അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

സ്വദഖ നൽകിയോ? (റമദാൻ നിലാവ്ഃ 19)

സ്വദഖ നൽകിയോ?
റമദാൻ നിലാവ്ഃ 19
➖🌸🌸➖

ഇന്നു ഭക്ഷണം കഴിച്ചോ? വസ്ത്രം ധരിച്ചിട്ടില്ലേ?
വയറു നിറയെ കഴിക്കാനുളള ഭക്ഷണവും നഗ്നത മറക്കാനുളള വസ്ത്രവും ആവോളം നമു ക്കും നമ്മുടെ കുടുംബത്തിനും ഉണ്ട് അല്ലേ? അൽ ഹംദുലില്ലാഹ്. എന്നാൽ ഇതൊന്നും ഇല്ലാത്തവരെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നമ്മുടെ സമ്പത്ത് ആവശ്യമുളളവർ നമ്മു ടെ ചുറ്റിലുമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ പറയുന്നവരും പ്രയാസമുണ്ടെന്ന് പറയാൻ പോലും മടി കാണിക്കുന്നവരുമുണ്ട്. അവരെയെല്ലാം നാം കണ്ടെത്തണം, നൽകാൻ സാധിക്കുന്നത് നൽകണം.
സ്വദഖ നൽകുന്നവരും ഇതുവരെ മറ്റുളളവർക്ക് ഒന്നും നൽകാത്തവരും പ്രമുഖ സ്വഹാബിയായ ഇബ്നു മസ്ഊദ് (റ) വിന്റെ വാക്ക് വായിക്കണം. അദ്ദേഹം പറഞ്ഞു: “ചിതൽ ഭക്ഷിക്കാതെയും കളളന്മാർ കൊണ്ട് പോകാതെയും നിന്റെ ധനം സൂക്ഷിക്കാൻ നീ ഉദ്ദേശിക്കുന്നുവെങ്കിൽ നീ സ്വദഖ നൽകുക”
പലരും ഭയപ്പെടുന്നത് സ്വദഖ നൽകിയാൽ നമ്മുടെ സമ്പത്ത് കുറഞ്ഞ് പോകുമോ എന്നാണ്. എന്നാൽ നബി (സ്വ) പഠിപ്പിച്ചത് “ദാനധർമ്മങ്ങൾ ഒരു ധനത്തെയും കുറച്ചിട്ടില്ല. വിട്ടുവീഴ്ച്ച ചെയ്യുന്നതിലൂടെ അല്ലാഹു ഒരാൾക്കും പ്രതാപമല്ലാതെ വർദ്ധിപ്പിച്ചിട്ടില്ല. അല്ലാഹുവിന് വേണ്ടി വല്ലവനും വിനയം പ്രകടിപ്പിച്ചാൽ അതിലൂടെ അല്ലാഹു അവന്റെ പദവി ഉയർത്താതിരുന്നിട്ടില്ല” (മുസ്ലിം)

പാപങ്ങൾ അല്ലാഹു പൊറുത്ത് തരും.
➖🌸🌸➖
സ്വദഖകൾ നമ്മുടെ പാപങ്ങളെ മായ്ച്ചു കളയുമെന്നാണ് ക്വുർആനും ഹദീഥും നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹു പറഞ്ഞു: 'നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം
കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറു ത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹന ശീലനുമാകുന്നു'. (തഗാബുന്‍: 17)
നബി (സ്വ) പറഞ്ഞു: സ്വദഖകൾ പാപങ്ങളെ മായ്ച്ചു കളയുന്നതാണ്. വെളളം തീയിനെ കെടുത്തിക്കളയുന്നതു പോലെ. (തിർമുദി)
മുഹമ്മദ് ബ്നു മുൻകദിർ (റഹി) പറഞ്ഞു: പാപമോചനം ലഭിക്കാൻ വിശപ്പുളള മുസ്ലിമിനെ ഭക്ഷിപ്പിക്കുക.

സ്വദഖ നഷ്ടമുണ്ടാക്കില്ല.
➖🌸🌸➖
അല്ലാഹു പറഞ്ഞു: രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹി ക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവ ര്‍ ദുഖിക്കേണ്ടി വരികയുമില്ല.' (അല്‍ബഖറ: 274)
മറ്റൊരു സ്ഥലത്ത് ഇങ്ങിനെ കാണാം. 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്.' (അല്‍ബഖറ: 261)

ഉളളത് നൽകുക.
➖🌸🌸➖
ഒരൽപം സുദീർഘമായ ഒരു ഹദീസിൽ ഇങ്ങിനെ കാണാം. അദിയ്യുബ്നു ആത്വിം (റ) വിൽ നിന്ന് : നബി (സ്വ) പറഞ്ഞു: നിങ്ങൾ നരകത്തെ സൂക്ഷിക്കുക. ഒരു കാരക്ക ചീളുകൊണ്ടെങ്കിലും അതും ലഭിച്ചില്ലെങ്കിൽ നല്ല വാക്ക് കൊണ്ടെങ്കിലും (ബുഖാരി)
മുറിഞ്ഞ് പോകാത്ത അമലുകൾ നബി (സ്വ) പരിചയപ്പെടുത്തിയപ്പോൾ അതിലൊന്ന് ദാനധർമ്മമാണ്. നബി (സ്വ) പറഞ്ഞു: ഒരു മനുഷ്യൻ മരണപ്പെട്ടാൽ മൂന്ന് കാര്യങ്ങൾ ഒഴികെ ബാക്കിയെല്ലാം മുറിഞ്ഞ് പോകുന്നതാണ്. അവന്റെ കൂടെ ബാക്കിയാകുന്നത് സ്വദഖകൾ, ഉപകാരപ്പെടുന്ന വിജ്ഞാനങ്ങൾ, അവന് വേണ്ടി പ്രാർത്ഥിക്കുന്ന സ്വാലിഹുകളായ സന്താനങ്ങൾ എന്നിവയാണ്. (മുസ്ലിം)

പ്രിയപ്പെട്ടവരെ.. നമ്മുടെ സമ്പത്ത് അല്ലാഹുവിന്റെ മാർഗത്തിൽ ചിലവാക്കേണ്ട സമയമാണിത്. നാളെ പരലോകത്ത് ഓരോ മനുഷ്യരും അവരുടെ സ്വദഖകളുടെ തണലിലായിരിക്കുമെന്ന് നബി (സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. (അഹ്മദ്)

അഹനഫ് (റഹി) ഒരാളുടെ കൈയ്യിൽ ഒരു ദിർഹം കണ്ടു. അദ്ദേഹം ചോദിച്ചു: ഇതാർക്കുളളതാണ്? അയാൾ പറഞ്ഞു: എനിക്കുളളത്. അദ്ദേഹം പറഞ്ഞു: നീ അത് പ്രതിഫലം ഉദ്ദേശിച്ച് കൊണ്ട് ചിലവഴിക്കുന്നത് വരെ അത് നിനക്കുളളതല്ല.
നീ അത് പിടിച്ച് വെക്കുകയാണെങ്കിൽ നീ സമ്പത്തിന് വേണ്ടിയുളളവനാണ്. നീ അത് ചിലവഴിക്കുകയാണെങ്കിൽ സമ്പത്ത് നിനക്കുളളതാണ്. (സീറ അഅലാമി ന്നുബ്ലാഅ്)
നമ്മുടെ സമ്പത്ത് മറ്റുളളവർക്ക് കൂടി നൽകാനും അതിലൂടെ വമ്പിച്ച നേട്ടങ്ങൾ പരലോകത്ത് നേടിയെടുക്കാനും പരിശ്രമിക്കുക, പ്രാർത്ഥിക്കുക, അല്ലാഹു അനുഗ്ര ഹിക്കട്ടെ..
✍🏻✍🏻✍🏻✍🏻
സ്നേഹപൂർവ്വം
സമീ൪ മുണ്ടേരി
04/05/2021

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ