റബ്ബ്, വാഗ്ദാനം ലംഘിക്കില്ല... .!!!
ജിബ്രീൽ (അ) മുഹമ്മദ് നബി (സ്വ) യോട്
ഒരു പകൽ സമയത്ത് വരും എന്നു അറിയിച്ചിരുന്നു.
പറഞ്ഞ സമയമായിട്ടും അദ്ദേഹം എത്തിയില്ല.
നബി (സ്വ) കയ്യിൽ ഒരു വടിയു ണ്ടായിരുന്നു.
അത് നിലത്തിട്ടുക്കൊണ്ട് അദ്ദേഹം പറഞ്ഞു:
അല്ലാഹുവും അവന്റെ ദൂത ന്മാരും കരാർ ലംഘിക്കുകയില്ല.
പിന്നെ അദ്ദേഹം തിരിഞ്ഞു നോക്കി. അപ്പോഴതാ,
അദ്ദേഹത്തിന്റെ കട്ടിലിനടിയിൽ ഒരു നായക്കുട്ടി.
അദ്ദേഹം ചോദിച്ചു: ആയിശാ, എപ്പോഴാണ്
ഈ നായ ഇവിടെ കയറിയത്.?
അവർ പറഞ്ഞു: അല്ലാഹുവാണ് സത്യം എനിക്കറിയില്ല.
അദ്ദേഹം അതിനെ പുറത്താക്കാൻ കൽപ്പിച്ചു. ജിബ്രിൽ (അ)
വന്നപ്പോൾ നബി (സ്വ) പറഞ്ഞു: താങ്കൾ എനിക്ക്
വാക്ക് നൽകിയതാണല്ലോ. ഞാൻ കാത്തിരുന്നു.
പക്ഷെ, താങ്കൾ വന്നില്ല. ജിബ്രിൽ (അ) പറഞ്ഞു:
താങ്കളുടെ വീട്ടിലുളള നായയാണ് എന്നെ തടഞ്ഞത്.
നായയോ ചിത്രമോ ഉളള വീട്ടിൽ ഞങ്ങൾ പ്രവേശിക്കുകയില്ല.
ജിബ്രിൽ (അ) വരാൻ വൈകിയപ്പോൾ നബി (സ്വ)
ആദ്യം തന്റെ വീട്ടിൽ പരിശോധിക്കുകയാണ്.
അപ്പോഴാണ് നായ കുട്ടിയെ കാണുന്നുതും അതിനെ
പുറത്താക്കാൻ കൽപ്പിക്കുന്നതും. ഈ വിശ്വാസമാണ്
അല്ലാഹുവുമായുളള ഇടപാടുകളിൽ നമുക്ക് വേണ്ടത്.
അവൻ വാഗ്ദാനം ലംഘിക്കുകയില്ലെന്നുളള വിശ്വാസം!!!!
നന്ദി കാണിക്കൂ... .!!!
നിങ്ങൾ നന്ദി കാണിക്കുകയാണെങ്കിൽ ഞാൻ നിങ്ങൾക്ക്
വർദ്ധിപ്പിച്ചു തരും എന്ന് അല്ലാഹു പറയുമ്പോൾ
അത് നിബന്ധനയോടെയുളള ഒരു വാഗ്ദാനമാണെന്ന്
നാം മനസ്സിലാക്കണം. അതിന്റെ തുടക്കം നമ്മുടെ കൈയ്യിലാണ്.
ഒടുക്കം ഒരിക്കലും വാക്ക് ലംഘിക്കാത്ത അല്ലാഹുവിന്റെ കൈയ്യിലും.
നാം അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുമ്പോഴെല്ലാം
അല്ലാഹു അത് വർദ്ധിപ്പിച്ച് തരും. ലംഘിക്കപ്പെടാത്ത വാഗ്ദാനമാണത്.
നന്ദി നാവും കൊണ്ടും അവയവങ്ങൾ കൊണ്ടും ഉണ്ട്.
നാവു കൊണ്ടുളളത് അല്ലാഹുവിനെ സ്തുതിക്കലാണ്.
അവയവങ്ങൾ കൊണ്ടുളളത് ഈ അവയവങ്ങൾ
ഉപയോഗിച്ച് സൽകർമ്മങ്ങൾ ചെയ്യലാണ്.
സമ്പന്നന്റെ നന്ദി സ്വദഖയാണ്.
പണ്ഡിതന്റെ നന്ദി അറിവു പകർന്നു കൊടുക്കലാണ്.
ഭരണാധികാരിയുടെ നന്ദി നീതിയാണ്.
ശക്തന്റെ നന്ദി ദുർബലരെ സഹായിക്കലാണ്.
അല്ലാഹുവിനെ ഓർക്കൂ...!!!
നിങ്ങൾ എന്നെ ഓർക്കു ഞാൻ നിങ്ങളെ ഓർക്കാം
എന്ന് അല്ലാഹു പറയുമ്പോൾ അത് ഉറപ്പായും സംഭവിക്കും
എന്നു വിശ്വാസിക്കുക. നമ്മുടെ മനസ്സിൽ നാം അവനെ
ഓർത്താൽ അവൻ നമ്മെ ഓർക്കും. ജനങ്ങൾക്കിടയിൽ നാം
അവനെ ഓർത്താൽ മലക്കുകൾക്കിടയിൽ അവൻ നമ്മെ ഓർക്കും.
ദിക്ർ അധികവും നാവു കൊണ്ടാണ്.
മറ്റൊരു ദിക്ർ കൂടി ഉണ്ട്. ഒരു തെറ്റ് ചെയ്യാൻ സാഹചര്യം
ഒരുങ്ങുമ്പോൾ അല്ലാഹുവിനെ ഓർത്ത് അതിൽ നിന്നും പിന്മറലാണ് അത്.
അവനോട് പ്രാർത്ഥിക്കൂ.. .!!!
നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം
എന്ന് അല്ലാഹു പറയുമ്പോൾ ഉത്തരം കിട്ടും
എന്ന ഉറപ്പോട് കൂടി പ്രാർത്ഥിക്കുക.
എന്നാൽ ഉത്തരം ലഭിക്കണമെങ്കിൾ പ്രാർത്ഥനയുടെ
മര്യാദകൾ പ്രധാനമാണ്.
പാപമോചനം തേടുക.!!!
അവർ പാപമോചനം നടത്തി കൊണ്ടിരിക്കെ അല്ലാഹു
അവരെ ശിക്ഷിക്കില്ലാ എന്ന് അവൻ പറയുമ്പോൾ
ഇസ്തിഗ്ഫാർ അല്ലാഹുവിന്റെ ഒരു ഗുഹയാണെന്നും
അതിൽ പ്രവേ ശിച്ചവർ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും
ഒഴിവാകും എന്ന് വിശ്വാസിക്കുക.
എന്നാൽ രോഗമോ ദാരിദ്ര്യമോ, ഭയമോ ഒന്നും ശിക്ഷയല്ല,
നബിമാർക്ക് രോഗം വന്നിട്ടുണ്ട്. അയ്യൂബ് നബി (അ) യെ പ്പോലെ,
ദാരിദ്ര്യം ഉണ്ടായിട്ടുണ്ട്. മുഹമ്മദ് നബി (സ്വ) യെപ്പോലെ,
ഭയമുണ്ടായിട്ടുണ്ട്. മൂസാ നബി (അ) യെപ്പോലെ,
പ്രിയരെ, അല്ലാഹു വാഗ്ദാനം ചെയ്തത് നേടിയെടുക്കാൻ
അവൻ നമ്മോട് ആവശ്യപ്പെട്ടത് കഴിവിന്റെ പരമാവധി ചെയ്തു തീർക്കുക,
എങ്കിൽ നമുക്ക് ഇരു ലോകത്തും റബ്ബിന്റെ സഹായവും
അനുഗ്രഹവും ലഭിക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ.
00 Comments