മയക്കുമരുന്നു മണക്കുന്ന ഇരുട്ടു മുറിയിൽ നിന്നും....!!!
പുതു മണ്ണിന്റെ മണം മാറാത്ത കബറിന് സമീപത്തു കൂടി നബി (സ്വ) സ്വഹാബികളുടെ കൂടെ നടക്കുകയാണ്. അപ്പോഴാണ് നബി (സ്വ) അവരോട് പറഞ്ഞത്; അല്ലയോ സ്വഹാബത്തെ, ഈ കബറി ൽ കിടക്കുന്ന വ്യക്തി ഇപ്പോൾ ചിന്തിക്കുന്നത്, നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വളരെ നിസാരമായി കണുന്ന ഏതെങ്കിലും ഒരു രണ്ട് റകഅത്തെങ്കിലും നിർവഹിച്ചിരുന്നെങ്കിൽ എന്നാണ്. കബറിലുളള വ്യക്തിക്ക് ഇനി കർമ്മങ്ങൾ അനുഷ്ഠിക്കാൻ സാധ്യമല്ല, എന്നിട്ടും നബി (സ്വ) അത് സ്വഹാബികളെ ഓർമ്മപ്പെടുത്തിയത് ജീവിതത്തിൽ നന്മകൾ ചെയ്യാൻ ലഭിക്കുന്ന അവസരങ്ങളെ നഷ്ടമാക്കരുത് എന്ന മഹത്തായ അദ്ധ്യാപനമാണ്.
എപ്പോൾ അവസാനിക്കും എന്നറിയാത്ത ജീവിതമാണ് നമ്മുടെത്. രോഗികൾക്ക് മുമ്പേ ആരോഗ്യവാൻ, വാർദ്ധക്യം ബാധിച്ച് മരണം കാത്തു കിടക്കുന്നവർക്കേ മുമ്പേ യുവാക്കൾ... അതെ, മരണത്തിന് പ്രായമോ ശക്തിയോ ഒന്നും നോട്ടമില്ല. നമ്മുടെ അവധിയെത്തിയാൽ മരണം നമ്മെയും തേടി വരും. ഓടിയൊളിക്കാനോ മരിക്കാനില്ലെന്നു പറയാനോ സാധ്യമല്ല, മരണം നമ്മെ പിടികൂടുക തന്നെ ചെയ്യും...
അവസരങ്ങളെ ഉപയോഗിക്കൂക.
നന്മ ചെയ്യാൻ ഒത്തിരി അവസരങ്ങൾ നമ്മുടെ മുമ്പിലുണ്ട്. കണ്ണു തുറന്നു നോക്കിയാൽ മതി. നമുക്കേറ്റവും പ്രതിഫലവും സമൂഹത്തിനേറെ പ്രയോജനവും ചെയ്യുന്ന പ്രവർത്തികൾ കണ്ടെത്തി സാധിക്കുന്നയത്ര ചെയ്തു വേണം ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ. നന്മയുടെ വാതിലുകൾ അന്വേഷിക്കുന്നവർക്ക് ഒരു അവസരത്തെ ഓർമ്മപ്പെടുത്താനാണീ വരികൾ...
വിസ്ഡം സ്റ്റുഡൻസ്...
കേരളത്തിൽ അനവധി വിദ്യാർത്ഥി കൂട്ടായ്മകളുണ്ട്. അവർക്കെല്ലാം ലക്ഷ്യങ്ങളും താൽപര്യങ്ങളുമുണ്ട്. എന്നാൽ വിസ്ഡം സ്റ്റുഡന്റസ് വിദ്യാർത്ഥി സമൂഹത്തിന്റെ മനസ്സിനോട് സംവദിക്കുന്ന ഒരു കൊച്ചു സംഘമാണ്. മക്കളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും ആശങ്കപ്പെടുന്ന രക്ഷിതാക്കളുടെ പ്രതീക്ഷയാണ് വിസ്ഡം സ്റ്റുഡൻസ് എന്ന വിദ്യാർത്ഥി വിഭാഗം. തിന്മയുടെ കുത്തൊഴുക്കിനെതിരെ നന്മയുടെ മതിലു പണിയാൻ പരിശ്രമിക്കുന്ന ഒരു കൂട്ടം കുട്ടികൾ, തിന്മകളെല്ലാം സാധാരണ സ്വഭാവമായി മാറുന്ന ഈ കാലത്ത് ധാർമികതയിലേക്ക് നമ്മുടെ കൂട്ടികളെ ചേർത്തു പിടിക്കുന്നവർ. മദ്യവും മയക്കു മരു ന്നും വിദ്യാർത്ഥി സമൂഹത്തിന്റെ നാശത്തിന്റെ വഴിയാണെന്ന് വിളിച്ചു പറയുന്നവർ. കുത്തഴിഞ്ഞ ലൈംഗികതയിലേക്ക് വിദ്യാർത്ഥി സമൂഹം ഓടിയടുക്കുന്ന ഈ കാലഘട്ടത്തിൽ ധാർമികതയുടെ പാഠ ങ്ങൾ അവരെ പഠിപ്പിക്കുന്നവർ. നാലും അഞ്ചും വയസ്സുളള കുട്ടികൾക്കുളള ബാലവേദി മുതൽ പ്രൊഫഷണൽ വിദ്യാർത്ഥികൾക്കു വരെയുളള വൈവിദ്ധ്യമാർന്ന പ്രോഗ്രാമുകൾ, ബാല സംഗമം, ഹൈസെ ക്ക്, ടീൻസ് മീറ്റ്, പ്രോഫ്കോൺ, ക്വുർആൻ പഠന പദ്ധതികൾ, ഇതെല്ലാം അവരുടെ പ്രവർത്തനങ്ങളിൽ ചിലതു മാത്രം.
നമ്മുടെ കുട്ടികളുടെ നന്മക്കായി പുതിയ പദ്ധതികളും പ്രവർത്തനങ്ങളുമായി അവർ സ്കൂളുകളിലേക്കും, കോളേജുകളിലേക്ക് ഇറങ്ങുകയാണ്. അവരെ സഹായിക്കേണ്ടതും ചേർത്തു പിടിക്കേണ്ടതും നമ്മളാണ്. അവരുടെ ആരോഗ്യവും ഒഴിവു സമയവും നമ്മുടെ കുട്ടികളുടെ നന്മക്ക് വേണ്ടി മാറ്റി വെക്കുന്നവരാണവർ. മുന്നോട്ടുളള അവരുടെ യാത്രക്ക് ആവശ്യമുളളത് സാമ്പത്തിക പിന്തുണയാണ്. നമ്മളാണ് അവരെ സഹായിക്കേണ്ടത്. ഈ നന്മയിൽ വായനക്കാരായ നിങ്ങൾക്കും പങ്കു ചേരാം. നമ്മുടെ വിയർപ്പിൽ നിന്നുളള ഒരു ചെറിയ വിഹിതം അവരിലേക്കെത്തുമ്പോൾ ഏതോ ക്യാമ്പസിൽ മയക്കുമരുന്നു മണക്കുന്ന ഇരുട്ടു മുറിയിൽ നിന്നും ഒരു വിദ്യാർത്ഥി, ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് തിരിച്ചു നടക്കുന്ന രംഗമോർത്തു നോക്കൂ.... അതിനായി നമുക്കിവരെ സഹായിക്കാം. നാളെ കബറിൽ സങ്കടപ്പെടാ തിരിക്കാൻ നന്മകൾ ഈ ചെറിയ ജീവിതത്തിൽ ചേർത്തു വെക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ...
✍️✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി
2/3/2023
════⌂⋖lllll⋗⌂════
ഈ വിഡിയോ കണ്ടു നോക്കൂ...
🎯 Account Details:
📲 UPI ID:
WISDOMISLAMICSTUDENTSCALICUT@SBI
Name: WISDOM ISLAMIC STUDENTS ORGANIZATION
Number: 4007 8735 595
Branch: PALAYAM
IFS Code: SBIN 000 8635
🥏ക്യാഷ് അയച്ചവർ http://wa.me/917560902902 നമ്പറിൽ WhatsApp മെസ്സേജ് അയച്ചു റസിപ്റ്റ് നിർബന്ധമായും കൈ പറ്റുമല്ലോ..
00 Comments