*ഒരു സ്വകാര്യം*
(റമദാൻ നിലാവ്: 12)
✿•••••✿•••••✿
താങ്കൾ ഇതൊന്ന് പൂരിപ്പിക്കാമോ?
പേര്:
അഡ്രസ്സ്:
മൊബൈൽ:
എന്താണ് ഈ അഡ്രസ്സിലുളള വ്യക്തിയെക്കുറിച്ച് താങ്കളുടെ ചുറ്റിലുമുളള ആളുകളുടെ അഭിപ്രായം? എല്ലാവർക്കും നല്ലതേ പറയാനുളളൂ അല്ലേ? നമ്മുടെ വീട്ടിലും പരിചയത്തിലുമുളളവർക്ക് നമ്മെക്കുറിച്ച് നല്ലതാണ് പറയാനുളളത്. നമ്മുടെ പെരു മാറ്റം, സംസാരം, ഇടപാടുകൾ എല്ലാം ഏറ്റവും നല്ലതായിട്ടാണ് അവർക്ക് തോന്നിയിട്ടുളളത്.
ഇനി താങ്കൾ താങ്കളെക്കുറിച്ചുളള അഭിപ്രായം ഒന്നു പറഞ്ഞു നോക്കൂ. സമൂഹം താങ്ക ൾക്ക് നൽകുന്ന സ്നേഹത്തിനും പരിഗണനക്കും യഥാർത്ഥത്തിൽ താങ്കൾ അർഹ നാണോ? മറ്റുളളവർ പറയുന്നത്ര നല്ല വ്യക്തിത്വത്തിനും സ്വഭാവത്തിനും ഉടമയാണോ താങ്കൾ... ?
അതെ, എന്നാണ് മറുപടി എങ്കിൽ താങ്കൾക്ക് സന്തോഷിക്കാം. അല്ലാ എന്നാണ് മറുപടി എങ്കിൽ താങ്കൾക്ക് വായന തുടരാം...
രഹസ്യജീവിതവും പരസ്യജീവിതവും
•••┈✿❁✿•┈•••
പ്രിയപ്പെട്ടവരെ, മറ്റുളളവരുടെ മുമ്പിൽ ഒരു മുഖവും എന്നാൽ സ്വകാര്യതയിൽ മറ്റൊരു മുഖവുമാണ് നമുക്കെങ്കിൽ ചില മാറ്റങ്ങൾ ആവശ്യമല്ലേ? സത്യസന്ധമായി കഴിവിന്റെ പരമാവധി ഞാൻ ഓകെയാണ് എന്നു സ്വയം പറയാൻ സാധിക്കുന്ന അവസ്ഥയുണ്ടാക്കണം. എന്റെ സംസാരം, ഇടപാടുകൾ, ചിന്തകൾ പരസ്യത്തിലും രഹസ്യത്തിലും ഒരു പോലെയാണ് എന്ന് സ്വയം ബോധ്യപ്പെടുത്താൻ പറ്റണം. കൂടെ നിൽക്കുന്ന സ്നേഹിതനെക്കുറിച്ച് നല്ലത് സംസാരിക്കുകയും അവനില്ലാത്ത സമയത്ത് അതേ നാവു കൊണ്ട് അവനെ കുറ്റം പറയുകയും ചെയ്യുന്നവരാണ് നമ്മളെങ്കിൽ നമുക്കെന്തോ കുഴപ്പമില്ലേ?
ഇബ്നു ഹിബ്ബാൻ (റഹി) പറഞ്ഞു: രഹസ്യ ജീവിതം നന്നാക്കുവാൻ പരിശ്രമിക്കുക, അവന്റെ അനക്കത്തിലും അടക്കത്തിലും ഹൃദയത്തെ സൂക്ഷിക്കുക എന്നിവ ബുദ്ധിമാന്റെ ലക്ഷണമാണ്.
പ്രമുഖ താബിഈ പണ്ഡിതനായ സുഫ്‌യാൻ ബ്നു ഉയയ്ന മനുഷ്യന്റെ രഹസ്യ ജീവിതത്തെക്കുറിച്ചും പരസ്യജീവിതത്തെക്കുറിച്ചും പറഞ്ഞ ഒരു വാചകം ശ്രദ്ധേയമാണ്. രഹസ്യജീവിതം പരസ്യജീവിതത്തോട് യോജിക്കുന്നുവെങ്കിൽ അത് നീതിയാണ്. രഹസ്യജീവിതം പരസ്യജീവിതത്തെക്കാൾ നല്ലതെങ്കിൽ അത് മഹത്വവുമാണ്. പരസ്യജീവിതമാണ് രഹസ്യജീവിതത്തെക്കാൾ നല്ലതെങ്കിൽ അത് അക്രമ മാണ്. (സ്വിഫത്തു സ്സ്വഫ് വ)
നമ്മുടെ പ്രവാചകൻ അല്ലാഹുവോട് എപ്പോഴും പ്രാർത്ഥിച്ചിരുന്ന പ്രാർത്ഥന നോക്കൂ.
അല്ലാഹുവേ, എന്റെ മനസ്സിന് സൂക്ഷ്മത നൽകേണമേ, അതിനെ ശുദ്ധമാക്കണെ, നീയല്ലാതെ അതിനെ ശുദ്ധമാക്കുന്നവനില്ല. നീയാണ് അതിന്റെ ഉടമയും രക്ഷാധി കാരിയും. (മുസ്ലിം)
സമയം വൈകിയിരിക്കുന്നു.
•••┈✿❁✿•┈•••
കഴിഞ്ഞ ഒരു ആഴ്ച്ചയായി നാം കാണുന്ന കാഴ്ച്ചകൾ നമുക്ക് തിരിച്ചറിവ് നൽ കേണ്ടതുണ്ട്. മരണമെന്ന സത്യത്തിലേക്ക് നാം അടുത്തു കൊണ്ടിരിക്കുകയാണ്. ആരോഗ്യമുളളവർ, സമ്പത്തുളളവർ, സ്ഥാനവും യോഗ്യതയുമുളളവർ... പ്രാണവായു ലഭിക്കാതെ അന്ത്യശ്വാസം വലിക്കുന്ന ഭീകര രംഗങ്ങൾ നമുക്കുളള ഓർമപ്പെടുത്ത ലാണ്. ഈ ലോകത്ത് നേടിയതൊന്നും ഉപകരിക്കുകയില്ലെന്നും മരണ ശേഷം അതൊന്നും കൂട്ടിനുണ്ടാവുകയില്ലെന്നും തിരിച്ചറിയുക.
''നബിയേ, പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍നിന്ന് നിങ്ങള്‍ ഓടി യകലുന്നുവോ, തീര്‍ച്ചയായും അത് നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. പിന്നീട് അദൃ ശ്യവും ദൃശ്യവും അറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്'' (ജുമുഅ: .
ഒരിക്കൽ നബി ﷺ പറഞ്ഞു: ''അല്ലാഹുവാണ് സത്യം. ഞാന്‍ അറിയുന്നത് നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ വളരെ കുറച്ചു മാത്രം ചിരിക്കുകയും ഒരുപാട് കരയു കയും ചെയ്യുമായിരുന്നു. ഭാര്യമാരുമൊത്ത് കിടപ്പറകളില്‍ നിങ്ങള്‍ ആസ്വദിച്ചു കഴിയുമായിരുന്നില്ല'' ''(രിയാദുസ്സ്വാലിഹീന്‍, അല്‍ബാനി).
പ്രിയപ്പെട്ടവരെ, മരണത്തിനപ്പുറമുളള ലോകത്തേക്ക് വേണ്ടി ഒരുങ്ങുക. തിന്മകളോട് വിടപറയുക. നന്മകൾ അധികരിപ്പിക്കുക. സമയവും ആരോഗ്യവും അല്ലാഹു വിന്റെ തൃപ്തിക്ക് വേണ്ടി ഉപയോഗിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ...
•••┈✿❁✿•┈•••
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
26/04/2021
00 Comments