അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

ബദർ: അന്നും ഇന്നും (റമദാൻ നിലാവ്: 15)

ബദർ: അന്നും ഇന്നും
(റമദാൻ നിലാവ്: 15)
┈•✿❁✿•┈

ഹിജ്‌റ രണ്ടാം വർഷം റമദാൻ 17 നായിരുന്നു ബദർ യുദ്ധം. സൈനിക സംഖ്യ കുറവാണെങ്കിലും ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ മഹാ സംഭവം സ്മരിക്കപ്പെടുന്നു. നബി (സ) യുടെ കൂടെ കേവലം 313 പേരാണുള്ളത്. സ്വഹാബികളിൽ പലർക്കും വാഹനമില്ല. മറ്റു ചിലർക്ക് ആയുധവുമില്ല. ഉള്ള ആയുധം തന്നെ പൊട്ടിയതും തുരുമ്പു പിടിച്ചതുമായ വാള് മാത്രം. ചുരുക്കം ചിലർക്ക് അമ്പും വില്ലുമുണ്ടായിരുന്നു.

തങ്ങളെ നശിപ്പിക്കാൻ വരുന്ന ശത്രുക്കളുമായി ഏറ്റുമുട്ടാൻ അൻസാരി പ്രമുഖരും മുഹാജിർ പ്രമുഖരും മുത്ത് നബിയോട് സമ്മതമറിയിച്ചു. ബദറിന്റെ താഴ് വരയിൽ വിശ്വാസികളും അവിശ്വാസികളും ഏറ്റുമുട്ടി. വിജയം വിശ്വാസികൾക്കായിരുന്നു.

നോമ്പ് നോറ്റ് വിശന്നൊട്ടിയ വയറുമായി 313 സ്വഹാബികൾ മുഹമ്മദ് നബി (സ) ക്കൊപ്പം നടത്തിയ പോരാട്ടം ഇസ്ലാമിന്റെ ചരിത്രത്തിലെ എക്കാലവും തിള ങ്ങി നില്ക്കുന്ന ഒരു അധ്യായമാണ്.

ബദർ നൽകുന്ന പാഠം..
┈•✿❁✿•┈
യുദ്ധം വിജയിക്കുന്നത് ആൾ ബലം കൊണ്ടല്ല. ആത്മവീര്യവും ധൈര്യവുമുള്ള ഒരു
ചെറു സംഘത്തിന് സായുധ സജ്ജരായ ഒരു വലിയ സൈന്യത്തെ ജയിക്കാൻ സാ ധിക്കും. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും പ്രവർത്തിക്കാൻ യുദ്ധ രംഗത്തുളളവർക്ക് സാധിക്കണം. മുത്ത് നബി (സ്വ) ബദർ യുദ്ധത്തിൽ അതിന് ഉദാത്ത മാതൃ കാണിച്ചു തന്നിട്ടുണ്ട്. വാഹനങ്ങൾ കുറവായതിനാൽ മൂന്നു പേര് മാറി മാറിയാണ് വാഹനമുപയോഗിച്ചിരുന്നത്. നബി (സ) യുടെ കൂടെ അലി(റ), അബൂ ലുബാബ (റ) എന്നിവരാണുണ്ടായിരുന്നത്. തങ്ങളുടെ ഊഴം നബിക്ക് നൽകാൻ അവർ രണ്ടുപേരും ശ്രമിച്ചു കൊണ്ടിരുന്നു. നബി(സ) നിരസിച്ചു. “നിങ്ങൾ എന്നെക്കാൾ ശക്തരല്ല, എനിക്ക് നിങ്ങ ളെ പ്പോലെ പ്രതിഫലം ലഭിക്കുകയും വേണം”

പ്രാർത്ഥന
┈•✿❁✿•┈
പ്രാർത്ഥന വിശ്വാസിയുടെ ആയുധമാണ്. ഭൗതികമായ സൌകര്യങ്ങൾ പൂർത്തിയാ ക്കിയ നബി (സ) തന്റെ ഇരു കൈകളും ആകാശത്തിലേക്കുയർത്തി ദീർഘ നേരം ദുആ ചെയ്തു. അബൂബക്കർസിദ്ദീഖ്(റ) മാത്രമേ അവിടെ നബിയോടൊപ്പമുണ്ടായിരുന്നുള്ളൂ. നബി (സ്വ) യുടെ തട്ടം താഴെ വീണു. അബൂബക്കർ (റ) നബിയെ ആശ്വസിപ്പിക്കുകയായിരുന്നു:”
അല്ലാഹു സഹായിക്കും. താങ്കളോട് ചെയ്ത വാഗ്ദാനം പാലിക്കും.” മുസ്‌ലിംകൾ വിജയ ശ്രീലാളിതരാകുവോളം വീണ്ടും വീണ്ടും നബി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. "അല്ലഹുവേ ഖുറൈശികൾ അഹങ്കാരത്താൽ അങ്ങയുടെ ദൂതൻ കള്ളനാണ്‌ എന്നു വരുത്തുവാൻ കൂട്ടം കൂടി വന്നിരിക്കുന്നു. അതിനാൽ അങ്ങ്‌ വാഗ്‌ദാനം ചെയ്തസഹായത്തിനായ്‌ ഞാനങ്ങയോടു യാചിക്കുകയാണ്‌ ഇന്ന് ഇവിടെ ഈ ചെറിയ മുസ്ലീ സൈന്യം നശിച്ചാൽ പിന്നെ ഈ ഭൂമിയിൽ അങ്ങയെവ ആരാധിക്കാൻ അരും തന്നെ അവശേഷിക്കില്ല......

എന്നാൽ ഇന്നോ?
┈•✿❁✿•┈
ബദറിൽ പോരാടിയ നബിയും സ്വഹാബികളും ഉയർത്തി പിടിച്ച സന്ദേശം
അല്ലാഹുവിനെ മാത്രമേ ആരാധിക്കാവു എന്നതായിരുന്നു. കാലം ഏറെ പിന്നിട്ടപ്പോൾ ബദറിൽ പോരാടിയ മുത്ത് നബിയോടും സ്വാഹാബികളോടും നേരിട്ട് പ്രാർത്ഥിക്കുന്ന അവസ്ഥ തന്നെ മുസ്ലിം സമൂഹത്തിൽ കടന്നു വന്നു. അല്ലാഹു കാത്ത് രക്ഷിക്കട്ടെ...

ബദരീങ്ങളും ആണ്ടും, ബദർ മാലയും, ബദർ ബൈത്തും ചൊല്ലുന്ന പ്രവണത എവിടുന്നാ ണ് ഈ സമൂഹത്തിന് ലഭിച്ചത്? മുൻ മാതൃകയില്ലാത്ത ഇത്തരം പ്രവർത്തനങ്ങ ളിൽ നിന്ന് നാം അകന്നു നിൽക്കുന്നില്ലെങ്കിൽ നഷ്ടപ്പെടുന്നത് നമ്മുടെ പരലോകമാണ്.

ഇസ്ലാം യുദ്ധം കൊതിക്കുന്നുണ്ടോ?
┈•✿❁✿•┈
ബദർ യുദ്ധത്തിന്റെ ചരിത്രം പറഞ്ഞ് മുസ്ലിം യുവാക്കളുടെ സിരകളിൽ വർഗീയ തയുടെയും തീവ്രവാദത്തിന്റെയും വിത്ത് പാകാൻ ശ്രമിക്കുന്നവരുണ്ട്. നാം അറി യേണ്ടത് ഇസ്ലാം വളു കൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമല്ല. ഇസ്ലാം നന്മയും സ്നേഹവും പഠിപ്പിച്ച മതമാണ്. നബി (സ്വ) യും സ്വഹാബത്തും തങ്ങൾ ജനിച്ചു വളർന്ന നാട്ടിൽ തങ്ങളുടെ ആദർശം സ്വീകരിച്ച് ജീവിക്കാൻ സാധിക്കാതെ വന്നപ്പോൾ മറ്റൊരു നാട്ടിലേക്ക് പാലായനം ചെയ്തു. അവിടെ വന്നും ഇസ്ലാമിനെയും മുസ്ലിംങ്ങളെയും തകർക്കാൻ ശ്രമിച്ചപ്പോളാണ് അല്ലാഹു യുദ്ധത്തിന് അനുമതി നൽകുന്നത്. ഇസ്ലാമിക ചരിത്രത്തിൽ എൺപ്പത്തി മൂന്നോളം യുദ്ധങ്ങൾ നടന്നു. എല്ലാ യുദ്ധത്തിലുമായി വിശ്വാസികളും അവിശ്വാസികളുമായി കൊല്ലപ്പെട്ടത് രണ്ടായിരത്തിൽ താഴെ ആളുകളാണ്. യുദ്ധമല്ല ഇസ്ലാമിന്റെ ലക്ഷ്യം.. ആളുകളെ നരകത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി അദ്ധ്വാനിക്കലാണ്. മാനവ സമൂഹത്തിന് നാം പകർന്നു നൽകേണ്ട സന്ദേശവും
അതു തന്നെയാണ്.
അല്ലാഹു അനുഗ്രഹിക്കട്ടെ...
•••┈✿❁✿•┈•••
✍🏻✍🏻✍🏻✍🏻
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
29/04/2021

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ