അറിയിപ്പുകൾ
  1. അറിവിന്റെ കവാടങ്ങൾ തുറക്കുന്നു. sufaraulislam.com
  2. ജുമുഅ ഖുത്തുബ നോട്ടുകൾ, ലേഖനങ്ങൾ, സംശയങ്ങൾക്കുളള മറുപടികൾ, ഇസ്ലാമിക ഗ്രന്ഥങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും....ഇൻഷാ അളളാഹ്
  3. ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂദാവൂദ് 4799)
  4. നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)
  5. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)
  6. നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)
  7. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. (ഖു൪ആന്‍ :2/109)
  8. തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)
  9. ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)
  10. മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
  11. നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
  12. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
  13. അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)
news-details
ലേഖനങ്ങൾ

ക്ഷമിക്കുക, രോഗം പരീക്ഷണമാണ് (റമദാൻ നിലാവ്: 14)

*ക്ഷമിക്കുക, രോഗം പരീക്ഷണമാണ്*
(റമദാൻ നിലാവ്: 14)
✿•••••✿•••••✿

ഇന്ന് (27/04/2021) കേരളത്തിൽ കോവിഡ് ബാധിച്ചവർ.... 32819
നമ്മുടെ രാജ്യത്ത് ഓരോ ദിവസവും ലക്ഷങ്ങളാണ് രോഗികളാവുന്നത്.
ഓരോ ദിവസവും മരണപ്പെടുന്നത് ആയിരങ്ങളാണ്...
അതെ, എവിടെയും രോഗത്തെക്കുറിച്ചും രോഗികളെക്കുറിച്ചുമാണ് കേട്ടു കൊണ്ടിരിക്കുന്നത്.
രോഗം നമ്മെ പിടികൂടുകയും പ്രയാസങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുമ്പോഴുമാണ് നാം ഖേദിക്കുന്നത്. നഷ്ടപ്പെടുത്തിയ ആരോഗ്യാവസ്ഥയെ സംബന്ധിച്ച് ആവലാതിപ്പെടുന്നത്. അല്ലാഹു മാരക രോഗങ്ങളിൽ നിന്ന് നമ്മെ കാത്ത് രക്ഷിക്കട്ടെ. രോഗം അല്ലാഹുവിന്റെ പരീക്ഷണമാണ്. രോഗികളെ, ക്ഷമിക്കുക അല്ലാഹു പ്രതിഫലം നൽകും..

പാപങ്ങൾ മായ്ക്കപ്പെടും..
•••┈✿❁✿•┈•••
ഉമ്മുൽ അലാഇൽ (റ) നിന്ന് - അവ൪ പറയുന്നു: ഒരിക്കൽ നബി (സ്വ) ഞാ൯ രോഗിയായിരിക്കെ എന്നെ സന്ദ൪ശിക്കുകയുണ്ടായി. അപ്പോൾ എന്നോട് പറഞ്ഞു: ഉമ്മുൽ അലാഅ്, നീ സന്തോഷിക്കുക കാരണം, മുസ്ലിമിന്റെ രോഗം കാരണത്താൽ
അല്ലാഹു അവന്റെ പാപങ്ങൾ മായ്ച്ചു കളയുന്നു. തീ സ്വ൪ണത്തിന്റെയും വെളളിയു ടെയും അഴുക്കുകൾ നീക്കിക്കളയുന്നത് പോലെ (അബൂദാവൂദ്)
നോക്കൂ, രോഗികൾക്ക് ലഭിക്കുന്ന സൌഭാഗ്യം. രോഗം കാരണത്താൽ അല്ലാഹു പാപങ്ങൾ മായ്ച്ചു കളയുന്നു. അൽഹംദുലില്ലാഹ്!

നന്മകൾ രേഖപ്പെടുത്തും.
•••┈✿❁✿•┈•••
നബി (സ്വ) പറഞ്ഞു: ഒരു അടിമ രോഗിയാവുകയോ, യാത്ര പോകുകയോ ചെയ്യുക യാണെങ്കിൽ അവ൯ ആരോഗ്യമുളളപ്പോഴും സ്ഥിരതാമസക്കാരനായപ്പോഴും ചെയ്തി രുന്ന ക൪മ്മങ്ങൾ അവ൯ ചെയ്തത് പോലെ രേഖപ്പെടുത്തുന്നതാണ്. (ബുഖാരി)
നാം ആരോഗ്യമുളളപ്പോൾ ആരാധനകൾ ഉപേക്ഷിക്കാതിരിക്കുക. അങ്ങിനെയെ ങ്കിൽ ഹദീസിൽ സൂചിപ്പിച്ച പോലെ വല്ല പ്രയാസങ്ങളും വന്ന് ആരാധനകൾ ചെയ്യാ൯ സാധിക്കാതെ വന്നാലും നമുക്ക് പ്രതിഫലം ലഭിക്കും..

രോഗിയെ സന്ദ൪ശിക്കുന്നവരെ കാത്തിരിക്കുന്നത്.
•••┈✿❁✿•┈•••
അബൂമുസൽ അശ്അരി (റ) ഹസന്ബനു അലിയ്യുബ്നു അബൂത്വാലിബി (റ) വിനെ സന്ദ൪ശിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹത്തോട് അലി (റ) ചോദിച്ചു: താങ്കൾ രോഗിയെ സന്ദ൪ശിക്കനാണോ വന്നത്? അതല്ല വെറുതെ സന്ദ൪ശനത്തിനാണോ വന്നത്? അദ്ദേഹം പറഞ്ഞു: അല്ല രോഗിയെ സന്ദ൪ശിക്കാ൯ വന്നതാണ്. അപ്പോൾ അലി (റ) പറഞ്ഞു: എന്നാൽ ഒരു മുസ്ലിം, രോഗിയെ സന്ദ൪ശിച്ചാൽ അവന്റെ കൂടെ എഴുപതിനായിരം മലക്കുകൾ പുറപ്പെടുകയും അവരെല്ലാം അദ്ദേഹത്തിന് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നതാണ്. അത് രാവിലെയാണെ ങ്കിൽ വൈകുന്നേരം വരെ അത് തുട൪ന്ന് കൊണ്ടിരിക്കും. അവന് സ്വ൪ഗത്തിൽ ഒരു തോട്ടവും ലഭിക്കുന്നതാണ്. വൈകുന്നേരമാണ് സന്ദ൪ശിക്കുന്നതെങ്കിൽ പ്രഭാതം വരേക്കും എഴുപതിനായിരം മലക്കുകൾ അവന് വേണ്ടി പാപമോചനം തേടി ക്കൊണ്ടിരിക്കുന്നതാണ്. അവന് സ്വ൪ഗത്തിൽ ഒരു തോട്ടവും ലഭിക്കുന്നതാണ്. (അഹ്മദ്)

രോഗിക്ക് വേണ്ടി പ്രാ൪ത്ഥിക്കുക
•••┈✿❁✿•┈•••
നബി (സ്വ) യുടെ ചര്യയാണിത്. രോഗിയുടെ അടുക്കൽ ചെന്നാൽ നബി (സ്വ) ഇപ്രകാരം പറയും...
لَا بَأْسَ طَهُورٌ إِنْ شَاءَ اللَّهُ
'യാതൊരു പ്രയാസവും ഉപദ്രവവും ഇല്ലാതിരിക്കട്ടെ. അല്ലാഹു ഉദ്ദേശിച്ചാല്‍ (പാപങ്ങളില്‍ നിന്ന്) പരിശുദ്ധിയുണ്ടാകും.
ഒരാള്‍, മരണം ആസന്നമാകാത്ത ഒരു രോഗിയെ സന്ദര്‍ശിക്കുകയും അയാളുടെ അടുക്കല്‍ വെച്ച് ഏഴു തവണ താഴെ വരുന്ന ദുആ നിര്‍വ്വഹിക്കുകയും ചെയ്താല്‍ അല്ലാഹു അയാള്‍ക്ക് തീര്‍ച്ചയായും സൌഖ്യമേകുമെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്.
أَسْأَلُ اللهَ اْلعَظِيمَ رَبَّ اْلعَرْشِ اْلعَظِيم أَنْ يَشْفِيكَ
പ്രിയപ്പെട്ടവരെ, രോഗം ആ൪ക്കും വരാം. അത് പരീക്ഷണമാണ്. ക്ഷമിക്കുക.
രോഗികളെ സന്ദ൪ശിക്കുക. അവ൪ക്ക് വേണ്ടി ദുആ ചെയ്യുക. രോഗം കൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ, ക്ഷമ അവലംബിക്കുക. നന്മ നഷ്ടപ്പെടുത്താതിരിക്കുക.
അല്ലാഹുവിനെക്കുറിച്ച് നല്ലത് വിചാരിക്കുക. രോഗം നൽകുന്നവനും ശിഫയേ കുന്നവനും അല്ലാഹുവാണ്. പരീക്ഷണത്തിൽ അടിപതറി രോഗശമനം തേടി ശി൪ ക്കിന്റെ കുൂടാരങ്ങൾ സന്ദ൪ശിക്കുന്നവരാകരുത് നാം. പ്രവാചകന്മാ൪ ചെയ്ത പോലെ അല്ലാഹുവോട് ദുആ ചെയ്യുക. അയ്യൂബ് നബി (അ) നമുക്ക് മാതൃകയാണ്..

പരീക്ഷിക്കപ്പെട്ടവനെ കണ്ടാൽ
•••┈✿❁✿•┈•••
രോഗം കൊണ്ടോ മറ്റോ പരീക്ഷിക്കപ്പെട്ട വ്യക്തിയെ കണ്ടാൽ ഇപ്രകാരം പ്രാ൪ത്ഥിക്കണം..
الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلَاكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلًا
(താങ്കളെ പരീക്ഷിച്ചതില്‍ നിന്ന് എനിക്ക് സൗഖ്യം നല്‍കിയ, അവന്‍ സൃഷ്ടിച്ച ധാരാളം സൃഷ്ടികളേക്കാള്‍ എനിക്ക് ശ്രേഷ്ഠത നല്‍കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സ്തുതികള്‍ മുഴുവനും.) രോഗികളെ സന്ദ൪ശിക്കുന്നത് വലിയ പുണ്യമുളള കാര്യമാണ്. ജീവിതത്തിരക്കിനിടയിൽ ആ പുണ്യം സ്വന്തമാക്കാ൯ സമയം കണ്ടെത്തുക. അപ്പോൾ നമുക്ക് ലഭിച്ച ആരോഗ്യമെന്ന അനുഗ്രഹത്തെ കൂടുതൽ മനസ്സിലാക്കാനും അല്ലാഹുവിലേക്ക് അടുക്കാനും നമുക്ക് സാധിക്കും..
•••┈✿❁✿•┈•••
✍🏻✍🏻✍🏻✍🏻
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
28/04/2021

പോസ്റ്റ് ഷെയർ ചെയ്യൂ

00 Comments

കമന്റ് ചെയ്യൂ