അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

റമദാൻ: വിശ്വാസികൾ കാത്തിരുന്ന മാസം.

(റമദാൻ നിലാവ്- 01)
റമദാൻ: വിശ്വാസികൾ കാത്തിരുന്ന മാസം.
•┈┈•✿✿•┈┈•
കാത്തിരുന്ന മാസം സമാഗതമായിരിക്കുന്നു.  റമദാൻ, പാപമോചനത്തിന്റെ മാസം. സ്വർഗ കവാടങ്ങൾ മലർക്കെ തുറക്കുകയും നരക കവാടങ്ങൾ  കൊട്ടിയടക്കപ്പെടുകയും ചെയ്യുന്ന മാസം. പിശാച് ബന്ധിക്കപ്പെടുന്ന മാസം. നന്മ പ്രവർത്തിക്കുന്നവരെ മുന്നോട്ടു വരൂ എന്നു വിളിച്ചു പറയുന്ന മാസം. പാപികളോട് പാപങ്ങൾ വെടിയാൻ ആവശ്യപ്പെടുന്ന മാസം. ആയിരം മാസങ്ങളെക്കാൾ പുണ്യമുളള ഒരു രാത്രി കൊണ്ട് അനുഗ്രഹീതമായ മാസം ബദറും മക്കാ വിജയവും വിശ്വാസികൾക്ക് സമ്മാനിച്ച മാസം. 

വിശേഷണങ്ങൾ ഏറയാണ് ഈ പുണ്യമാസത്തിന്. റബ്ബ് നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. ഈ പുണ്യമാസത്തെ സ്വീകരിക്കാനും അതിലെ നോമ്പു നോറ്റു തുടങ്ങാനും. അൽഹംദുലില്ലാഹ്...

റമദാൻ; അവസരമാണ്...
•┈┈•✿✿•┈┈•
ഈ പുണ്യ മാസം നമുക്കുളള അവസരമാണ്. പാപങ്ങൾ കഴുകി കളയാനും നന്മയുടെ രേഖയിൽ പുണ്യങ്ങൾ രേഖപ്പെടുത്താനുമുളള സുവർണാവസരം.  ഒരോ നിമിഷവും വിലപ്പെട്ടതാണ്. ഒരു സെക്കന്റ് പോലും നഷ്ടമാക്കരുത്. പ്രഭാതം മുതൽ പ്രദേഷം വരെ അന്ന പാനിയങ്ങളും വിചാര വികാരങ്ങളും വെടിഞ്ഞ് നോമ്പു നോൽക്കണം. 

നബി (സ്വ) പറഞ്ഞത് ആരെങ്കിലും ഈമാനോടും പ്രതിഫലം ആഗ്രഹിച്ചും റമദാനിൽ നോമ്പ് നോറ്റാൽ അവന്റെ  മുൻ കഴിഞ്ഞ പാപങ്ങൾ അല്ലാഹു പൊറുത്തു തരും.... (ബുഖാരി)
   
സൂര്യാസ്തമയം നോമ്പു തുറയുടെ നേരമാണ്. നോമ്പു തുറക്കാൻ ധൃതി കാണിക്കണം.  നബി (സ്വ) പറഞ്ഞത് നോമ്പു തുറക്കാൻ ധൃതി കാണിക്കുന്നിടത്തോളം  ജനങ്ങൾ നന്മിയിലായിരിക്കും. (ബുഖാരി) 

രാത്രി നമസ്കാരം റമദാനിൽ മാത്രമല്ല, പക്ഷെ, റമദാനിലാണ് ആളുകൾ ഏറെ താൽപര്യത്തോടെ ഈ നമസ്കാരം നിർവഹിക്കുന്നത്. 

പാപമോചനം..
•┈┈•✿✿•┈┈•
ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ചെയ്തു കൂട്ടിയ പാപങ്ങൾ  ഓർമയിലേക്ക് ഓടിയെത്തുന്നുണ്ടാവും. ആളുകൾ അറിഞ്ഞു ചെയ്തതും സ്വകാര്യതയിൽ സംഭവിച്ചതുമായി തെറ്റുകൾ... ആരുമറിഞ്ഞില്ലെന്ന് വിചാരിക്കുന്നത് മൌഢ്യമാണ്.  എല്ലാം അറിയുന്ന റബ്ബുണ്ട്. മലക്കുകൾ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. കർമ്മങ്ങളുടെ രേഖയിൽ നിന്നും പാപങ്ങളുടെ കറ മായ്ച്ചു കളയാൻ വിശ്വാസിക്ക് ലഭിക്കുന്ന അസുല മുഹൂർത്തമാണ് ഈ റമദാൻ. 

ഒരു റമദാനിൽ ജീവിക്കാൻ അവസരം ലഭിച്ചിട്ടും പാപങ്ങൾ കഴുകികള യാൻ സാധിക്കാത്തവന് നാശമുണ്ടാവട്ടെ എന്നു നബി (സ്വ) ദുആ ചെയ്ത് വിശ്വാസി ഗൌരവ്വത്തോടെ കാണണം. നോമ്പിലൂടെ രാത്രി നമസ്കാരത്തിലൂടെ മറ്റു സൽകർമ്മങ്ങളിലൂടെ നമ്മളുടെ പാപങ്ങൾ കഴുകികളയാനുളള അവസരത്തെ ഉപയോഗപെടുത്തുകയും ചെയ്തു പോയ പാപങ്ങൾ റബ്ബിനോട് നിറകണ്ണുകളോടെ ഏറ്റു പറയുകയും ചെയ്യുക. 

സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുക.
•┈┈•✿✿•┈┈•
ഇരുപത്തി ഒമ്പതോ അല്ലെങ്കിൽ മുപ്പതോ ദിവസം. ഈ ദനിങ്ങളിൽ ഉറക്കം നിയന്ത്രിക്കണം,  ആവശ്യത്തിന് മാത്രം ഉറങ്ങുക, ഭക്ഷണവും വിരുന്നും സമയം നഷ്ടപ്പെടുത്തുന്ന മറ്റു കാര്യങ്ങളിൽ നിന്നെല്ലാം മാറി നിൽക്കണം. ആരാധനകൾക്ക് കൃത്യമായ പ്ലാനുകൾ ഉണ്ടാവണം. തഹിയത്തും റവാത്തിബും ദുഹാ നമസ്കാരവുമെല്ലാം ആരംഭിക്കാൻ ശ്രമിക്കണം. പ്രഭാത പ്രദോഷ പ്രാർത്ഥനകൾ മറന്നു പോകരുത്. നമസ്കാര ശേഷമുളള ദിക്റുകളുടെ മഹത്വമറിഞ്ഞ് നിർവഹിക്കാൻ തയ്യാറാവണം. ക്വുർആൻ പാരയണത്തിനും പഠനത്തിനും സമയം വേണം. ഈ റമദാനിൽ കഴിഞ്ഞ റമദാനിൽ ഓതി തീർത്തതിനേക്കാൾ ക്വുർആൻ ഓതിത്തീർക്കാൻ പരിശ്രമിക്കണം. ഒരു തവണയല്ല, രണ്ടു തവണയോ മൂന്നു തവണയോ ക്വുർആൻ പൂർണമായി ഓതിത്തീർക്കാൻ ശ്രമിച്ചു നോക്കൂ... 
അല്ലാഹു അനുഗ്രഹിക്കട്ടെ.
✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി. 
════⌂⋖lllll⋗⌂════ 

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ