അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

പലിശ ഉപേക്ഷിക്കൂ!!!

പലിശ ഉപേക്ഷിക്കൂ!!!
•┈┈┈┈•✿❁✿•••┈┈┈•

ഒരിക്കൽ നബി (സ്വ) സ്വഹാബിമാരുടെ കൂടെ ഇരിക്കുമ്പോൾ വൻ പാപങ്ങളെക്കുറിച്ച് സംസാരിച്ചു. നിങ്ങൾ ഏഴ് വൻപാപങ്ങളെ വെടിയുക. അല്ലാഹുവിൽ പങ്കുചേർക്കൽ, മാരണം, അന്യായമായ മനുഷ്യവധം, പലിശ, അനാഥരുടെ സ്വത്ത് ഭുജിക്കൽ, യുദ്ധത്തിൽ നിന്നു പിന്തിരിഞ്ഞോടൽ,  പതിവ്രതകളെപ്പറ്റി ദുരാരോപണം നടത്തൽ.ഇവയാണ് ഏഴ് വൻപാപങ്ങൾ !!!

ഒരിക്കൽ അദ്ദേഹം പലിശയെക്കുറിച്ച് ഇപ്രകാരം പറഞ്ഞു; പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും രണ്ടു സാക്ഷികളെയും അല്ലാഹു ശപിച്ചിരിക്കുന്നു. അവരെല്ലാവരും അതിൽ തുല്ല്യരാണ്.

പലിശയും മുസ്ലിം സമൂഹത്തിലെ ചിലരും. 
➰◾️➰

എത്ര ഗൌരവമായ താക്കീതുകളാണ് പലിശയുടെ വിഷയത്തിൽ നബി (സ്വ) നൽകിയത്. എന്നിട്ടും മുസ്ലിം സമൂഹത്തിലെ പലരും വളരെ നിസാരമായിട്ടാണ് പലിശയെ  സമീപിക്കുന്നത്. വീട് നിർമ്മിക്കാൻ, വാഹനം സ്വന്തമാക്കാൻ, വിദ്യാഭ്യാസ ആവശ്യത്തിന്, ദുനിയാവിലെ സുഖങ്ങൾക്കും സൌകര്യങ്ങൾക്കും വേണ്ടി.....പലിശക്ക് പണം വാങ്ങുന്നവർ, തന്റെ സമ്പാദ്യം ബാങ്കിൽ നിക്ഷേപിച്ചോ പാവപ്പെട്ടവർക്ക് പലിശക്ക് നൽകിയോ അവിഹിതമായി പണം സമ്പാദിക്കുന്നവർ ഇന്ന് ധാരാളമുണ്ട്.

സലഫുകൾ
➰◾️➰

സലഫുകളായ ആളുകൾ പലിശ ഉണ്ടോ എന്നു സംശയമുളള  കാര്യങ്ങളിൽ നിന്നു പോലും വിട്ടു നിന്നിരുന്നു. അബൂഹനീഫ (റഹി) പതിവായി തന്റെ ഒരു കൂട്ടുകാരന്റെ വീടിന്റെ തണലിൽ ഇരിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഈ കൂട്ടുകാരൻ അദ്ദേഹത്തോട് കുറച്ചു ദിവസത്തെ അവധി പറഞ്ഞു പണം കടം വാങ്ങി. അവധി എത്തിയപ്പോൾ  ഇമാം അബൂഹനീഫ കൂട്ടുകാരന്റെ വീട്ടിലെത്തി വാതിലിൽ മുട്ടി. പിന്നെ ദൂരെപ്പോയി വെയിലത്തു നിന്നു. കൂട്ടുകാരൻ ചോദിച്ചു. എന്താണ് മാറി നിൽക്കുന്നത്? അദ്ദേഹം പറഞ്ഞു:  വീടിന്റെ തണലിൽ ഇരുന്നാൽ ഞാൻ തന്ന കടത്തിനുളള പലിശയായി പോകുമോ എന്നു ഭയക്കുന്നു. വീട്ടുകാരൻ ചോദിച്ചു താങ്കൾ മുമ്പ് എന്റെ വീട്ടിൽ ഇരുന്നിട്ടുണ്ടല്ലോ? ഇമാം അബൂഹനീഫ പറഞ്ഞു; അന്നു നമ്മൾ തമ്മിൽ ഇങ്ങനെ ഒരു ഇടപാടില്ലായിരുന്നുവല്ലോ. ഹറാം കഴിച്ചു വളർന്ന മാംസം നരകത്തിന് അവകാശപ്പെട്ടതാണ് എന്ന നബി (സ്വ) യുടെ അദ്ധ്യാപനം അവരെ ഭയപ്പെടുത്തിയിരുന്നു.

ഇമാം മാലിക് (റ) പറയുന്നു: അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു, കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയേക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല  (കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകനും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല, എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും 
യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.)

പലിശ നിഷിദ്ധമാക്കാനുളള കാരണങ്ങൾ
➰◾️➰

ഒന്ന്:- അന്യായമായ സമ്പത്താണ്. 
〰️🔶〰️

ഇസ്ലാം പണം സമ്പാദിക്കാൻ അനുവദിച്ച വഴികളുണ്ട്. കച്ചവടം, ജോലി, അനന്തര സ്വത്ത്, സമ്മാനം, നിധി.  ഈ അഞ്ചു വഴികളിലൂടെയാണ് ഒരു മുസ്ലിം ധനം സമ്പാദിക്കേണ്ടത്.  ഇതല്ലാത്ത വഴികളിലൂടെയുളള തെല്ലാം നിഷിദ്ധമാണ്. ഈ അഞ്ചു മേഖലകളിലും ഇസ്ലാം കൃത്യമായി നിയമങ്ങളും നിർദേശങ്ങളും പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ പലിശ ഈ അഞ്ചുമാർഗത്തിൽ ഒന്നല്ല എന്നു മനസ്സിലാക്കാം. 

രണ്ട് :- നല്ല സമ്പാദ്യത്തിൽ നിന്ന് മനുഷ്യനെ തടയുന്നു. 
〰️🔶〰️

അനുവദനീയമായ മാർഗത്തിൽ സമ്പാദിക്കുന്നതിൽ  നിന്ന് പലിശ മനുഷ്യനെ തടയുന്നു. എളുപ്പം സമ്പാദിക്കാം എന്നതിനാൽ ആളുകൾ ഈ മാർഗം കൂടുതൽ അവലംബിക്കുന്നു. അവസാനം സമൂഹം രണ്ടു വിഭാഗമായി മാറുന്നു, അന്യായമായി സമ്പാദിക്കുന്ന സമ്പന്നരുടെ ഒരു വിഭാഗം. മതമനുസരിച്ചു ജീവിക്കുന്ന ദരിദ്രരുടെ ഒരു വിഭാഗം. 

മൂന്ന്:- നന്മ മുറിഞ്ഞു പോകാൻ പലിശ കാരണമാകുന്നു.
〰️🔶〰️

അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ച് പരസ്പരം  കടം കൊടുക്കുന്നത് പലിശ കാരണം നിലച്ചു പോകുന്നുണ്ട്. എന്തിന് ഞാൻ കടം കൊടുക്കണം,എനിക്ക് എന്റെ പണം പലിശക്ക് നൽകിയാൽ ലാഭമല്ലേ ലഭിക്കുക എന്ന ചിന്ത മനുഷ്യനെ പിടികൂടും.  മിക്കവാറും കടം കൊടുക്കുന്നവൻ സമ്പന്നനും കടം വാങ്ങുന്നവൻ ദരിദ്രരനും ആയിരിക്കും. പലിശ കാരണം സമ്പന്നന്റെ സമ്പത്തും ദരിദ്രന്റെ ദാരിദ്ര്യവുമാണ് വർദ്ധിക്കുക. 
ഇതിനെല്ലാം ഉപരി പലിശ നിഷിദ്ധമാണ് എന്നത് ഖുർആൻ കൊണ്ടും ഹദീസു കൊണ്ടും സ്ഥിരപ്പെട്ടതാണ്. ഒരു കാര്യം നിഷിദ്ധമാകുന്നതിന്റെ യുക്തി നമുക്ക് അറിയുമെങ്കിലും ഇല്ലെങ്കിലും അതിനെ നാം അകറ്റി നിർത്തേണ്ടതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ....
✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി. 
19/12/2022

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ