അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

അമാനത്ത് പാലിക്കാറുണ്ടോ?

അമാനത്ത് പാലിക്കാറുണ്ടോ?

പത്തു മണിക്ക് എല്ലാവരും മീറ്റിംഗ് ഹാളിൽ എത്തുക. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിലെ മെസേജാണ്. എല്ലാവരും കൃത്യസമയത്ത് മീറ്റിംഗിന് വന്നു.. വരാൻ പോകുന്ന മാസങ്ങളിലെ പ്രബോധന പ്രവ൪ത്തനങ്ങളും കഴിഞ്ഞ മാസങ്ങളിൽ സംഭവിച്ച കാര്യങ്ങളും സൂക്ഷ്മ പരിശോധന നടത്തി. സ്ഥാപനത്തിലെ മുദീ൪ പറഞ്ഞു.. ഇനി വല്ലതും പറയാനുണ്ടോ....?

സ്നേഹിത൪ ആവേശത്തോടെ പല കാര്യങ്ങളും ഉന്നയിച്ചു. സെക്രട്ടറി അതെല്ലാം എഴുതി വെക്കുന്നുണ്ട്. അപ്പോഴാണ് ഒരാൾ ആ ആവശ്യം ഉന്നയിക്കുന്നത് ശൈഖ്, ഓഫീസി ലെ വൈഫൈ സ്പീഡ് പോരാ. എല്ലാവരും അതിനെ പിന്താങ്ങി, സ്പീഡ് വ൪ദ്ധിപ്പിക്കണം. ഐ. ടി. വിംഗിലെ ജോലിക്കാരോട് വൈഫൈയുടെ സ്പീഡ് വ൪ദ്ധിപ്പിക്കാ നുളള വഴികൾ അദ്ദേഹം  അന്വേഷിച്ചു. വേണ്ടത് ചെയ്യണം എന്ന് നി൪ദേശിച്ചു. കൂടെ അദ്ദേഹം ചോദിച്ചു; നമ്മുടെ ഓഫിസിലെ ഇന്റർ നെറ്റ്  വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ടോ? ഇത് ദഅവാ പ്രവ൪ത്തനങ്ങൾക്കുളളതാണ്. എന്റെ ഫോണിൽ ഞാനിത് വരെ ഇവിടെ നിന്നുളള വൈഫൈ കണക്ട് ചെയ്തിട്ടില്ല. ഇതൊരു അമാന ത്താണ്. എല്ലാവരും ശ്രദ്ധിക്കണം...

സുബ്ഹാനല്ലാഹ്!!!! എത്ര മാത്രം സൂക്ഷ്മതയാണ് അദ്ദേഹം പാലിക്കുന്നത്..? അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ...

എന്താണ് അമാനത്ത്?

════ lllllll ════

അമാനത്ത് എന്നാല്‍ വിശ്വസ്തത എന്നാണ് വാക്കര്‍ഥം. ഒരാള്‍ മറ്റൊരാളെ വിശ്വാസപൂര്‍വ്വം ഏല്‍പിക്കുകയും, ആ ആള്‍ ഏറ്റെടുക്കുകയും ചെയ്ത എല്ലാ കാര്യങ്ങ ള്‍ക്കും,  വസ്തുക്കള്‍ക്കും അമാനത്ത് എന്ന് പറയാം. അമാനത്ത് പലരും ശ്രദ്ധിക്കാത്ത വിഷയമാണ്. നബി (സ്വ) പറഞ്ഞു: നിങ്ങളുടെ ദീനില്‍ ആദ്യമായി നിങ്ങള്‍  നഷ്ടപ്പെടു ത്തുന്നത് അമാനത്തായിരിക്കും. അതില്‍ അവസാനത്തേത് നമസ്കാരവുമായിരിക്കും. (ഹദീസ്)

വിശ്വാസികൾ അമാനത്ത് കാത്ത് സൂക്ഷിക്കും

════ lllllll ════

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞുകൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്.  (അല്‍അന്‍ഫാൽ)

തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവരുമത്രേ ആ വിജയം പ്രാപിച്ചവരായ വിശ്വാസികള്‍.(മുഅ്മിനൂന്‍)   

നബി (സ്വ) പറഞ്ഞു; മുനാഫിക്വിന്റെ അടയാളം മൂന്നെണ്ണമാകുന്നു. അവന്‍ സംസാരിച്ചാല്‍ കളവ് പറയും. കരാര്‍ ചെയ്താല്‍ ലംഘിക്കും. വിശ്വസിച്ചേല്‍പിക്കപ്പെട്ടാല്‍ വഞ്ചിക്കും. (ബുഖാരി)

നമ്മൾ അമാനത്ത് സൂക്ഷിക്കുന്നവരാണോ?

════ lllllll ════

ഒരാൾ നമ്മോട് പറഞ്ഞ രഹസ്യം അമാനത്താണ്‌. അത് മറ്റുളളവരിലേക്ക് പ്രചരിപ്പിക്കുന്നത്‌ വഞ്ചനയാണ്‌. അധികാരവും ജോലിയുമെല്ലാം അമാനത്താണ്. ലഭിച്ച അധികാര ത്തോടും ജോലിയോടുമുളള അമാനത്തു പാലിക്കാൻ നാം തയ്യാറാവണം. ജോലിക്ക് കൃത്യ സമയത്ത് എത്തുക, ജോലി സമയം കഴിയുന്നതു വരെ ഏൽപ്പിക്കപ്പെട്ട ജോലി ചെയ്യുക, ജോലി സമയത്തിനിടയിൽ നമ്മുടെ മേലധികാരികളുടെ അനുവാദമില്ലതെ പുറത്തു പോകാതിരിക്കുക, മറ്റു ജോലികളിൽ ഏർപ്പെടാതിരിക്കുക ഇതെല്ലാം  നാം ശ്രദ്ധി ക്കേണ്ട കാര്യങ്ങളാണ്.

ഞാനതു ചെയ്യാം, ഞാൻ അങ്ങോട്ട് എത്തിക്കോളാം, പത്തു മിനുട്ട്  കൊണ്ടു വരാം. നീ കാത്തു നിന്നോളൂ, ഞാൻ എത്താം എന്നെല്ലാം പറയുകയും ശേഷം  ആ വാക്കുകൾ പാലിക്കാതിരിക്കുകയും ചെയ്യുന്ന എത്രയോ ആളുകൾ നമ്മുടെ ഇടയിലുണ്ട്. ഇതൊന്നും ഒരു വിശ്വാസിക്ക് ചേർന്നതല്ല.. വിശ്വസ്തത ഏറ്റവും കൂടുതല്‍ പ്രകടമാവേണ്ടത് മനുഷ്യര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ്. അവയില്‍ കൃത്രിമം കാണിക്കുന്നത് കൊടിയ അപരാധമാണ്. പണം കടമായി വാങ്ങി തിരിച്ചു കൊടുക്കാം എന്നു പറഞ്ഞ തിയ്യ തിക്ക് കൊടുക്കാതിരിക്കുകയും പിന്നെ വിളിക്കുമ്പോൾ ഫോൺ എടുക്കാതിരിക്കുകയും പണം നൽകേണ്ട വ്യക്തിയെ കാണുമ്പോൾ മാറി നടക്കുകയും ചെയ്യുന്നവരെല്ലാം മനുഷ്യരു ടെ ഇടയിലുണ്ട്. എത്ര മാത്രം വലിയ അക്രമമാണ് ഈ ആളുകൾ  ചെയ്യുന്നത്?

വിജയികളായ വിശ്വാസികളുടെ സ്വഭാവഗുണങ്ങള്‍  വിശുദ്ധ ഖു൪ആന്‍ എണ്ണിപ്പറഞ്ഞതില്‍ ഒന്ന്, അവ൪ അമാനത്തിന്റെ പരിപാലകരും പരിരക്ഷകരുമാണെന്നാണ്. നബി (സ്വ) പ്രസംഗിക്കുമ്പോഴെല്ലാം ഇപ്രകാരം പറയുമായിരുന്നു: അമാനത്തില്ലാത്തവര്‍ക്ക് ഈമാനില്ല. കരാര്‍ പാലനമില്ലാത്തവര്‍ക്ക്  ദീനുമില്ല. (അഹ്മദ്,   അല്‍ബാനി സ്വഹീഹെ ന്ന് വിശേഷിപ്പിച്ചു). അമാനത്ത് പാലിക്കുന്നവരാവുക, പരലോകത്തെ വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നവരുമാവുക. അല്ലാഹു അനുഗ്രഹിക്കട്ടെ...

സ്നേഹപൂർവ്വം സമീർ മുണ്ടേരി

17/02/2023

 

പോസ്റ്റ് ഷെയർ ചെയ്യൂ

01 Comments

  • comments

    Iqubal , 17 Feb 2023

    if the company allowed wify then wt a that. also if they are giving username and password given then who's fault

കമന്റ് ചെയ്യൂ