇവന്ന് മാന്യമായ താമസസൌകര്യം
നല്‍കുക. അവന്‍ നമുക്ക് പ്രയോജനപ്പെട്ടേക്കാം.
അല്ലെങ്കില്‍ നമുക്കവനെ മകനായി സ്വീകരിക്കാം.
(ഖുർആൻ-12/20)
പക്ഷെ, അദ്ദേഹത്തിന്റെ ഭാര്യ യുസുഫിന്റെ
സൗന്ദര്യത്തിൽ ആകൃഷ്ടനായി. സ്വകാര്യതയിൽ
തന്റെ ആഗ്രഹ പൂർത്തീകരണത്തിന് അവൾ യൂസുഫിനെ
മാടിവിളിച്ചു. “അവന്‍ (യൂസുഫ്) ഏതൊരുവളുടെ വീട്ടിലാണോ
അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍
അടച്ച് പൂട്ടിയിട്ട് അവള്‍ പറഞ്ഞു: ഇങ്ങോട്ട് വാ.
അവന്‍ പറഞ്ഞു. അല്ലാഹുവില്‍ ശരണം!
നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്.
അവന്‍ എന്‍റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു.
തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍
വിജയിക്കുകയില്ല” (ഖുർആൻ-12/23)
ഈ ദുനിയാവിലെ ലൗകീക ആനന്ദം തിരഞ്ഞെടുക്കാതെ
അദ്ദേഹം ജയിൽ തിരഞ്ഞെടുത്തു.
തന്റെ റബ്ബിനെ മറക്കാത്ത, യജാമനനെ വഞ്ചിക്കാൻ
കൂട്ടു നിൽക്കാത്ത യൂസുഫിനെ വീട്ടിലേക്ക് സഹായിയായി
തിരഞ്ഞെടുത്ത അസീസ് പ്രതിഭയാണ്.
അല്ലെങ്കിൽ അദ്ദേഹത്തിന്റെ നിരീക്ഷണം തെറ്റിയില്ല!!!
രണ്ട്: സ്വാഹിബത്തു മൂസാ
ഫറോവയുടെ കൂട്ടത്തിൽ പെട്ട ഒരു വ്യക്തിയെ അബദ്ധവശാൽ
കൊലപ്പെടുത്തേണ്ടി വന്ന മൂസാ നബി (അ) നാടു വിട്ട്
മദ് യനിലേക്ക് ഓടിപ്പോയി.
മദ്‌യനിലെത്തിയ അദ്ദേഹം ആടുകള്‍ക്ക് വെള്ളം കൊടുത്തു
കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെയും
അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ)
തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും
കണ്ടു. അങ്ങനെ അവരെ വെളളം എടുക്കാൻ അദ്ദേഹം സഹായിച്ചു.
പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം
പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന
ഏതൊരു നന്മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു''
(ക്വുര്‍ആന്‍ 28:23,24).
വീട്ടിലേക്ക് പോയ ആ പെൺകുട്ടികളിൽ ഒരാൾ മടങ്ങി വന്നു
അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു; താങ്കള്‍ ഞങ്ങള്‍ക്കു
വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള
പ്രതിഫലം നല്‍കുവാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു.
മൂസാ നബി (അ) അവരുടെ വീട്ടിലെത്തി അവരുടെ
പിതാവിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ
ഒരു സ്ത്രീ ഇപ്രകാരം പറഞ്ഞു;
എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക.
തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍
ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ''
(ക്വുര്‍ആന്‍ 28:26).
ഒരു ജോലിക്കാരനെ സ്വീകരിക്കുമ്പോൾ അയാൾക്കുണ്ടാവേണ്ട
രണ്ടു ഗുണങ്ങളാണ് തൊഴിലെടുക്കാനുളള കഴിവും വിശ്വസ്തതയും.
ഈ രണ്ടു ഗുണങ്ങളും മൂസാ നബി (അ) ക്ക് ഉണ്ട് എന്ന് മനസ്സിലാക്കിയ
ആ പെൺകുട്ടിയാണ് പ്രതിഭാ ശാലി എന്നു ഇബ്നു മസ്ഊദ് (റ) പറയുന്നു.
മൂന്ന്-; അബൂബക്കർ (റ)
നബി (സ്വ) യുടെ മരണ ശേഷം മുസ്ലിം സമൂഹം
ഐക്യകണ്ഠേന തങ്ങളുടെ നേതാവായി അബുബക്കർ (റ)
വിനെ തിരഞ്ഞെടുത്തു. ചില പരീക്ഷണങ്ങളിലൂടെയാണ്
അദ്ദേഹത്തിന്റെ ഭരണ കാലം കടന്നു പോയത്.
എന്നാൽ തന്റെ ഭരണ ശേഷം അടുത്ത ഖലീഫയായി
അബൂക്കർ (റ) ഉമർ (റ) വിനെ തിരഞ്ഞെടുത്തു.
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു;
ഉമർ (റ) വിനെ പിൻഗാമിയാക്കിയ അബൂബക്കർ (റ) പ്രതിഭയാണ്.
ഉമർ (റ) ഭരണമേറ്റെടുത്ത കാലം മുതൽ ഇസ്ലാമിനുണ്ടായ
നേട്ടങ്ങൾ, വളർച്ചകൾ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
ലോകത്താകമാനം ഇസ്ലാം വ്യാപിച്ചു. നീതിയോടു
കൂടി അദ്ദേഹത്തിന് ഭരണം നടത്താൻ സാധിച്ചു.
ആളുകൾ ഇസ്ലാമിലേക്ക് കൂട്ടത്തോടെ വന്നു.
എല്ലാത്തിനും കാരണമായത് അബൂബക്കർ (റ)
വിന്റെ തെറ്റാത്ത നീരീക്ഷണമായിരുന്നു.
അതെ, അബൂബക്കർ (റ) വാണ് മൂന്നാമത്തെ പ്രതിഭ!!!
തീരുമാനങ്ങൾ എടുക്കുമ്പോൾ...
നമ്മുടെ ജീവിതത്തിൽ പല സന്ദർഭങ്ങളിലും
തീരുമാനങ്ങളെടുക്കേണ്ട സാഹചര്യങ്ങൾ കടന്നു വരും.
നമുക്കും സമൂഹത്തിനും ഉപകരിക്കുന്ന തീരുമാനങ്ങൾ
എടുക്കാൻ പരിശ്രമിക്കണം.
കൂടിയാലോചന നടത്തി, ഖൈറിനു വേണ്ടി പ്രാർത്ഥിച്ചു
നല്ല തീരുമാനങ്ങളിലെത്തുക.
പരലോകത്ത് വിജയം നേടിത്തരുന്ന നല്ല
തീരുമാനങ്ങളിലേക്ക് അല്ലാഹു നമ്മെ നയിക്കട്ടെ....
00 Comments