*ആഫിയത്ത്*
(റമദാൻ നിലാവ്: 13)
✿•••••✿•••••✿
കണ്ണു നിറയുന്ന, നെഞ്ചകം പിളരുന്ന കാഴ്ച്ചകളാണ് ഇന്ത്യയുടെ വിവിധ ഇടങ്ങ ളിൽ നിന്നും കണ്ടു കൊണ്ടിരിക്കുന്നത്. നൂറു കണക്കിന് മനുഷ്യർ പ്രാണവായു ലഭിക്കാതെ നീറി നീറി മരിക്കുന്നു. ഓക്സിജനു വേണ്ടി നമ്മെപോലെയുളള മനുഷ്യർ ഓടിക്കൊണ്ടിരിക്കുന്ന വേദനിക്കുന്ന കാഴ്ച്ചകൾ...
ആഫിയത്തിന്റെ (ആരോഗ്യം) വില നാം തിരിച്ചറിയുന്ന നിമിഷങ്ങളാണിത്. ഇന്ന് നാം ആരോഗ്യമുളളവരാണ്. എന്നാൽ നമ്മുടെ കണ്ണു കൊണ്ട് കാണാൻ കഴിയാത്ത ഒരു രോഗാണു ശരീരത്തിൽ കയറിക്കൂടിയാൽ പിന്നെ നാം ദുർബലരാകുന്നു. ശക്തി ക്ഷയിക്കുന്നു. തളർന്നു വീഴുന്നു. എന്നെ സഹായിക്കണെ എന്നു മറ്റുളളവരോട് വിളിച്ചു പറയാനുളള ശക്തി പോലും ഇല്ലാത്തവരായി മാറുന്നു.
ആഫിയത്ത്
•••┈✿❁✿•┈•••
അബ്ബാസ് (റ) ഒരിക്കൽ പ്രവാചകന്റെ അടുക്കൽ വന്ന് ഇപ്രകാരം പറഞ്ഞു: റസൂലേ! അല്ലാഹുവിനോട് ചോദിക്കാൻ എനിക്കാരു സംഗതി പഠിപ്പിച്ച് തരൂ! " നബി (സ) പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനോട് ആഫിയത്തിനെ ചോദിക്കുക. "കുറച്ച് ദിനങ്ങ ൾ കഴിഞ്ഞു. അബ്ബാസ് (റ) വീണ്ടും വന്നു. മുമ്പത്തെ ചോദ്യം വീണ്ടും ചോദിച്ചു. നബി (സ) മറുപടി പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരുടെ പിതൃവ്യരേ! ഇരു ലോകത്തും ആഫിയത്ത് നൽകാൻ നിങ്ങൾ അല്ലാഹുവിനോട് തേടുക." " (തിർമിദി)
അല്ലാഹു ചെയ്തു തന്ന മഹത്തായ അനുഗ്രഹമാണ് ആഫിയത്ത്. നഷ്ടപ്പെടുമ്പോൾ മാത്രം നാം അതിന്റെ വില തിരിച്ചറിയുന്നു. ഏതു സമയവും നമ്മുടെ ആഫിയത്ത് നഷ്ടപ്പെടാം. അത് ശാരീരിക സൗഖ്യമാകാം, മാനസിക സൗഖ്യമാകാം, സാമ്പ ത്തിക സൗഖ്യമാകാം...
നമുക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും അല്ലാഹുവിന്റെ അടുക്കൽ വിചാരണ നേരിടേണ്ടവരാണ് എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് നാം..
അല്ലാഹു നൽകിയ ആഫിയത്തിനെക്കുറിച്ച് നമ്മെ വിചാരണ നടത്തിയാൽ എന്താ യിരിക്കും നമ്മുടെ അവസ്ഥ?
പ്രിയപ്പെട്ടവരെ, മഹത്തായ ഈ അനുഗ്രഹത്തെ നഷ്ടപ്പെടുന്നതിന് മുമ്പ് ഏറ്റവും നന്നായി നമ്മുടെ പരലോകത്തിനും, മതത്തിനും വേണ്ടി നാം ഉപയോഗിക്കുക.
ആഫിയത്തിന് വേണ്ടി ദുആ ചെയ്യുക.
•••┈✿❁✿•┈•••
നബി (സ്വ) ഇങ്ങനെ പറഞ്ഞത് കാണാം: ആഫിയത്ത് ചോദിക്കുന്നതിനോളം മഹ ത്തായ ഒരു ദുആ അല്ലാഹുവോട് ആരും നടത്തിയിട്ടില്ല.
നബി (സ) രോഗിയായ ഒരാളെ സന്ദർശിക്കാൻ പോയി. രോഗം അയാളെ വല്ലാതെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷിക്കുഞ്ഞിനെ പോലെ മെലിഞ്ഞൊട്ടിയിരിക്കുന്നു അയാൾ! തിരുമേനി ചോദിച്ചു: "നിങ്ങൾ റബ്ബിനോട് ആഫിയത്തിനെ ചോദിക്കാ റില്ലേ " (തിർമിദി )
അബൂബക്കർ (റ) ഖലീഫയായ ഉടനെ ജനങ്ങളോട് നടത്തിയ പ്രസംഗത്തിൽ കര ഞ്ഞു കൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു..
أسأل اللَّهَ العفوَ والعافيةَ
( ഞാൻ അല്ലാഹുവോട് അഫ് വും (വിട്ടുവീഴ്ച്ച), ആഫിയത്തും (സൗഖ്യം) ചോദിക്കുന്നു.
ആയിശ (റ) വിൽ നിന്ന്: നബി (സ്വ) ഇപ്രകാരം ദുആ ചെയ്യാറുണ്ടായിരുന്നു:
اللَّهمَّ إنِّي أسألُك المُعافاةَ في الدُّنيا والآخرةِ
അല്ലാഹുവേ, ഞാൻ നിന്നോട് ഇഹത്തിലെയും പരത്തിലെയും സൗഖ്യം ചോദിക്കുന്നു."
എല്ലാ പ്രഭാതത്തിലും പ്രദോഷത്തിലും നബി (സ) ആഫിയത്തിനു വേണ്ടി പ്രാർത്ഥിച്ചിരുന്നു. അത് ഇപ്രകാരമാണ്.
اللَّهمَّ عافِني في [بَدَني]، اللَّهمَّ عافِني في سَمْعي، اللَّهمَّ عافِني في بَصَري، لا إلهَ إلَّا أنتَ،
അല്ലാഹുവേ, എന്റെ ശരീരത്തിലും കേൾവിയിലും കാഴ്ചയിലും നീ സൗഖ്യമേകണേ... നീയല്ലാതെ ആരാധനക്കർഹനില്ല."
ആഫിയത്തോടെ മരണം വരെ ജീവിക്കാനും ലഭിച്ച ആഫിയത്തു കൊണ്ട് സാധി ക്കുന്ന എല്ലാ നന്മകളും ചെയ്യാനും പരിശ്രമിക്കുക. ആഫിയത്ത് നഷ്ടമായിക്കൊണ്ടി രിക്കുന്ന ആയിരങ്ങൾ നമ്മുടെ ചുറ്റിലുമുണ്ട്. അവർക്കും ആഫിയത്ത് ലഭിക്കാൻ നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
•••┈✿❁✿•┈•••
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
27/04/2021
00 Comments