അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

ഞാൻ നന്നാവുമോ? (റമദാൻ നിലാവ്- 20)

ഞാൻ നന്നാവുമോ?
(റമദാൻ നിലാവ്- 20)
•••┈✿❁✿•┈•••
എനിക്ക് നന്നാവാൻ കഴിയുമോ? ഈ ചോദ്യം പല തവണ സ്വന്തത്തോട് ചോദിച്ചവരാണ് നാം. എന്താണ് തടസ്സം? എത്ര പരിശ്രമിച്ചിട്ടും നന്നാവാൻ സാധിക്കുന്നില്ല... നിരാശരാണ് നമ്മളിൽ പലരും.

നന്നാവുമോ ?
•••┈✿❁✿•┈•••
ഈ ചോദ്യത്തിന് ചരിത്രവും വർത്തമാനവും നൽകുന്ന മറുപടി ആഗ്രഹമുണ്ടെങ്കിൽ നന്നാവാം എന്നു തന്നെയാണ്. വ്യക്തമായ വഴികേടിലായിരുന്ന ഒരു സമൂഹത്തെ നബി (സ്വ) തന്റെ ഇരുപത്തിമൂന്ന് വർഷത്തെ പ്രബോധനത്തിലൂടെ ഏറ്റവും ഉത്തമ സമുദായമാക്കി മാറ്റാൻ ഉപയോഗിച്ച അതേ വേദഗ്രന്ഥം നമ്മുടെ ജീവിത്തിലും നമുക്ക് വെളിച്ചമേകും. പക്ഷെ, സത്യസന്ധമായ ആഗ്രഹമാകണം.
നിസാര കാരണങ്ങൾക്ക് നീണ്ട വർഷങ്ങൾ യുദ്ധം ചെയ്തവർ, വ്യഭിചരിക്കാതെ ഒരു രാത്രി പോലും ഉറങ്ങാൻ കഴിയാതിരുന്നവർ, നേരം പുലരുമ്പോൾ എന്റെ വയറ്റിലേക്ക് ആദ്യമെത്തേണ്ടത് മദ്യമാണ് എന്ന ആഗ്രഹത്താൽ തലയണയുടെ സമീപത്ത് മദ്യം നിറച്ച ചഷകം കൊണ്ട് പോയി വെച്ചവർ, താൻ വേശ്യയാണ് അല്ലെങ്കിൽ എന്റെ വീട്ടിൽ അതിനു തയ്യാറായ പെണ്ണുണ്ട് എന്നറിയിക്കാൻ വീടിനു മുകളിൽ കൊടികൾ കെട്ടി ത്തൂക്കിയവർ, കൊളളയും കൊലയും നടത്താൻ മടി കാണിക്കാത്തവർ അവരെയാണ് നബി (സ്വ) മാറ്റിയത്. അവരാണ് ഉത്തമ സമുദായമായി മാറിയത്.

പ്രിയപ്പെട്ടവരെ, നന്നാവണം എന്ന് ആഗ്രഹിക്കുന്നത് സത്യസന്ധമാണെങ്കിൽ അതി നുളള വഴികളും നമ്മുടെ മുന്നിലുണ്ട്. മുകളിൽ വായിച്ച അത്രയൊന്നും അക്രമിയും തോന്നിവാസിയും അല്ലല്ലോ താങ്കൾ? അതു കൊണ്ട് താങ്കൾക്കും മാറാൻ അവസരമുണ്ട്. പക്ഷെ പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക.

കാഴ്ച്ചയും കേൾവിയും
•••┈✿❁✿•┈•••
പലരുടെയും നല്ല ജീവിതത്തിന് കണ്ണുകളും കാതുകളും തടസ്സമാകുന്നു. ചിലർ പറയുന്നത് എന്റെ സമാധാനം കളയുന്നത് ഈ രണ്ട് അവയവങ്ങളാണ്. എന്റെ കണ്ണുകൾ കൊണ്ട് കാണാൻ പാടില്ലാത്തത് ഞാൻ കാണുന്നു. കാതു കൊണ്ട് കേൾക്കാൻ പാടില്ലാത്തത് ഞാൻ കേൾക്കുന്നു. എന്റെ കണ്ണിനെയും കാതിനെയും എനിക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല...

അശ്ലീലതകൾ കാണാനും കേൾക്കാനും ആസ്വദി ക്കാനും എന്റെ കണ്ണും കാതും ഞാൻ ഉപയോഗിക്കുന്നു. ചിലരുടെ പരാതി ഇതാണ്. അവർ ചോദിക്കുന്നു, എന്താണ് പരിഹാരം? ഇത് വായിക്കുന്ന ചിലരെങ്കിലും ഈ പ്രശ്നത്തിന് പരിഹാരം തേടുന്നവരായിരിക്കും.

ഇച്ഛകൾക്ക് അടിമപ്പെട്ട മനസ്സ്.
•••┈✿❁✿•┈•••
നൂല് പൊട്ടിയ പട്ടം പോലെയാണ് പലരുടെയും മനസ്സ്. അത് ആകാശത്ത് പാറിക്കളിക്കുന്നത് പോലെ മനസ്സും പാറുകയാണ്. മനസ്സിന്റെ ആഗ്രഹങ്ങളും മോഹങ്ങളും തിന്മകളിലേക്കാണ് കൊണ്ടു പോകുന്നത്. മറ്റുളളവരെക്കുറിച്ച് മോശമായ വിചാരം. കൂടെയുളളവരുടെ വളർച്ചയിലും ഉന്നതിയിലും അസൂയയും കുശുമ്പും. അവരെ തോൽപ്പിക്കാൻ പാരവെക്കലും പരിഹസിക്കലും. ഏഷണിയും പരദൂഷണവും. ഇങ്ങിനെ എണ്ണി യാൽ തീരാത്ത തിന്മകളാണ് മനസ്സ് നിറയെ. നന്നാവാൻ സാധിക്കുന്നില്ലെന്ന് വിലപിക്കുന്നവർ. ഇവരും ചോദിക്കുന്നു എന്താണ് പരിഹാരം…?

പരിഹാരം
•••┈✿❁✿•┈•••
നന്മകളെ സ്നേഹിക്കുക, നന്മയുടെ വാഹകരുമായി കൂട്ടു കൂടുക. ഹറാമുകളോട് മനസ്സിൽ വെറുപ്പ് പ്രകടിപ്പിക്കുക. ഹറാമുകൾക്ക് സാധ്യതയുളള സ്ഥലങ്ങളും സാഹചര്യങ്ങളും സൂക്ഷിക്കുക. അല്ലാഹു അനുവദിച്ചതാണെങ്കിലും മനസ്സിന് ഇഷ്ടമുണ്ട് എന്ന് കരുതി അത്തരം കാര്യങ്ങൾ കൂടുതൽ ചെയ്യാതിരിക്കുക. അബൂ ഹുറൈറ (റ) നിവേദനം: നബി (സ്വ) പറഞ്ഞു: നരകം ദേഹേഛകൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു; സ്വർഗം വെറുക്കപ്പെട്ടവ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു.”
എപ്പോഴും ചിന്തിക്കുക "എവിടെ വെച്ച് എപ്പോഴാണ് മരിക്കുക എന്ന് ഒരു ആത്മാവിനും നാം അറിയിച്ചു കൊടുത്തിട്ടില്ല" സഹോദരങ്ങളെ, മരിക്കുന്ന അതേ അവസ്ഥയിൽ ആയിരിക്കും പരലോകത്ത് അല്ലാഹു നമ്മെ കൊണ്ട് വരിക. ഒന്ന് ആലോചിച്ച് നോക്കൂ. തിന്മ പ്രവർത്തിക്കുന്ന സമയത്താണ് നമ്മുടെ മരണമെങ്കിലോ?

അല്ലാഹുവോട് പ്രാർത്ഥിക്കൂ. പ്രാർത്ഥന കേൾക്കുന്നവൻ, നമ്മോട് അങ്ങേയറ്റം ഇഷ്ട മുളളവൻ, നാം ചോദിക്കുന്നതെല്ലാം നൽകാൻ കഴിവുളളവൻ. ആ റബ്ബിനോട് നല്ല ജീവിതത്തിനും മനസ്സിന്റെ ശുദ്ധീകരണത്തിനും വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥി ക്കുക. ഈ പുണ്യ മാസം അതിനൊരു തുടക്കമാവട്ടെ. തിന്മകളുടെ വാതിലുകൾ കൊട്ടി യടച്ച മാസത്തിലാണ് നാം ഉളളത്. നന്മ നിറഞ്ഞ ഈ ജീവിതം തടരുക. നാഥൻ കനിയട്ടെ.
✍🏻✍🏻✍🏻✍🏻
സ്നേഹപൂർവ്വം
സമീ൪ മുണ്ടേരി
06/05/2021

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ