അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

സമയം നഷ്ടപ്പെടുത്തുന്നുവോ? 

(റമദാൻ നിലാവ്- 05)
സമയം നഷ്ടപ്പെടുത്തുന്നുവോ? 
════⌂⋖lllll⋗⌂════
ഇമാം ഇബ്‌നുല്‍ ഖയ്യിം (റഹി) പറയുന്നു: വര്‍ഷം ഒരു വൃക്ഷമാണ്. മാസങ്ങള്‍ അതിലെ ശാഖകളും, ദിവസങ്ങള്‍ അതിലെ ചില്ലകളുമാണ്. മണിക്കൂറുകള്‍ അതിലെ ഇലകളാണ്. അതിലെ സെക്കന്റുകള്‍ ഫലങ്ങളുമാണ്. ആരുടെയെങ്കിലും നിമിഷങ്ങളെ നന്മയിലും അനുസരണത്തിലും വിനിയോഗിച്ചാല്‍ ഫലം നന്നാവും. അത് തിന്മയിലും ധിക്കാരത്തിലുമാണ് വിനിയോഗിക്കപ്പെടുന്നതെങ്കില്‍ അതിന്റെ ഫലം എത്ര ചീത്ത. വിളവെടുപ്പിന്റെ സമയത്ത് അവന്‍ അതിന്റെ കയ്പ്പ് അനുഭവിക്കും. (അല്‍ഫവാഇദ്, പേജ്: 164)

കഴിഞ്ഞു പോയ ചില സമൂഹങ്ങൾ ആയുസിൽ ദൈർഘ്യം ലഭിച്ചവരായിരുന്നു. നൂഹ് നബി (അ) യെക്കുറിച്ച് പറയുന്നത് 950 വർഷം അദ്ദേഹം ഇസ്ലാമിക പ്രബോധനം നടത്തി എന്നാണ്.  എന്നാൽ ഇന്നത്തെ സമൂഹത്തിന്റെ ആയുസ് വളരെ കുറവാണ്. നൂറു വയസ്സും അതിനുമുകളിലും ജീവിക്കാൻ അവസരം ലഭിക്കുന്നവർ വളരെ കുറവാണ്. സമയമെന്ന് പറഞ്ഞാൽ നമ്മുടെ ആയുസാണ്.  നമ്മുടെ ആയുസെത്രയുണ്ടെന്ന് ഒരാൾക്കും പറയാനോ കണക്കൂ കൂട്ടാനോ സാധിക്കില്ല. രാവും പകലും കഴിഞ്ഞു പോകുന്നത് ജീവിതത്തിന്റെ അവസാനത്തിലേക്കുളള യാത്രയാണെന്ന് മനുഷ്യർ തിരിച്ചറിയണം.  അല്ലാഹു പറയുന്നത് കാണുക. 

അവന്‍ തന്നെയാണ് രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്‍. ആലോചിച്ച് മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക് (ദൃഷ്ടാ ന്തമായിരിക്കുവാനാണത്‌). (ഖു൪ആന്‍:25/62)
ആരാണ് ബുദ്ധിമാനെന്ന ചോദ്യത്തിന് മുഹമ്മദ് നബി (സ്വ) നൽകിയ മറുപടി ധാരാളം കാലം ജീവിക്കാൻ അവസരം ലഭിക്കുകയും ആ കാലയളവിൽ സൽ പ്രവർത്തികൾ ചെയ്യുക യും ചെയ്തവരാണ് എന്നായിരുന്നു. 
════⌂⋖lllll⋗⌂════

അലി (റ) പറഞ്ഞ വാചകം; ദുനിയാവ് നമ്മിൽ നിന്ന് വിട പറഞ്ഞു കൊണ്ടിരിക്കുകയാണ്. പരലോകം നമ്മിലേക്ക് അടുത്തു കൊണ്ടിരിക്കുകയും. ദുനിയാവിനും പരലോകത്തിനും മക്കളുണ്ട്. നിങ്ങൾ ദുനിയാവിന്റെ മക്കളാവരുത്. പരലോകത്തിന്റെ മക്കളാവുക. കാരണം ഇന്നത്തെ ദിവസം പ്രവർത്തിക്കാനുളളതാണ്. വിചാരണയില്ല. എന്നാൽ നാളെ പ്രവർത്തനങ്ങളില്ല. വിചാരണയാണ്. എത്ര ശക്തമായ വാക്കുകളാണ്!! സമയം എപ്രകാരം ഉപയോഗിക്കണം എന്ന് ഈ വരികൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. 

ഇബ്‌നു അബ്ബാസില്‍ (റ) നിന്ന് നിവേദനം: റസൂല്‍ (സ്വ) പറഞ്ഞു: രണ്ട് അനുഗ്രഹങ്ങള്‍, അതില്‍ അധികമാളുകളും വഞ്ചിതരാണ്. ആരോഗ്യവും ഒഴിവ് സമയവവും. (ബുഖാരി:6412)
ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: തീര്‍ച്ചയായും, ഒഴിവ് സമയമുണ്ടായിട്ടും ഇഹലോകത്തിനോ പരലോകത്തിനോ വേണ്ടി യാതൊന്നും പ്രവര്‍ത്തിക്കാത്തവനോട് ഞാന്‍ കഠിനമായി കോപമുള്ളവനാകുന്നു.
════⌂⋖lllll⋗⌂════

സമയത്തെക്കുറിച്ച് പരലോകത്ത് വിചാരണയെ നേരിടേണ്ടി വരും എന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. അബൂബർസയില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നാല് കാര്യങ്ങ ളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല. തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്. തന്റെ അറിവ് കൊണ്ട് എന്താണ്‌ പ്രവർത്തിച്ചതെന്ന്, തന്റെ സമ്പത്ത് എവിടെ നിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്, തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)     
നഷ്ടപ്പെട്ടാല്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത അമൂല്യ അനുഗ്രഹമാണ് സമയമെന്ന കാര്യം നാം വിസ്മരിക്കരുത്. ഒരു ദിവസം കഴിഞ്ഞുപോയാൽ ആ ദിവസത്തിൽ എനിക്കിനി നന്മകൾ ചെയ്യാൻ കഴിയില്ലല്ലോ എന്ന സങ്കടമായിരുന്നു മുൻഗാമികൾക്ക് ഉണ്ടായിരുന്നത് .
ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: സമയം പാഴാക്കല്‍ മരണത്തേക്കാള്‍ ഏറ്റവും കഠിനമാകുന്നു. കാരണം, സമയം പാഴാക്കല്‍ അല്ലാഹുവുമായും,പരലോക ഭവനവുമായും നിന്നെ വേര്‍പ്പെടുത്തുന്നു. മരണം ദുനിയാവില്‍ നിന്നും, അതിന്റെ ആളുകളില്‍നിന്നും നിന്നെ വേര്‍പ്പെടുത്തുന്നു. (അൽഫവാഇദ് :44)
════⌂⋖lllll⋗⌂════
നമ്മുടെ സമയം നന്മയിൽ ഉപയോഗിക്കുക, വിശുദ്ധ റമദാനിലെ രാവുകൾക്കും പകലുകൾക്കും പവിത്രത ഏറെയുണ്ട്. അനുഗ്രഹീതമായ ഈ മാസത്തിൽ നമുക്ക് ലഭിക്കുന്ന സമയങ്ങളിൽ നന്മകളിൽ മുന്നേറുക. 
അല്ലാഹു അനുഗ്രഹിക്കട്ടെ... 
✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി. 
════⌂⋖lllll⋗⌂════

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ