അവരുടെ പ്രായം എഴുപതിനു മുകളിൽ...
•┈┈•✿✿•┈┈•
ഇത് ഖദീജ ഉമ്മയുടെ സർട്ടിഫിക്കറ്റാണ്. എന്റെ ഓൺലൈൻ അകാഡമിയിലെ ഏറ്റവും പ്രായം ചെന്ന പഠിതാവ് (എന്റെ അറിവിൽ).150 ൽ 140 മാർക്ക്!!! പഠന വിഷയങ്ങൾ, തൌഹീദും ഫിഖ്ഹും ഹദീസും. തമിഴാണ് പ്രധാന ഭാഷ, മലയാളം എഴുതാൻ അറിയില്ല, ഓൺലൈനിൽ നടക്കുന്ന എല്ലാ ക്ലാസുകളും കേൾക്കുന്നു. മറ്റു ധാരാളം ക്ലാസുകളിലും അവർ പങ്കെടുക്കുന്നുണ്ട്. ഓരോ ക്ലാസുകൾ കഴിയുമ്പോഴും ലഭിച്ച അറിവുകളെക്കുറിച്ചുളള അവരുടെ മെസേജ് വരാറുണ്ട്. അവയോട് നീതി പുലർത്താൻ പലപ്പോഴും സാധിക്കാറില്ല. എന്റെ പോരായ്മയാണ്. ടെക്നോളജിയും സൌകര്യങ്ങളും ഉപയോഗപ്പെടുത്താൻ പോലും അറിയാത്ത വ്യക്തിയാണ് അവർ, അയൽവാസിയായ കുട്ടിയെ വിളിച്ചാണ്പ ലപ്പോഴും ക്ലാസുകൾ കേൾക്കാൻ അവർ ശ്രമിക്കാറ്... സുബ്ഹാനല്ലാഹ്.... അല്ലാഹു ഉമ്മാക്ക് എല്ലാ നന്മകളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നാം എവിടെ?
•┈┈•✿✿•┈┈•
ഏറ്റവും നല്ല ഫോണും ഇന്റർ നെറ്റ് സൌകര്യവും നമുക്കുണ്ടായിട്ടും നല്ലത് കേൾക്കാനും പഠിക്കാനും ധാരാളം അവസരങ്ങൾ ലഭ്യമായിട്ടും നമ്മിൽ പലരും അതിന് മുതിരുന്നില്ല എന്നത് സത്യമാണ്. കണ്ട കാഴ്ച്ചകളെക്കുറിച്ചും കേട്ട കേൾവികളെക്കുറിച്ചും നാളെ പരലോകത്ത് വിചാരണയുണ്ട് എന്നത് പലരും മറന്നു പോകുന്നു. വാട്സാപ്പുകളിലെ ക്ലാസ് ഗ്രൂപ്പുകളിലും ഫെയ്സ് ബുക്ക് പേജിലും ആവശ്യമുളളതും ഇല്ലാത്തതും എഴുതാനും പറയാനും നമുക്ക് സമയമുണ്ട്. പക്ഷെ, മത പഠനത്തിന് നമ്മിൽ പലരും സമയം കണ്ടെത്തുന്നില്ല...
എന്നും അവസരങ്ങൾ ലഭിക്കില്ല...
•┈┈•✿✿•┈┈•
ഇന്നലെകളിൽ നമുക്ക് മാതൃക കാണിച്ചവരെല്ലാം ഏറെ പ്രയാസങ്ങൾ സഹിച്ചാണ് മതം പഠിച്ചതും പ്രചരിപ്പിച്ചതും. സൌകര്യങ്ങൾ അവർക്ക് വളരെ കുറവായിരുന്നു.എന്നിട്ടും അവർ പഠിച്ചു. ആ അറിവുകൾ നമുക്ക് കൈമാറി. അത് അടുത്ത തലമുറക്ക് കൈമാറേണ്ടത് നമ്മളാണ്. നമുക്കിന്നുളള സൌകര്യം എപ്പോഴാണ് നഷ്ടമാവുക എന്നൊന്നും പറയാൻ സാധ്യമല്ല. ആരോഗ്യവും സമ്പത്തുമെല്ലാം റബ്ബിന്റെ അനുഗ്രഹങ്ങളാണ്. ഇതെല്ലാം റബ്ബ് തിരിച്ചെടുത്താൽ പിന്നെ നമ്മുടെ അവസ്ഥ എന്താണ്? നമ്മുടെ പ്രതീക്ഷ നബി (സ്വ) യുടെ വാക്കുകളിലാണ്. നബി (സ്വ) പറഞ്ഞു; ഒരാൾ രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്യുമ്പോൾ ആരോഗ്യവാനായിരിക്കെ, നാട്ടിൽ താമസിക്കുന്ന അവസ്ഥയിൽ ചെയ്യുന്ന അതേ കർമ്മങ്ങളുടെ പ്രതിഫലം രേഖപ്പെടുത്തപ്പെടുന്നതാണ്. (ബുഖാരി)
പ്രിയപ്പെട്ടവരെ, മതപഠനം തുടരുക, എന്നും നമുക്ക് പ്രതിഫലം നേടുന്ന സാഹചര്യം ഒരുക്കി വെക്കുക... മത പഠനത്തിന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളെ സ്വാഗതം ചെയ്യുന്നു. സുഫറാഉൽ ഇസ്ലാം ഓൺലൈൻ അകാഡമി...
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/C3J8oE889fCC8qgK6wXzmI
✍️✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി
Director, Sufaraul Islam Online Academy
Quran class with malayalam meaning
Shareena shanooj , 22 Feb 2023
I want to study