അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

സ്വദഖ നൽകുക. 

റമദാൻ നിലാവ് – 06
സ്വദഖ നൽകുക. 
════⌂⋖lllll⋗⌂════

ഒരു യാത്ര സംഘം നബി (സ്വ) യുടെ പളളിയിൽ വന്നു. കൃഷിയും പാർപ്പിടവും സമ്പത്തുമെല്ലാം നഷ്ടമായ ഒരു വിഭാഗമായിരുന്നു അവർ. ഭക്ഷണവും വസ്ത്രവും മറ്റു സൌകര്യങ്ങളും അവർക്ക് ആവശ്യമുണ്ട്. നബി (സ്വ) യോട് അവർ തങ്ങളുടെ ആവശ്യം ഉന്നയിച്ചു. മറ്റുളളവരുടെ വേദന തന്റെ വേദനയും പ്രശ്നവുമായി കാണുന്ന നബി (സ്വ) സ്വഹാബികളോട് തന്നോട് സഹായം ചോദിച്ചവരെ സഹായിക്കാൻ ആവശ്യപ്പെട്ടു. 
 
ഇതു കേട്ട ഒരു സ്വാഹബി തന്റെ വീട്ടിലേക്ക് ഓടിപ്പോയി ഒരു പാത്രത്തിൽ കാരക്കയു മായി വന്നു. മറ്റു സ്വഹാബികളും അവരുടെ വീടുകളിൽ പോയി ഭക്ഷണവും വസ്ത്രവുമായി മടങ്ങി എത്തി. നബി (സ്വ) ക്ക് മുന്നിൽ വസ്ത്രത്തിന്റെയും, ഭക്ഷണത്തിന്റെയും ഒരു കൂമ്പാരമുണ്ടായി എന്നു ചരിത്രം.... 

നന്മ പ്രവർത്തിക്കാനുളള ഒരു സന്ദർഭം അവർക്ക് ലഭിച്ചപ്പോൾ ആ അവസരത്തെ അവർ ഭംഗിയായി ഉപയോഗിച്ചു. വിശുദ്ധ റമദാൻ നന്മകൾ പ്രവർത്തിക്കാനുളള ഒട്ടനവധി അവസരങ്ങളെ നമുക്കായ് തുറന്നു വെച്ചിട്ടുണ്ട്. അതിലൊന്നാണ് സ്വദഖ നൽകുക എന്നത്. 
 
അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന സല്‍കര്‍മങ്ങളിലൊന്നാണ് ദാനധ൪മ്മങ്ങൾ. നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടാനുളള വഴിയാണത്.  അർശിന്റെ തണൽ ലഭിക്കാനുളള കാരണമാണ്. വമ്പിച്ച പ്രതിഫം ലഭിക്കാനുളള മാർഗവും. തന്റെ സമ്പത്ത് മറ്റുളളവർക്ക് വേണ്ടി ചിലവാക്കുന്നതിനെക്കുറിച്ച് അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്.  

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്‌. (2/261) 
നബി ﷺ പറഞ്ഞു: സ്വദഖ നൽകുന്നതിലൂടെ സമ്പത്ത് കുറയുകയില്ല. അതിനാൽ നിങ്ങൾ സ്വദഖ കൊടുക്കുക. (അഹ്മദ് : സ്വഹീഹു ത്ത൪ഗീബ് വ ത്ത൪ഹീബ്)

എന്താണ് സ്വദഖ?
════⌂⋖lllll⋗⌂════
മനസ്സറിഞ്ഞ് അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ചെയ്യുന്നതാണ് സ്വദഖ. അർഹരായ ധാരാളം ആളുകൾ നമ്മുടെ ചുറ്റുപാടിൽ ഉണ്ട്. അവർക്ക് ആവശ്യമുളളത് നമ്മുടെ പരിധിയിൽ നിന്നും നാം ചെയ്തു കൊടുക്കണം. തിരിച്ചു വല്ലതും പ്രതീക്ഷിച്ചല്ല നാം സ്വദഖ നൽകേണ്ടത്. അത് അക്രമാണ്. അല്ലാഹു പറഞ്ഞു; (അവര്‍ പറയും:) അല്ലാഹു വിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു  ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. (ഇൻസാൻ- 9) 

കഴിയുന്നയത്ര കൊടുക്കുക. 
════⌂⋖lllll⋗⌂════
നമ്മുടെ കഴിവ് അനുസരിച്ച് കൊടുക്കാൻ സന്നദ്ധരാവുക. പിശുക്ക് കാണിച്ച് സമ്പത്ത് എടുത്ത് വെക്കുന്ന ആളുകളുടെ കൂട്ടത്തിൽ നാം ഉണ്ടാവരുത്. നബി (സ്വ) പറഞ്ഞത്. അസ്മാഅ് ബിൻതു അബീബക്കർ(റ) പറയുന്നു: എന്നോട് നബി ﷺ പറഞ്ഞു: ധനം സൂക്ഷിച്ച് വെച്ച് പാത്രത്തിന്റെ വായ് മൂടിക്കെട്ടി വെക്കരുത്. അപ്പോൾ അല്ലാഹുവും നിനക്ക് ഒന്നും തരാതെ മൂടിക്കെട്ടിവെക്കും.(ഹദീസ്) 
മറ്റൊരു ഹദീസിൽ ഇപ്രകാരം നമുക്ക് കാണാം. അസ്മാഅ് ബിൻതു അബീബക്കർ(റ) പറയുന്നു: എന്നോട് നബി ﷺ പറഞ്ഞു: (ആർക്കും നൽകാതെ) നീ (പണം) ഭാണ്ഡത്തിലാക്കി വെക്കരുത്, (എങ്കില്‍) അല്ലാഹുവും അങ്ങനെ ചെയ്യും.നീ സാധ്യമാകുന്നത്ര ദാനം ചെയ്യുക.. (ബുഖാരി)

പാപങ്ങൾ മായക്കപ്പെടുന്നു. 
════⌂⋖lllll⋗⌂════
നബി ﷺ പറയുന്നു: ‘വെള്ളം ‘തീ’യെ അണക്കുന്നത് പോലെ ദാനധര്‍മം പാപത്തെ നീ ക്കിക്കളയും’ .(തിര്‍മുദി:2616)
നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങ ള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകു ന്നു.(ഖു൪ആന്‍:2/271)

മുആദ്‌ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിവിധ ഇനം നൻമകൾ ഞാൻ നി നക്ക് അറിയിച്ചു തരട്ടെയോ? നോമ്പ് പരിചയാണ്. വെള്ളം അഗ്നിയെ കെടുത്തുന്ന പ്രകാരം ധർമ്മവും രാത്രിയുടെ അന്ത്യയാമങ്ങളിലുള്ള നമസ്‌കാരവും പാപങ്ങളെ കെടുത്തിക്കളയും. (തിർമുദി) 
✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി. 
════⌂⋖lllll⋗⌂════ 

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ