സ്വഹാബികളുടെ സഹചാരികൾ...
*════⌂⋖lllll⋗⌂════*
ഒരു സ്നേഹിതൻ ഒരിക്കൽ ദഅവാ സെന്ററിന്റെ പടി കയറി വന്നത് ഓർക്കുകയാണ്. അദ്ദേഹം അന്നു സംസാരിച്ചത് ഉമർ മൌലവിയുടെ ഓർമകളുടെ തീരത്ത് എന്ന ഗ്രന്ഥത്തെക്കുറിച്ചാണ്. വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു പോയ ഉമർ മൌലവി (റഹി) യുടെ പുസ്തകം ഇന്നും ആളുകൾ വായിക്കുന്നു. അദ്ദേഹത്തിന്റെ കബറിലേക്ക് നന്മകൾ എത്തിക്കൊണ്ടിരിക്കുന്നു. അതു പോലെ ഒരു അടയാളം തനിക്കും വേണം എന്നദ്ദേഹം ആഗ്രഹിച്ചു.
ആ ചർച്ചകൾ അവസാനം എത്തിച്ചേർന്നത് താബിഉകളെക്കുറിച്ചുളള ഒരു ഗ്രന്ഥം രചിക്കുക എന്നതിലാണ്.നബിമാരും സ്വഹാബികളുമെല്ലാം പലർക്കും പരിചിതരാണ്. എന്നാൽ താബിഉകളെക്കുറിച്ചുളള അറിവ് പലർക്കുമില്ല... അവരിൽ കുറച്ചു പേരെയെങ്കിലും ജനങ്ങൾ അറിയണം. ആ മഹാന്മാരെ സാധാ രണക്കാർ വരെ വായിച്ചറിയണം. മലയാളത്തിൽ ഇത്തരം ഒരു ഗ്രന്ഥം ഇതുവരെ ഇല്ല എന്നതാണ് അറിവ്...
ഇങ്ങനെ ഒരു പുസ്തകം പുറത്തിറക്കാൻ പലരെയും ഞങ്ങൾ സമീപിച്ചു. ഏറ്റെടുത്ത പലർക്കും പൂർത്തീകരിക്കാൻ കഴിയാതെ പോയി. അല്ലാഹു അവർക്കെല്ലാം അർഹമായ പ്രതിഫലം നൽകട്ടെ... ഒടുവിൽ ആ മഹാ ദൌത്യം ബഹുമാന്യ പണ്ഡിതൻ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി ഏറ്റെടുത്തു. ഏറെ തിരക്കുകൾക്കിടയിലും മൌലവി തന്റെ ജോലി ഭംഗിയാക്കി. രാവുകളും പകലുകളും അദ്ദേഹം ഈ ഗ്രന്ഥത്തിന് വേണ്ടി മാറ്റി വെച്ചു. അല്ലാഹു അദ്ദേഹത്തിനും കുടുംബത്തിനും അർഹമായ പ്രതിഫലം നൽകട്ടെ...
പുസ്തകം പുറത്തിറങ്ങുകയാണ് എന്ന പോസ്റ്റർ ഇന്നു കണ്ടപ്പോൾ ധാരാളം മുഖങ്ങൾ മനസ്സിലേക്ക് ഓടി എത്തിയിട്ടുണ്ട്. അല്ലാഹു എല്ലാവർക്കും അർഹമായ പ്രതിഫലം നൽകട്ടെ...പരിശോധനക്ക് വേണ്ടി സമയം മാറ്റി വെച്ചവർ, പുസ്തകത്തിന്റെ കെട്ടും മട്ടും ഭംഗിയാക്കിയവർ, എല്ലാം സഫലമായിരിക്കുന്നു... അൽഹംദുലില്ലാഹ്..!!!!
1500 പേജുകൾ, നൂറിലധികം താബിഉകളുടെ വിശാലമായ ചരിത്രങ്ങൾ..ജീവിതത്തെ സ്വാധീനിക്കുന്നതും പ്രവർത്തി പഥത്തിൽ കൊണ്ടു വരാൻ സഹായിക്കുന്നതുമായ അത്ഭുകരമായ ചരിത്ര സംഭവങ്ങൾ ഇനി മലയാളികളുടെ കൈകളിലേക്ക് എത്തുകയാണ്.വായിക്കേണ്ടത് നമ്മളാണ്. ഈ പുസ്തകം വായിച്ച ഒരു വ്യക്തി എന്ന നിലയിൽ ഉറപ്പു പറയാം, നമ്മുടെ വായന വെറുതെയാകില്ല....
മലയാളികൾക്ക് എന്നും നല്ല വായനക്ക് അവസരമൊരുക്കുന്ന വിസ്ഡം ബുക്സാണ് ഈ ഗ്രന്ഥം പുറത്തിറക്കുന്നത്. ഫെബ്രുവരി 12 ന് കോഴിക്കോട് വെച്ചു നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോൺഫറൻസിൽ വെച്ച് ഈ മഹൽ ഗ്രന്ഥം പ്രകാശിതമാവും. ഇൻഷാ അളളാഹ്... സമ്മേളന നഗരിയിൽ വെച്ച് തന്നെ പുസ്തകം സ്വന്തമാക്കാൻ ശ്രമിക്കണം. വായിക്കണം. താബിഉകളെ പഠിക്കണം, പാഠമുൾക്കൊളളണം. അല്ലാഹു അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ സമീർ മുണ്ടേരി
00 Comments