അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

നോമ്പിലെ രണ്ടു പ്രവാചക ചര്യകൾ

(റമദാൻ നിലാവ് – 02)
നോമ്പിലെ രണ്ടു പ്രവാചക ചര്യകൾ
•┈┈•✿✿•┈┈•

നാം സന്തോഷത്തിലാണ്. പരിശുദ്ധ റമദാനിലെ ഒരു നോമ്പ് പൂർത്തിയാക്കിയിരി ക്കുന്നു. ഇനിയും റബ്ബ് അനുഗ്രഹിച്ചാൽ ധാരാളം നന്മകളുമായി മുന്നോട്ട് പോകണം. റമദാനിലെ നന്മകൾ നഷ്ടമാകാതിരിക്കാനുളള പഠനവും അന്വേഷണവും വിശ്വാസി നടത്തണം. പുണ്യം പ്രതീക്ഷിച്ചു ചെയ്യുന്ന കാര്യങ്ങളെല്ലാം നബി (സ്വ) യുടെ മാതൃകയുളളതാണ് എന്നു ഉറപ്പു വരുത്തുകയും വേണം.   റമദാനിൽ പലരും ഗൌരവ്വത്തോടെ കാണാത്തെ രണ്ടു പ്രവാചക ചര്യകാളാണ് ഇന്നത്തെ കുറിപ്പിലൂടെ വായനക്കാരുടെ ശ്രദ്ധിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. 

അത്താഴം പ്രബലമായ സുന്നത്ത്. 
•┈┈•✿✿•┈┈•
പലരും അത്താഴം കഴിക്കുന്നതിനെ നിസ്സാരമായി കാണാറുണ്ട്. എന്നാൽ അത്താഴം കഴിക്കൽ പ്രബലമായ സുന്നത്താണ്.  ഈ വിഷയത്തിൽ വന്ന ഹദീസുകൾ കാണുക.  
അംറുബ്നുല്‍ ആസ്വ് (റ) നിവേദനം: നബി (സ്വ) പറഞ്ഞു: വേദക്കാരുടെയും നമ്മുടെയും വ്രതം തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാകുന്നു. (മുസ്‌ലിം). 

അനസ് (സ്വ) നിവേദനം: നബി (സ്വ) പറഞ്ഞു: നിങ്ങള്‍ അത്താഴം കഴിക്കുക. തീര്‍ച്ചയായും അത്താഴത്തില്‍ ബറകത് (അനുഗ്രഹം) ഉണ്ട്. (ബുഖാരി). 

ഇര്‍ബാദ് ഇബ്‌നു സാരിയ (റ) പറയുന്നു: റമദാനില്‍ എന്നെ അത്താഴത്തിന് ക്ഷണിച്ചപ്പോള്‍ നബി (സ്വ) പറഞ്ഞു: അനുഗ്രഹീതമായ പ്രഭാതഭക്ഷണത്തിലേക്ക് സ്വാഗതം. (അബൂദാവൂദ്, നസാഈ). 

അബൂ സഈദ് അല്‍-ഖുദ്രിയ്യ് (റ)  നിവേദനം: നബി (സ്വ) പറഞ്ഞു: അല്ലാഹുവും മലക്കുകളും അത്താഴം കഴിക്കുന്നവരുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു. (അഹ്മദ്). 


ഈ ഹദീസുകളെല്ലാം അത്താഴം കഴിക്കുന്നതിന്റെ പ്രധാന്യവും മഹത്വവും നമ്മെ അറിയിക്കുന്നുണ്ട്. അത്താഴം കഴിച്ചു കഴിഞ്ഞ് അമ്പത് ആയത്ത് പാരായണം ചെയ്യാനുളള സമയമായിരുന്നു ബാങ്ക് വിളിക്കാൻ ബാക്കിയുണ്ടായിരുന്നത് എന്നെല്ലാം ചരിത്രം പഠിപ്പിക്കുന്നുണ്ട്.  റമദാനിലെ നോമ്പ് നോറ്റു തുടങ്ങുമ്പോൾ അത്താഴം എന്ന പ്രബല സുന്നത്തോടെ ആരംഭിക്കാൻ മറക്കാതിരിക്കുക. 

നോമ്പു തുറക്കാൻ ധൃതി കാണിക്കുക.
•┈┈•✿✿•┈┈•
നോമ്പു തുറക്കാനുളള സമയമായാൽ ധൃതി കാണിക്കുക എന്നത് നബി (സ്വ) യുടെ ചര്യയിൽ പെട്ട കാര്യമാണ്.  നബി (സ്വ) പറഞ്ഞു : നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുന്നിടത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും. (ബുഖാരി) 

അബുഹുറൈറ (റ) വിൽ നിന്നുളള ഹദീസിൽ നബി (സ്വ) ഇപ്രകാരം പറഞ്ഞതായി കാണാം. ജനങ്ങള്‍ നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുന്നിടത്തോളം കാലം മതം വിജയിച്ചു കൊണ്ടേയിരിക്കും. കാരണം യഹൂദ നസ്വാറാക്കള്‍ നോമ്പ് തുറ വൈകിപ്പിക്കുന്നവരാണ്. (അബൂദാവൂദ്)
 
ഒരു ചരിത്രം ഇവിടെ പ്രസിദ്ധമാണ്.  അബൂ അത്വിയ്യ പറയുന്നു: ഞാനും മസ്റൂഖും ആയിശ (റ) യുടെ അടുക്കല്‍ ചെന്നു. ഞങ്ങള്‍ ചോദിച്ചു: സത്യവിശ്വാസികളുടെ മാതാവേ! നബി (സ്വ) യുടെ സ്വഹാബികളില്‍ പെട്ട ഒരാള്‍ നോമ്പ് തുറക്കാനും, നമസ്കാരം നിര്‍വ്വഹിക്കാനും ധൃതി കൂട്ടുന്നു. മറ്റൊരാളാകട്ടെ നോമ്പ് തുറയും, നമസ്കാരവും വൈകിപ്പിക്കുന്നു. അപ്പോൾ ആയിശ (റ) ചോദിച്ചു: രണ്ടു പേരില്‍ ആരാണ് നോമ്പ് തുറക്കും, നിസ്കാരത്തിനും ധൃതി കൂട്ടുന്നത്? ഞങ്ങള്‍ പറഞ്ഞു: അബ്ദുല്ലാഹിബ്നു മസ്ഈദാണ്. അവർ പറഞ്ഞു: അങ്ങനെയായിരുന്നു നബി (സ്വ)  ചെയ്തിരുന്നത്. (മുസ്‌ലിം)

സ്ത്രീകളാണ് ഈ വിഷയം കൂടുതൽ ശ്രദ്ധിക്കേണ്ടത്. പലപ്പോഴും വീട്ടിലെ മറ്റും അംഗങ്ങളെ നോമ്പു തുറപ്പിക്കാനും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാനും ശ്രമിക്കുന്നതിനിടയിൽ നോമ്പു തുറക്കാൻ വൈകുന്ന സ്ത്രീകളുണ്ട്. നമ്മുടെ അശ്രദ്ധ കാരണം നമുക്ക് നഷ്ടമാകുന്നത് പ്രബലമായ ഒരു നബി ചര്യയാണ്. അതു കൊണ്ട് നമ്മുടെ വീടുകളിൽ നോമ്പു തുറക്കുന്ന സമയത്ത് ആരും ഈ ചര്യ നഷ്ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പു വരുത്തുക. 

✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി. 
════⌂⋖lllll⋗⌂════ 

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ