“മാനവ രക്ഷക്ക് ദൈവിക ദർശനം.”
════⌂⋖lllll⋗⌂════
ഈ കുറിപ്പ് നിങ്ങൾ വായിക്കണം. ഇത് നിങ്ങൾക്കുളളതാണ്. നിങ്ങൾക്കു പരിചയമുളള, നിങ്ങളെ പരിചയമുളള ചിലർ ഏറെ സ്നേഹത്തോടെ നിങ്ങൾക്കു നേരിട്ടോ സോഷ്യൽ മീഡിയ വഴിയോ തരുന്ന ഒരു സമ്മാനമാണിത്. ഈ സന്ദേശം നിങ്ങളെ അറിയിക്കുക എന്നത് അവരുടെ നിർബന്ധ ബാധ്യതയായിരുന്നു. ആ ദൌത്യം അവരിതാ നിർവഹിച്ചിരിക്കുന്നു....
*എന്തിന് നിങ്ങളിത് വായിക്കണം?*
നമ്മുടെ ചുറ്റുപാട് നമ്മെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. തിന്മകൾ വ്യാപകമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ കുട്ടികൾ വഴി തെറ്റുന്നു. മദ്യവും മയക്കു മരുന്നും നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്നു, മാതാപിതാക്കളെ അവഗണിക്കുന്ന, പരിഗണിക്കാത്ത മക്കളാണ് വളർന്നു വരുന്നത്. സ്ത്രീകൾ ബസ്സിലും ഓഫിസുകളിലും, എന്തിന് സ്വന്തം വീടുകളിൽ പോലും സുരക്ഷിതരല്ല...കുടുംബ ജീവിതത്തിലും വ്യക്തി ജീവിതത്തിലും സമാധാനവും സന്തോഷവും കണ്ടെത്താൻ കഴിയുന്നില്ല.എന്നും പ്രശ്നങ്ങളും പ്രയാസങ്ങളും പരീക്ഷണങ്ങളുമാണ്...എന്താണ് പരിഹാരം?
സമീപത്തുളള മരണം...
════ ⋆ lllllll ⋆ ════
ഈ ലോകത്ത് നമുക്ക് അനന്തമായി ജീവിക്കാൻ സാധ്യമല്ലെന്ന യാഥാർത്ഥ്യം നമുക്കറിയാം. നാം പ്രതീക്ഷിക്കാതെ, ക്ഷണിക്കാതെ നമ്മുടെ ജീവിതത്തിലേക്ക് വരുന്ന ഒരു അഥിതിയുണ്ട്. മരണം!!!.പക്ഷെ, നമ്മിൽ പലരും മരണത്തെ മറന്നു ഇഹലോകത്തിന് പിറകെ ഓടിക്കൊണ്ടിരിക്കുകയാണ്. എന്തിനാണ് നമ്മുടെ ജീവിതം എന്നോ ഈ ലോകത്തു നമ്മുടെ ദൌത്യമെന്താണ് എന്നോ അറിയാതെയാണ് പലരും ജീവിക്കുന്നത്.
ജീവിത ലക്ഷ്യം...
════ ⋆ lllllll ⋆ ════
നമുക്ക് ഈ ലോകത്ത് ജീവിക്കാൻ നിയമങ്ങൾ ആവശ്യമല്ലേ?നിയമങ്ങളും നിയമ പാലകരുമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ. എത്ര മാത്രം അപകടം നിറഞ്ഞതായിരിക്കും അത്, അല്ലേ?എന്നാൽ മനുഷ്യന്റെ ബുദ്ധി കൊണ്ട് നന്മയും തിന്മയും കണ്ടെത്താൻ കഴിയുമോ? ഇത് വായിക്കുന്ന താങ്കൾക്ക് നന്മയായി തോന്നുന്നഒരു കാര്യം ചിലപ്പോൾ താങ്കളുടെ അയൽവാസിക്ക് നന്മയായി തോന്നണം എന്നില്ല. ആരാണ് നമുക്ക് നന്മയും തിന്മയും പഠിപ്പിച്ചു തരിക? ഇവിടെയാണ് മതങ്ങളും പ്രവാചകന്മാരുമെല്ലാം കടന്നു വരുന്നത്. അവരെല്ലാം ഏറ്റവും പ്രധാനമായും പഠിപ്പിച്ചത് “മനുഷ്യരെ, നിങ്ങൾ ആരാധിക്കേണ്ടത് നിങ്ങളെയും നിങ്ങൾക്ക് മുമ്പുളളവരെയും സൃഷ്ടിച്ച പടച്ച തമ്പുരാനെയാണ്.” എന്ന സന്ദേശമാണ്. ഇതാണ് ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം. അവൻ നമ്മെ സൃഷ്ടിച്ചത് അവനെ ആരാധിക്കാൻ വേണ്ടിയാണ്. അവനിൽ യാതൊരാളെയും പങ്കുചേർക്കാനും പാടില്ല...
*ഇസ്ലാം, ദൈവിക മതം.*
════ ⋆ lllllll ⋆ ════
ഇസ്ലാം മാനവരാശിയുടെ മതമാണ്. ക്വുർആൻ മാനവ സമൂഹത്തിനുളള ഗ്രന്ഥമാണ്. ഇസ്ലാമിലെ നിയമങ്ങൾ മനുഷ്യരുടെ നന്മക്കുളളതാണ്. അബദ്ധങ്ങളില്ലാത്ത, വൈരുദ്ധ്യങ്ങൾ കണ്ടെത്താൻ കഴിയാത്ത നിയമങ്ങളാണ് ഇസ്ലാം പഠിപ്പിക്കുന്നത്. കാരണം ഇത് ഉപരിലോകത്തു നിന്ന് സ്രഷ്ടാവ് നമുക്കു വേണ്ടി അവതരിപ്പിച്ചതാണ്. ഇസ്ലാം നന്മയാണ് എന്നു പഠിപ്പിച്ച കാര്യം തിന്മയാണ് എന്നു പറയുവാനോ ഇസ്ലാം തിന്മയാണ് എന്നു പഠിപ്പിച്ചത് നന്മയാണ് എന്നു പറയുവാനോ ഒരു മനുഷ്യനും സാധ്യമല്ല. കാരണം ഇത് മനുഷ്യരുടെ മോക്ഷത്തിനു വേണ്ടിയുളള സ്രഷ്ടാവിന്റെ സന്ദേശമാണ്.ഈ സന്ദേശം നമ്മുടെ നാട്ടുകാരോട് പറയാനും അവരെ കേൾപ്പിക്കാനും വേണ്ടി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻസംസ്ഥാന സമിതി സംഘടിപ്പിക്കുന്ന മഹത്തായ സമ്മേളനംഈ വരുന്ന ഫെബ്രുവരി 12 ഞായർ വൈകിട്ട് 4.15 മുതൽ കോഴിക്കോട് കടപ്പുറത്തു വെച്ചു നടക്കുകയാണ്. മാനവ മോക്ഷത്തിന് ദൈവിക ദർശനം എന്ന പ്രമേയമാണ് സമ്മേളനം ഉയർത്തിപ്പിടിക്കുന്നത്.കാലിക പ്രസക്തമായ ധാരാളം വിഷയങ്ങളിൽ പ്രമുഖരായ പണ്ഡിതന്മാർ സംസാരിക്കുന്ന ഈ സമ്മേളനത്തിലേക്ക് താങ്കൾ വരിക, കുടുംബത്തെയും പരിചയക്കാരെയും കൂടെ കൂട്ടുക.അല്ലാഹു അനുഗ്രഹിക്കട്ടെ...
✍️✍️✍️✍️
സ്നേഹത്തോടെ
സമീർ മുണ്ടേരി..
10/02/2023
00 Comments